Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല യുവതി പ്രവേശനത്തിൽ വാദം കേൾക്കാൻ വിശാല ബഞ്ച്; അനുകൂലിച്ചും പ്രതികൂലിച്ചും പത്തുദിവസം വാദം; മറുപടി വാദത്തിന് മൂന്ന് ദിവസം; മറ്റു കേസുകളും 23ദിവസം നീളുന്ന വാദത്തിൽ കേൾക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ശബരിമല യുവതി പ്രവേശനം ഉൾപ്പടെയുള്ള കേസുകളിൽ വിശാല ബെഞ്ച് 23 ദിവസം വാദം കേൾക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കാൻ പത്തു ദിവസം വീതം. മറുപടി വാദത്തിന് മൂന്നു ദിവസം. പരിഗണനാ വിഷയങ്ങൾ തീരുമാനിക്കാൻ അഭിഭാഷകർ യോഗം ചേർന്നു. വിഷയങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡ്വ. വി. ഗിരിയെ ചുമതലപ്പെടുത്തി.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പരിശോധനാ വിഷയങ്ങളിൽ കൃത്യത വരുത്താൻ ഈ മാസം 14ന് ചേർന്ന സുപ്രീം കോടതി വിശാല ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ബന്ധപ്പെട്ട അഭിഭാഷകരുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ച കോടതി, ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയവും നൽകി.

അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു. കഴിഞ്ഞ നവംബറിൽ ശബരിമല ഹർജി പരിഗണിച്ച അഞ്ചംഗ ബെഞ്ച്, ഭാവിയിൽ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ പുനഃക്രമീകരിക്കണമെന്നു മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‌വി, ഇന്ദിര ജയ്‌സിങ് എന്നിവർ ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതിനെ പിന്തുണച്ചു.

തുടർന്നാണു വിഷയം പരിഗണിക്കുന്നതിനു മുൻപു നിയമപ്രശ്‌നങ്ങളിൽ വ്യക്തത വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നു കോടതി സമ്മതിച്ചത്. ശബരിമല യുവതീപ്രവേശത്തിനു പുറമേ, ദാവൂദി ബോറ സ്ത്രീകളിലെ ചേലാകർമ്മം, മസ്ജിദുകളിൽ മുസ്ലിം സ്ത്രീ പ്രവേശം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിലും ഒൻപതംഗ ബെഞ്ച് വാദം കേൾക്കും. അതേസമയം, ബഹുഭാര്യത്വം അടക്കം വിഷയങ്ങൾ പരിണിഗണിക്കുന്നില്ലെന്നു സോളിസിറ്റർ ജനറലിന്റെ ചോദ്യത്തിനു മറുപടിയായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP