Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചന്ദ്രബോസ് വധക്കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതി നിസാമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി; വിചാരണ പൂർത്തിയാക്കിയതിനാൽ പുതിയ തെളിവുകൾ പരിശോധിക്കാൻ ആവശ്യപ്പെടാനാകില്ലെന്നു കോടതി

ചന്ദ്രബോസ് വധക്കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതി നിസാമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി; വിചാരണ പൂർത്തിയാക്കിയതിനാൽ പുതിയ തെളിവുകൾ പരിശോധിക്കാൻ ആവശ്യപ്പെടാനാകില്ലെന്നു കോടതി

ന്യൂഡൽഹി: തൃശൂർ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതിയിലെ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യമാണു സുപ്രീംകോടതി തള്ളിയത്.

വിചാരണ പൂർത്തിയാക്കിയതിനാൽ പുതിയ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, വിചാരണ കോടതി നടപടികൾ മൂന്നുമാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന നിസാമിന്റെ ആവശ്യം നാളെ സുപ്രീംകോടതി പരിഗണിക്കും.

കേസിലെ ചില തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിസാമിനു വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ സിദ്ധാർത്ഥ് ലൂഥറയും സംസ്ഥാന സർക്കാരിനു വേണ്ടി കപിൽ സിബലുമാണ് ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP