Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ ഹർജി കോടതി തള്ളി. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹർജിയിലെ ആരോപണം.

'അയ്യപ്പന് ഒരു വോട്ട്' എന്ന് പ്രിന്റ് ചെയ്ത സ്ലിപ്പിൽ അയ്യപ്പന്റെ വിഗ്രഹചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ പരാജയമാകുമെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യന്റെ നാട്ടിൽനിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ടുപിടിച്ചു.

992 വോട്ടുകളുടെമാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP