Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമാ തിയേറ്ററിൽ വച്ച് കനിയമ്മാൾ പരിചയക്കാരെ കണ്ട് ചിരിച്ചത് മാരിയപ്പന് ഇഷ്ടമായില്ല; വീട്ടിലെ കശപിശ കലാശിച്ചതുകൊലപാതകത്തിൽ; നാല് വർഷം മുമ്പത്തെ ശ്രീവരാഹം കനിയമ്മാൾ കൊലക്കേസിൽ വിചാരണ വെള്ളിയാഴ്ച തുടങ്ങും

സിനിമാ തിയേറ്ററിൽ വച്ച് കനിയമ്മാൾ പരിചയക്കാരെ കണ്ട് ചിരിച്ചത് മാരിയപ്പന് ഇഷ്ടമായില്ല; വീട്ടിലെ കശപിശ കലാശിച്ചതുകൊലപാതകത്തിൽ; നാല് വർഷം മുമ്പത്തെ ശ്രീവരാഹം കനിയമ്മാൾ കൊലക്കേസിൽ വിചാരണ വെള്ളിയാഴ്ച തുടങ്ങും

അഡ്വ പി നാഗരാജ്

തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ എസ്. കെ നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാൾ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച ആരംഭിക്കും.

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് മാരിയപ്പൻ(45) കന്നിയമ്മയെ വെട്ടിക്കൊന്നെന്നാണ് കേസ്. 2018 സെപ്റ്റംബർ 23 രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യ ദിവസം കന്നിയമ്മയും മാരിയപ്പനും തിരുവനന്തപുരം കൃപാ തിയേറ്ററിൽ സാമി -2 സിനിമ കണ്ടതിനുശേഷം രാത്രി 9.45 മണിയോടുകൂടി ശ്രീ വരാഹത്തെ വാടക വീട്ടിലെത്തിയിരുന്നു. സിനിമ തിയേറ്ററിൽ വച്ച് പരിചയക്കാരെ കണ്ടു ചിരിച്ചതിൽവെച്ച് വീട്ടിൽ വച്ച് പരസ്പരം സംസാരവും വാക്കുതർക്കവുമായി.

തുടർന്ന് കന്നിഅമ്മയെ കഴുത്തിൽ ബലം പ്രയോഗിച്ചു പിടിച്ച് കിടപ്പുമുറിയിൽ കൊണ്ടുവന്ന് ചുറ്റികകല്ല് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം വെട്ടു പിച്ചാത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യസമയം നഗരത്തിൽ കനത്ത മഴ പെയ്തതിനാൽ പരിസരവാസികൾ ശബ്ദം കേട്ടിരുന്നില്ല.

കന്നിയമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം രാത്രിതന്നെ മാരിയപ്പൻ തിരുനെൽവേലിയിലേക്ക് കടന്നുകളഞ്ഞു. നഗരത്തിൽ പിസ്സ വിതരണക്കാരനായ മകൻ മണികണ്ഠൻ ജോലി കഴിഞ്ഞ് രാത്രി 11.30 ന് എത്തിയപ്പോഴാണ് കന്നിയമ്മ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫോർട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൃത്യത്തിന് മൂന്നാം നാൾ തിരുന്നെൽവേലിയിൽ നിന്നും ഫോർട്ട് പൊലീസ് മാരിയപ്പനെ കസ്റ്റഡിയിലെടുത്തു.

43 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിക്കും. 29 രേഖകളും 22 തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഫോർട്ട് പൊലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അജിചന്ദ്രൻ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP