Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ ചീഫ് ജസ്റ്റിസിന് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രീംകോടതി പുനർനിയമിച്ചു; അനുമതി ഇല്ലാതെ ലീവ് എടുത്തു എന്ന കാരണത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട യുവതിയെ തിരികെ എടുക്കുന്നത് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകിയ ശേഷം; യുവതി പരാതി നൽകിയതിന് പിന്നാലെ ഡൽഹി പൊലീസിലുണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചതും രണ്ട് മാസം മുമ്പ്

മുൻ ചീഫ് ജസ്റ്റിസിന് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രീംകോടതി പുനർനിയമിച്ചു; അനുമതി ഇല്ലാതെ ലീവ് എടുത്തു എന്ന കാരണത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട യുവതിയെ തിരികെ എടുക്കുന്നത് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകിയ ശേഷം; യുവതി പരാതി നൽകിയതിന് പിന്നാലെ ഡൽഹി പൊലീസിലുണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചതും രണ്ട് മാസം മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീംകോടതി മുൻ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീംകോടതി പുനർനിയമിച്ചു. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവർക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകിക്കൊണ്ടാണ് പുനർനിയമിച്ചത്.

തനിക്കെതിരെ നിരവധി തവണയായുണ്ടായ സ്ഥലംമാറ്റ നടപടിയെ ചോദ്യംചെയ്ത ജീവനക്കാരി അനുമതി ഇല്ലാതെ ലീവ് എടുത്തതിനാണ് അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നത്. 2019 ഏപ്രിലിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ കോടതി ജീവനക്കാരി ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയത്. രഞ്ജൻ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രാജ്യത്തെ 22 ജഡ്ജിമാർക്ക് ഇവർ കത്തയക്കുകയായിരുന്നു.

2018ൽ സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റായി ജോലി ചെയ്യവെ ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടു എന്നതായിരുന്നു പരാതി. പീഡനം പുറത്തു പറഞ്ഞാൽ വ്യാജ കൈകൂലി കേസിൽ പെടുത്തുമെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും അവർ ആരോപിച്ചിരുന്നു.

എന്നാൽ തനിക്കെതിരായ ലൈംഗികപീഡന പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു. തുടർന്ന് പരാതിയിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താൻ വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.കെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജീവനക്കാരിയുടെ പരാതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എൻ.വി രമണ, ഇന്ദിര ബാനർജി എന്നിവരങ്ങിയ അന്വേഷണ സമിതിയാണ് പരിഗണിക്കുന്നത്.

2018ൽ കോർട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോൾ രഞ്ജൻ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. ജസ്റ്റിസിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയർന്നിരുന്നു. യുവതിയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP