Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യ കൊലക്കേസ്: കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു: കൊല്ലം ഈസ്റ്റ് എസ് ഐയുടെ മൊഴി കോടതിയിൽ; പൊലീസ് കണ്ടെടുത്ത ബാഗിൽ സംഭവസമയം പ്രതി ധരിച്ച ജീൻസും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും

സൂര്യ കൊലക്കേസ്: കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു: കൊല്ലം ഈസ്റ്റ് എസ് ഐയുടെ മൊഴി കോടതിയിൽ; പൊലീസ് കണ്ടെടുത്ത ബാഗിൽ സംഭവസമയം പ്രതി ധരിച്ച ജീൻസും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും

പി.നാഗ് രാജ്

തിരുവനന്തപുരം: സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ മനോജ് കുമാർ മൊഴി നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് എസ് ഐ സാക്ഷിമൊഴി നൽകിയത്.

സൂര്യ കൊല്ലപ്പെട്ട 2016 ജനുവരി 27ന് തന്നെ ഉച്ചയോടെയാണ് പ്രതി ലോഡ്ജ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്.വിവരം ജിഡിയിൽ രേഖപ്പെടുത്തി. സ്റ്റേഷൻ റൈറ്റർ വിജിമോനാണ് ജി ഡി രജിസ്റ്റർ അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് ഹാജരാക്കി നൽകിയത്. മഹസ്സർ തയ്യാറാക്കിയ ശേഷം ജി ഡി ബുക്ക് മൂന്നാം സ്ഥാനത്തിൽ റൈറ്റർക്ക് വിട്ടുനൽകിയതായും അദ്ദേഹം മൊഴി നൽകി. സീഷ്വർ മഹസ്സർ പ്രോസിക്യൂഷൻ ഭാഗം നാലാം രേഖയായി അക്കമിട്ട് ജഡ്ജി കെ.ബാബു തെളിവിൽ സ്വീകരിച്ചു.

കൃത്യത്തിന് ശേഷം ആറ്റിങ്ങലിൽ നിന്നും കടന്ന പ്രതിയെ ടവർ ലൊക്കേഷൻ വഴി പൊലീസ് കൊല്ലത്തെ ലോഡ്ജ് മുറിയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് തന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോൾ പ്രതി മരണത്തോട് മല്ലിടുകയായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും റിമാന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി റിമാന്റ് തടവുകാരുടെ സെല്ലിലും പാർപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യൽ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.

2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ് സൂര്യയെ കാമുകനായ പ്രതി വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP