Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വവർഗ്ഗ വിവാഹത്തിന് ഭരണഘടനാ പരിരക്ഷ തേടി ഹർജി; സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗവിവാഹം രജിസ്റ്റർചെയ്യാൻ അനുമതി വേണം; കേന്ദ്രസർക്കാരിനും അറ്റോർണി ജനറലിനും നോട്ടീസയച്ച് സുപ്രീം കോടതി

സ്വവർഗ്ഗ വിവാഹത്തിന് ഭരണഘടനാ പരിരക്ഷ തേടി ഹർജി; സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗവിവാഹം രജിസ്റ്റർചെയ്യാൻ അനുമതി വേണം; കേന്ദ്രസർക്കാരിനും അറ്റോർണി ജനറലിനും നോട്ടീസയച്ച് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാദം നിയമപരമായി സാധുതയുള്ളതാക്കണമെന്ന ആവശ്യമുന്നയിച്ച് ഫയൽചെയ്ത ഹർജികളിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്കും നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നോട്ടീസ് അയച്ചിരിക്കുന്നത്.1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.

സ്വവർഗ്ഗവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ വിവേചനപരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് സുപ്രീംകോടതി ഭരണഘടനാപരമായ പരിരക്ഷ നൽകിയിട്ടുണ്ട്. അതുപോലെ സ്വവർഗ്ഗവിവാഹത്തിനും പരിരക്ഷ നൽകണമെന്നതാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്.ഇത് പൗരന്റെ മൗലികാവകാശമാണ്. അതിനാൽ തന്നെ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗവിവാഹം രജിസ്റ്റർചെയ്യാൻ അനുമതി തേടി ഒൻപത് ഹർജികൾ കേരള ഹൈക്കോടതി ഉൾപ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഉണ്ട്.

ഇന്ത്യയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിവവിൽ നിയമപരമായ അനുമതിയില്ല.ഭിന്നലിംഗ വിഭാഗത്തിൽ നിന്നടക്കം നിരവധി പേർ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നുണ്ട്.കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വിവാഹിതരായ പുരുഷ പങ്കാളികളായ സോനുവും നികേഷും ഇവരുടെ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പരാതിയും സമർപ്പിച്ചിട്ടുണ്ട്.നിലവിൽ ലോകത്തിലെ 28 രാജ്യങ്ങളിൽ മാത്രമാണ് സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP