Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരാതിക്കാരൻ മരണപ്പെട്ടാലും കൈക്കൂലിക്കേസുകൾ തെളിയിക്കാം; സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ആധാരമാക്കി നിർണായക വിധിയുമായി തിരുവനന്തപുരം വിജിലൻസ് കോടതി; വസ്തുപോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജാഫീസർക്ക് 3 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

പരാതിക്കാരൻ മരണപ്പെട്ടാലും കൈക്കൂലിക്കേസുകൾ തെളിയിക്കാം; സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ആധാരമാക്കി നിർണായക വിധിയുമായി തിരുവനന്തപുരം വിജിലൻസ് കോടതി; വസ്തുപോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജാഫീസർക്ക് 3 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

പി.നാഗ് രാജ്‌

തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ആനാവൂർ വില്ലേജാഫീസറെ 3 വർഷം തടവിനും 50,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. ആനാവൂർ വില്ലേജ് ഓഫീസർ ആയിരുന്ന അയിര ഹോളിക്രോസ് നഗറിൽ കരുണഭവനിൽ താമസം കരുണാകരൻ മകൻ യേശുദാസനെ 2000 രൂപ കൈക്കൂലി വാങ്ങിയതിന് ജഡ്ജി ഡി. അജിത് കുമാർ ശിക്ഷിച്ചത്.

ആനാവൂർ വില്ലേജിൽ കോട്ടക്കൽ കുരുവോട് മേക്കുംകര വീട്ടിൽ താമസം ദേവദാസൻ നാടാർ മകൻ ഡി. കുട്ടപ്പൻ എന്ന വ്യക്തിയുടെ വസ്തുവിന്റെ പോക്ക് വരവ് ചെയ്തു കരം തീർക്കുന്നതിന്, താലൂക്ക് ഓഫീസിൽ നടന്ന അദാലത്തിൽ സമർപ്പിച്ച അപേക്ഷ തുടർ നടപടിക്ക് ആനാവൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. ഈ അപേക്ഷ വില്ലേജ് ഓഫീസർ നേരിട്ട് ഇടപെട്ട് പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 5,000 രൂപ ആവശ്യപ്പെടുകയും, ആയത് 3000 രൂപ ആയി കുറച്ച് കൊടുത്തതായും, അതിൽ 1000 രൂപ പ്രതി 2011 നവംബർ 26 ന് കൈപ്പറ്റുകയും, ബാക്കി തുക പ്രതി ഡിസംബർ 7ന് കൈമാറാൻ ആവശ്യപ്പെട്ടു എന്നും ഉള്ള കുട്ടപ്പന്റെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കൈക്കൂലിയായി നൽകാൻ ഉള്ള തുകയിൽ ഫിനോഫ്തലിൻ പൊടി പുരട്ടി പരാതിക്കാരനെ വില്ലേജ് ഓഫീസിലേക്ക് അയക്കുക ആയിരുന്നു വിജിലൻസ്. പ്രതി പണം കൈ കൊണ്ട് നേരിട്ട് വാങ്ങുന്ന രീതി അല്ല എന്ന് കണ്ട്, വിജിലൻസ് ഒളി ക്യാമറ ഘടിപ്പിച്ചു പരാതിക്കാരനെ പ്രതിയുടെ അടുത്ത് വിടുകയായിരുന്നു. പ്രതി പരാതിക്കാരനിൽ നിന്നും പണം നേരിട്ട് വാങ്ങാതെ തന്റെ ഓഫീസ് ടേബിളിലെ ഡ്രായർ തുറന്ന് നൽകി അതിനുള്ളിൽ വെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പ്രതി പണം കൈപ്പറ്റി എന്ന സിഗ്‌നൽ കിട്ടി ഡിവൈഎസ്‌പി യും സംഘവും എത്തുന്നതിന് മുൻപ് തന്നെ വില്ലേജ് ഓഫീസിൽ വന്ന റെജി എന്ന ആധാരം എഴുത്തുകാരനോട് കൈക്കൂലി പണം എടുത്ത് സൂക്ഷിക്കാൻ പ്രതി പറഞ്ഞത് പ്രകാരം കൈക്കൂലി പണം റെജി കൈവശം വച്ച് ഒളിപ്പിച്ചിരുന്നു. വിജിലൻസ് പരിശോധനയിൽ റെജി കൈക്കൂലി പണം ഒളിപ്പിച്ചു വെച്ചതായി കണ്ട്, സംഭവ സ്ഥലത്ത് വെച്ച് റെജിയെയും, ഒളികാമറയിൽ നിന്നും പ്രതിയായ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളിൽ നിന്നും ബോധ്യപ്പെട്ടതിനാൽ രണ്ട് പേരെയും വിജിലൻസ് കസ്റ്റഡിൽ എടുത്തു. രണ്ടാം പ്രതിയായി ചേർത്ത ആധാരം എഴുത്ത്കാരനെ മാപ്പ് സാക്ഷിയാക്കിയാണ് വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.

കോടതിയിൽ കേസ് വിസ്തരിക്കുന്നത് മുൻപ് തന്നെ പരാതിക്കാൻ മരണപ്പെട്ട് പോയിരുന്നു. കൂടാതെ മാപ്പു സാക്ഷിയെ വിസ്തരിച്ചപ്പോൾ കൂറ് മാറിയിരുന്നു. എന്നാൽ കൈക്കൂലി പണം ആധാരം എഴുത്തുകാരനിൽ നിന്നും കണ്ടെടുത്ത സാഹചര്യം, ഒളിക്യാമറയിൽ ചിത്രീകരിച്ച പരാതിക്കാരനും വില്ലേജ് ഓഫീസർ ആയ പ്രതിയും കൈക്കൂലി പണത്തെപ്പറ്റി സംസാരിക്കുന്നത് കോടതിയിൽ വിജിലൻസ് സ്‌ക്രീനിൽ പ്രദർശനം നടത്തി തെളിയിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ മുൻ വിധികളുടെയും, സാങ്കേതിക ശാസ്ത്രീയ തെളിവുകൾ സ്വീകരിച്ചുമാണ് കേസ് വിജിലൻസ് തെളിയിച്ചിരിക്കുന്നത്. മാപ്പുസാക്ഷി ആവാൻ അനുവദിച്ച ആധാരം എഴുത്തുകാരനായ റെജി കൂറുമാറിയ സാഹചര്യത്തിൽ ഇയാളെ രണ്ടാം പ്രതിയായി തിരിച്ചുചേർത്ത് പ്രത്യേക വിചാരണക്ക് പ്രോസിക്യൂഷൻ കോടതിയിൽ അനുമതി തേടിയിട്ടുണ്ട്. കൂറുമാറിയ പരാതിക്കാരൻ മരണപ്പെട്ടു പോയാലും, കൈക്കൂലി കേസുകളിൽ സാഹചര്യതെളിവിന്റെയും ശാസ്ത്രീയ തെളിവുകൾ കൊണ്ടും തെളിയിക്കാൻ കഴിയുമെന്ന നിർണായകമായ വിധിയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിന്യായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP