Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നതിനാൽ സ്വപ്‌നയ്ക്ക് ലഭിച്ചത് സ്വാഭാവിക ജാമ്യം; കസ്റ്റംസ് കേസിലും നേരത്തെ ജാമ്യം ലഭിച്ച സ്വർണ്ണക്കടത്തു കേസ് പ്രതിക്ക് എൻഐഎ കേസിലും ജാമ്യം ലഭിച്ചാൽ ഇനി പുറത്തിറങ്ങാം

സ്വർണ്ണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നതിനാൽ സ്വപ്‌നയ്ക്ക് ലഭിച്ചത് സ്വാഭാവിക ജാമ്യം; കസ്റ്റംസ് കേസിലും നേരത്തെ ജാമ്യം ലഭിച്ച സ്വർണ്ണക്കടത്തു കേസ് പ്രതിക്ക് എൻഐഎ കേസിലും ജാമ്യം ലഭിച്ചാൽ ഇനി പുറത്തിറങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്‌സ്‌മെന്റ് കേസിലാണ് സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. 60 ദിവസത്തിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം നൽകിയത്. ജാമ്യാപേക്ഷ നൽകിയ ശേഷമാണ് കുറ്റപത്രം നൽകിയതെന്നും സ്വപ്നക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു.

അതേസമയം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഇഡിയുടെ നിലപാട്. ജാമ്യാപേക്ഷയിൽ പിഴവുകളുണ്ട്. സ്വപ്നയ്‌ക്കെതിരായ കുറ്റങ്ങൾക്ക് ശക്തമായ തെളിവുകൾ ഉണ്ടെന്നും ഉന്നത സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകരുതെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് വാദിച്ചത്.

അതേസമയം സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ നേരത്തെ സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു. 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യമാണ് സ്വാഭാവികമായും ലഭിച്ചത്. ഇപ്പോഴത്തെ നിലയിൽ എൻഐഎ ഉൾപ്പടെ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്നക്ക് പുറത്തിറങ്ങാൻ സാധിക്കും. ജൂലൈ 8-ന് ബംഗളുരുവിൽ വച്ചാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസിൽ ആകെയുള്ള 17 പ്രതികളിൽ 10 പേർക്ക് ഇതുവരെ ജാമ്യം കിട്ടി. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായർക്ക് കസ്റ്റംസ് കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എൻഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കയാണ്. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്ന് കോടതിയിൽ എൻഐഎ നിലപാടെടുത്തിരുന്നു. ഭാവിയിൽ സ്വർണം കടത്താൻ പ്രതികൾ ആസൂത്രണം നടത്തി. ഇതിനായി സരിത് രേഖകൾ തയ്യാറാക്കിയിരുന്നു. ഇത് സംബസിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP