Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിലെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെയെന്ന് സുപ്രീം കോടതി; അധികാരം യുക്തിപൂർവ്വം വിനിയോഗിക്കണമെന്നും കോടതി; അധികാരമില്ലാത്ത ഒരു സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് എഎപി

ഡൽഹിയിലെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെയെന്ന് സുപ്രീം കോടതി; അധികാരം യുക്തിപൂർവ്വം വിനിയോഗിക്കണമെന്നും കോടതി; അധികാരമില്ലാത്ത ഒരു സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് എഎപി

ന്യൂഡൽഹി: ഡൽഹിയിൽ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെയെന്ന് സുപ്രീം കോടതി. എന്നാൽ തന്റെ അധികാരം യുക്തിപൂർവ്വമാണ് ഗവർണ്ണർ പ്രയോഗിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഡൽഹിയുടെ അധികാരത്തർക്കം സംബന്ധിച്ച കേസിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണിത്. ഡൽഹിയുടെ ഭരണത്തലവൻ ഗവർണറാണെന്ന് ആഗസറ്റ് നാലിന് ഹൈക്കോടതി വിധിച്ചതിനെതിരെയാണ് ആം ആദ്മി സുപ്രീം കോടതിയെ സമീപിച്ചത്.


ചീഫ് ജസറ്റിസ് ജസ്്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിർദ്ദേശം. സംസ്ഥാനം ഭരിക്കാൻ ലഫറ്റനന്റ് ഗവർണറുടെ അനുമതി വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഡൽഹിയുടെ അവസാന വാക്ക് എന്ന് പറയുന്നത് ഗവർണർ തന്നെയാണ്. കോടതി വ്യക്തമാക്കി.

എന്നാൽ നാടകീയ നീക്കമാണ് വാദിഭാഗത്തു നിന്നുണ്ടായത്. അധികാരമില്ലാത്ത ഒരു സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. കേന്ദ്ര സർക്കാർ ഗവർണറിലൂടെ സംസ്ഥാനഭരണത്തെ വലിഞ്ഞു മുറുക്കിയിരിക്കുകയാണെന്നും ഡൽഹി സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. തത്ഫലമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉദ്യോഗസ്ഥർ പോലും അനുസരിക്കുന്നില്ലെന്നും സർക്കാർ പരാതിപ്പെട്ടു.

അപ്പോൾ ഇതനുസരിച്ചുള്ള വിശദീകരണമാണ് കോടതി നല്കിയത്.ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകളും ദേശീയ തലസ്ഥാനമേഖല ഡൽഹി ആക്ട്, ഡൽഹി സർക്കാർ ഭരണ നിർവഹണച്ചട്ടം തുടങ്ങിയവ അനുസരിച്ച് ലഫ്.ഗവർണറാണ് ഭരണത്തലവനെന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാൽ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഈ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥമാണ്. ഭൂമി, പൊലീസ്, പൊതുഭരണം എന്നിവയൊന്നും തന്നെ മുഖ്യമന്ത്രിക്ക് കീഴിൽ അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാർലമന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യുന്നത്, അധികാരം കൈയിലില്ലാതെ ഒരു സർക്കാർ എന്താണ് ചെയ്യുകയെന്നും അഡ്വ. ഗോപാൽസുബ്രഹ്മണ്യം ചോദിച്ചു. ഡൽഹിയിലെ നിയമം അനുസരിച്ച് ഗവർണർ പൂർണ അധികാരിയായിരിക്കാം. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ നിയമം നിർമ്മാണത്തിനായി ഒരു നിയമസഭയുണ്ട്. എന്നിട്ടും പൊലീസും ക്രമസമാധാനപാലനവും കേന്ദ്രത്തിന് കീഴിൽ ആണെന്നും സുബ്രഹ്മണ്യം കുറ്റപ്പെടുത്തി.

ഡൽഹിയിൽ ഗവർണർക്കാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനേക്കാൾ അധികാരമെന്ന ഹൈക്കാടതി വിധിക്കെതിരെയാണ് എ.എ.പി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച പരമോന്നത കോടതി ഹൈക്കോടതി വിധി ശരിവെച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP