Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ വെടിവെച്ച് കൊന്നശേഷം കഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം; 23 വർഷത്തിനു ശേഷം പ്രതിക്ക് ജയിൽ മോചനം; കോൺഗ്രസ് നേതാവായ സുശീൽ കുമാറിന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത് കോടതിയുടെ ശിക്ഷായിളവിലൂടെ; മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിൽ കലാശിച്ചത് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്

ഭാര്യയെ വെടിവെച്ച് കൊന്നശേഷം കഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം; 23 വർഷത്തിനു ശേഷം പ്രതിക്ക് ജയിൽ മോചനം; കോൺഗ്രസ് നേതാവായ സുശീൽ കുമാറിന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത് കോടതിയുടെ ശിക്ഷായിളവിലൂടെ; മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിൽ കലാശിച്ചത് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 1995ൽ നടന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂര കൊലപാതകത്തിലെ പ്രതിക്ക് 23 വർഷത്തിന് ശേഷം ജയിൽ മോചനം. ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം കഷണങ്ങളാക്കി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസിലെ പ്രതിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ സുശീൽ കുമാറാണ് ജയിൽ മോചിതനായത്. ശിക്ഷാ ഇളവ് ചെയ്തുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സുശീൽ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

23 വർഷങ്ങൾക്കു മുൻപ് ഒരു ജൂലൈ മാസത്തിലാണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച കൊടുംക്രൂര കൊലപാതകം അരങ്ങേറിയത്. തന്റെ ഭാര്യ നൈനയുടെ (26) പാതിവ്രത്യത്തിൽ തോന്നിയ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിചാരണ കോടതി 2003ൽ സുശീലിനു വധ ശിക്ഷയ്ക്കു വിധിച്ചതാണ്. 2007ൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാൽ, സുപ്രീംകോടതി വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമായി കുറച്ചു. 23 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ ഇളവ് ചെയ്തുള്ള ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സുശീൽ പുറംലോകം കണ്ടത്.

കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയുടെ അവിഹിതം
1995 ജൂലൈ രണ്ടിനാണ് സുശീൽ കുമാറിന്റെ ഭാര്യ നൈന കൊല്ലപ്പെടുന്നത്. ഭാര്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന് ശർമയ്ക്ക് സംശയമുണ്ടായിരുന്നു. അന്ന് രാത്രി സുശീൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുക ആയികുന്നു. ഭർത്താവിനെ കണ്ടയുടൻ ഫോൺ കട്ട് ചെയ്തു. ഇതിൽ സംശയം തോന്നിയ ശർമ ആ നമ്പരിലേക്ക് തിരികെ വിളിച്ചു. മറു തലക്കൽ തന്റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ മത്‌ലബ് കരീമാണെന്ന് വ്യക്തമായി.

ഇതിൽ കലിപൂണ്ട ശർമ കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈന ഉടൻ മരിച്ചുവീണതായും പൊലീസ് പറയുന്നു. മൃതദേഹം ശർമ കാറിലാക്കി തന്റെ റസ്റ്റോറന്റിൽ കൊണ്ടുചെന്നു മാനേജർ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ കത്തിച്ചു. പെട്രോളിംഗിനിറങ്ങിയ പൊലീസ് തന്തൂർ അടുപ്പിൽ നിന്നും വലിയ തോതിൽ തീ വരുന്നത് കാണുകയും അവിടെ എത്തിച്ചേരുകയും നൈനാ സാഹ്നിയുടെ പാതി വെന്ത മൃതദേഹം കാണുകയും ചെയ്തു. പിന്നീട് ഒളിവിൽ പോയ സുശീൽകുമാർ വൈകാതെ അറസ്റ്റിലുമായി.

23 വർഷത്തിനുശേഷം ജയിൽ മോചനം
തടവിൽ 23 വർഷം കഴിഞ്ഞ ശേഷമാണ് സുശീൽകുമാർ മോചനത്തിന് ഹർജി നൽകിയത്. താൻ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഒരു കൊലപാതകത്തിന്റെ പേരിൽ പരമാവധി കാലാവധി പൂർത്തിയാക്കിയ തടവുപുള്ളിയെ വിട്ടയയ്ക്കാത്തതെന്താണെന്നാണ് കോടതി ചോദിച്ചത്.

വിചാരണക്കോടതി വധശിക്ഷ വിധിച്ചു, സുപ്രീംകോടതി ജീവപര്യന്തമാക്കി
വിചാരണക്കോടതി 2003ൽ സുശീൽ ശർമ്മയ്ക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി പിന്നീടതു ശരിവച്ചെങ്കിലും സുശീൽ സുപ്രീംകോടതിയെ സമീപിച്ച് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. എന്നാൽ ശിക്ഷാ കാലാവധിയിൽ യാതൊരു ക്രിമിനൽ പശ്ചാത്തലം ഉണ്ടാക്കിയിട്ടില്ല എന്നതിന് പുറമേ ജയിൽ അധികൃതർ കൂടി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് സുശീൽകുമാറിനെ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടത്. സുശീൽകുമാറിന് മോചനം നൽകരുതെന്ന ഗവർണറുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ സിദ്ദാർത്ഥാ മൃദുൽ, സംഗീതാ ധിംഗാരാ സെഗാൾ എന്നിവർ ഉൾപ്പെട്ട ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.

ജീവപര്യന്തമെന്നാൽ ജീവിതാന്ത്യംവരെയുള്ള തടവാണെന്നും വ്യവസ്ഥകൾക്കു വിധേയമായി സർക്കാരിനു ശിക്ഷ ഇളവു ചെയ്യാമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ദാമ്പത്യബന്ധത്തിലെ താളപ്പിഴയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഭാര്യയ്ക്കു മറ്റൊരാളോടുണ്ടായിരുന്ന അടുപ്പമാണ് സുശീലിനെ പ്രകോപിപ്പിച്ചതെന്നും കോടതി വിലയിരുത്തി. സമൂഹത്തിനെതിരെയുള്ള കുറ്റമായി നൈനയുടെ കൊലപാതകത്തെ കാണാനാവില്ലെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP