Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ താരങ്ങളടക്കമുള്ള വമ്പന്മാരെ ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിക്കാൻ സുപ്രീം കോടതി; തീരപ്രദേശത്തിന്റെ ഭംഗിയാസ്വദിച്ച് കോടികൾ വിലയുള്ള ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നവർ ഒരു മാസത്തിനകം ഒഴിയേണ്ടി വരും; എറണാകുളം മരടിലുള്ള അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ ഉത്തരവ്; നീക്കം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന്; അനധികൃത നിർമ്മാണം മൂലമുള്ള പ്രളയദുരിതം താങ്ങാൻ ഇനിയും കേരളത്തിനാകില്ലെന്നും കോടതി

സിനിമാ താരങ്ങളടക്കമുള്ള വമ്പന്മാരെ ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിക്കാൻ സുപ്രീം കോടതി; തീരപ്രദേശത്തിന്റെ ഭംഗിയാസ്വദിച്ച് കോടികൾ വിലയുള്ള ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നവർ ഒരു മാസത്തിനകം ഒഴിയേണ്ടി വരും; എറണാകുളം മരടിലുള്ള അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ ഉത്തരവ്; നീക്കം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന്; അനധികൃത നിർമ്മാണം മൂലമുള്ള പ്രളയദുരിതം താങ്ങാൻ ഇനിയും കേരളത്തിനാകില്ലെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തീരപ്രദേശത്തിന്റെ ഭംഗി ആവോളം ആസ്വദിച്ച് കോടികൾ വിലയുള്ള ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്ന സിനിമാ- ബിസിനസ് വമ്പന്മാരടക്കമുള്ളവർക്ക് വൈകാതെ തന്നെ ഒഴിയേണ്ടി വരും. എറണാകുളം മരടിലുള്ള അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് തെളിഞ്ഞതോടെയാണ് ഇവ പൊളിക്കാൻ കോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്, കായലോരം, ആൽഫാ വെഞ്ചേഴ്‌സ്,ഹോളിഡേ ഹെറിറ്റേജ്, ജെയ്ൻ ഹൗസിങ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കേണ്ടത്.

ഇവ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്നാണ് നിർദ്ദേശം. കെട്ടിടങ്ങൾ പൊളിക്കണമെന്ന തീരദേശ പരിപാലന അഥോറിറ്റിയുടെ ഉത്തരവിനെതിരെ ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് ഫ്‌ളാറ്റ് ഉടമകൾക്ക് അനുകൂല വിധിയാണ് നേടിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊളിച്ചു നീക്കാൻ ഒരുമാസം സമയം നൽകി.

ഇതിനെതിരെ തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. അനധികൃത നിർമ്മാണം മൂലമുള്ള പ്രളയദുരന്തം താങ്ങാൻ ഇനിയും കേരളത്തിനാവില്ലെന്നു കോടതി വിലയിരുത്തി. സുപ്രീം കോടതി ഉത്തരവിന്റെ ഞെട്ടലിലാണ് ഫ്‌ളാറ്റിലെ താമസക്കാർ. പലരും പത്തു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരാണ്. ഒരു കോടിയിലേറെ വിപണിമൂല്യമുള്ള ഫ്‌ളാറ്റുകളാണ് പലതും. സിനിമ മേഖലയിൽനിന്ന് ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫ്‌ളാറ്റുകളും ഇതിൽ ഉൾപ്പെടും. തുടർ നിയമ നടപടിക്കുള്ള ഒരുക്കത്തിലാണ് ഫ്‌ളാറ്റ് ഉടമകൾ.

നിലം നികത്താൻ 'വ്യാജ ഉത്തരവ്': വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

എറണാകുളത്തെ ചൂർണിക്കരയിലെ നിലം നികത്താൻ വ്യാജ ഉത്തരവിറക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ലാന്റ് റവന്യൂ കമ്മീഷണറുടെ പേരിലാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. അതേസമയം കുന്നത്തുനാട് വില്ലേജിൽ കളക്ടറുടെ ഉത്തരവ് മറികടന്ന് നിലം നികത്തിയ സംഭവത്തിൽ ഫയലുകൾ വിളിച്ചു വരുത്തിയതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആലുവ ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തിയ സ്ഥലം വ്യാജരേഖ ചമച്ച് തരംമാറ്റാനുള്ള നീക്കം നടത്തിയതിന് പിന്നിൽ വൻ റിയൽ എസ്റ്റേറ്റ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP