Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരുകി വരുന്ന മുസ്ലിം ജനസംഖ്യ തടയാൻ അടിയന്തരാവസ്ഥ വേണം; മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും നിർബന്ധിത വന്ധ്യംകരണം നടത്തണം; സൗന്ദര്യത്തിലൂടെ ശ്രദ്ധനേടിയ സാധ്വി ദേവ താക്കൂറിനെതിരെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസ്

പെരുകി വരുന്ന മുസ്ലിം ജനസംഖ്യ തടയാൻ അടിയന്തരാവസ്ഥ വേണം; മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും നിർബന്ധിത വന്ധ്യംകരണം നടത്തണം; സൗന്ദര്യത്തിലൂടെ ശ്രദ്ധനേടിയ സാധ്വി ദേവ താക്കൂറിനെതിരെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസ്

ശ്രീനഗർ: മുസ്ലീങ്ങളേയും ക്രിസ്ത്യാനികളെയും നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കണമെന്നു പ്രസംഗിച്ച ഹിന്ദുമഹാസഭാ വൈസ് പ്രസിഡന്റ് സാധ്വി ദേവ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ശ്രീനഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് വി.വി. ഭാവുവിന്റെ ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

മതസൗഹാർദം തകർക്കാനും വിദ്വേഷം പരത്താനും ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. ഏപ്രിൽ 12നായിരുന്നു സാധ്വിയുടെ വിവാദ പരാമർശം. 'മുസ്ലിം, ക്രിസ്ത്യൻ ജനസംഖ്യ ദിനംതോറും പെരുകിവരുന്നു. ഇതിനു തടയിടാൻ കേന്ദ്രം അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. മുസ്ലിംങ്ങളേയും ക്രിസ്ത്യാനികളെയും നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കണം' എന്നാണ് സാധ്വി പ്രസംഗിച്ചത്.

മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും ജനസംഖ്യ വർധനവ് ഹിന്ദുക്കൾക്ക് ഭീഷണിയാകുന്നതിനാൽ ഈ രണ്ടു വിഭാഗത്തെയും നിർബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം. ഹിന്ദു ജനസംഖ്യ വർധപ്പിക്കുന്നതിന് ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം. ക്രിസ്ത്യൻ പള്ളികളിലും മുസ്ലിം പള്ളികളിലും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ സ്ഥാപിക്കണമെന്നും ഥാക്കൂർ പറഞ്ഞിരുന്നു.

മുസ്ലിമുകളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വർധിച്ചു വരികയാണ്. ഇതു തടയുന്നതിനായി കേന്ദ്രസർക്കാർ നടപടിയെടുക്കണം. അങ്ങനെയായാൽ ഇവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതിന് തടയിടാമെന്നും ഥാക്കൂർ പറഞ്ഞു. ഇവരുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം രാജ്യത്തെങ്ങും പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് എടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP