Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്രയിലെ രാഷ്ട്രീയ ആകാംക്ഷ നീളുന്നു; വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നാളെ രാവിലെ 10.30ന്; കേസിൽ വാദം പൂർത്തിയാക്കി; കോടതി തീരുമാനം കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് തിരിച്ചടി; വിശ്വാസ വോട്ടിന് മാത്രമായി അടിയന്തരമായി സഭ ചേരണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ അഭിഭാഷകർക്ക് നിരാശ; സമയം നീട്ടുന്നതിൽ ബിജെപി ക്യാമ്പിൽ ആശ്വാസം; ഫഡ്‌നാവിസിന് 170 പേരുടെ പിന്തുണ ഉള്ളതു കൊണ്ടാണ് സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ ആകാംക്ഷ നീളുന്നു; വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നാളെ രാവിലെ 10.30ന്; കേസിൽ വാദം പൂർത്തിയാക്കി; കോടതി തീരുമാനം കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് തിരിച്ചടി; വിശ്വാസ വോട്ടിന് മാത്രമായി അടിയന്തരമായി സഭ ചേരണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ അഭിഭാഷകർക്ക് നിരാശ; സമയം നീട്ടുന്നതിൽ ബിജെപി ക്യാമ്പിൽ ആശ്വാസം; ഫഡ്‌നാവിസിന് 170 പേരുടെ പിന്തുണ ഉള്ളതു കൊണ്ടാണ് സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയം അനിശ്ചിതത്വം 24 മണിക്കൂർ കൂടി നീളുമെന്നത് ഉറപ്പായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം തെളിയാക്കാൻ വേണ്ടി വിശ്വാസ വോട്ടെടുപ്പ് എന്നു നടക്കും എന്ന കാര്യത്തിൽ വിധി പറയാനാണ് കോടതി ഹർജി നാളേക്ക് മാറ്റിവെച്ചു. കേസിൽ വാദം പൂർത്തിയായ ഘട്ടത്തിലാണ് സുപ്രീംകോടതി നാളെ രാവിലെ 10.30ന് വിധിപറയാനായി കേസ് മാറ്റിവെച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു കോടതി ഹർജികളിൽ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസ്.വി.എൻ.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ കൂടുതൽ സമയം വേണമെന്നും ഇതിൽ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്നാവിസിനും വേണ്ടി ഹാജരായ തുഷാർ മേത്തയും മുഗുൾ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഗവർണർ 14 ദിവസം നൽകിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കൂവെന്നും റോഹ്ത്തഗി കോടതിയെ അറയിച്ചു.

അതേ സമയം പ്രോടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ആവശ്യപ്പെട്ടു. ഫഡ്നാവിസും അജിത് പവാറും ഗവർണർക്ക് നൽകിയ കത്തും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ ഫഡ്നാവിസിനയച്ച കത്തും കോടതിയിൽ വായിച്ചു. സുപ്രിംകോടതിയുടെ തീരുമാനം കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് പ്രത്യക്ഷത്തിൽ തിരിച്ചടിയാണ്. ഞായറാഴ്‌ച്ച അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്ന് പറഞ്ഞ കേസാണ് ഇപ്പോൾ 48 മണിക്കൂർ സമയത്തേക്ക് നീണ്ടു പോയിരിക്കുന്നത്. അതേതസമം വിശ്വാസ വോട്ടിന് മാത്രമായി അടിയന്തരമായി സഭ ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അഭിഭാഷകർക്ക് നിരാശയാണ് ഉണ്ടായത്. സമയം നീട്ടുന്നതിൽ ബിജെപി ക്യാമ്പിൽ ആശ്വാസം നൽകുന്നതാണ്. ഇതോടെ പരസ്പ്പരം രാഷ്ട്രീയ വടംവലി തുടരും എന്നകാര്യം ഉറപ്പാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഗവർണർ ഭഗത് സിങ് കോഷിയാരിക്കുമായി റോഹ്ത്തഗിയും തുഷാർ മേത്തയും ഹാജരായി. ത്രികക്ഷികൾക്കായി കബിൽ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്. അജിത് പവാറിന് വേണ്ടി മനീന്ദർ സിങാണ് ഹാജരായത്. സഖ്യ സർക്കാർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ഗവർണറുടെ നടപടികൾ പരിശോധിച്ചാൽ കോടതിക്ക് കാര്യം ബോധ്യമാകും. ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഗവർണറുടെ നടപടികളിൽ സംശയമുണ്ടാക്കുന്നു.ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിച്ച് സർക്കാർ രൂപീകരിക്കാൻ കത്ത് നൽകിയ ഗവർണറുടെ നടപടി തെറ്റാണ്. പുലർച്ചെയുള്ള അത്തരമൊരു നടപടിക്ക് രാജ്യത്ത് എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കപിൽ സിബൽ ചോദിച്ചു. സ്പീക്കർ തിരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാൻ അനുവദിക്കരുതെന്നും ഇത് ബിജെപിയുടെ കെണിയാണെന്നും മനു അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. അജിത് പവാറിനെ കൊണ്ട് വിപ്പ് കൊടുപ്പിച്ച് എൻസിപി അംഗങ്ങളെ അയോഗ്യരാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് 154 എംഎൽഎമാരുടെ പിന്തുണയെന്ന് കാണിച്ചു സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലം നൽകിയെങ്കിലും. ഇത് പിന്നീട് പിൻവലിച്ചു. ബിജെപി എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതോടെയാണ് സത്യവാങ്മൂലം പിൻവലിക്കുന്ന ഘട്ടമുണ്ടായത്. വിശ്വാസ വോട്ടിന് മാത്രമായി സഭ ചേരണമെന്ന് അഭിഷേക് സിങ്വി വാദിച്ചെങ്കിലും അതൊന്നു കോടതി മുഖവലിക്കെടുത്തില്ല. അജിത് പവാറിനെ കക്ഷി നേതാവ് സ്ഥാനത്തു നിന്നും നീക്കിയ കത്തിൽ 12 പേരുടെ ഒപ്പില്ലെന്ന് കേന്ദ്രസർക്കാറിന്റെ വാദങ്ങൽ നിരത്തിയ മുകുൾ റോത്തഗിയും വാദിച്ചു.

തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ടുന്ന വിശ്വാസവോട്ടെടുപ്പാണെന്ന് മഹാരാഷ്ട്രാ വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞു. ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മുൻപും 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതി ആവർത്തിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കപിൽ സിബൽ, അഭിഷേക് മനു സിങ്വി, എന്നിവരാണ് ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്. ബിജെപി, എൻ.സി.പി, കോൺഗ്രസ്, ശിവസേന നേതാക്കളും കോടതിയിൽ ഉണ്ടായിരുന്നു. കേസിൽ മനീന്ദ്ര സിങ് അജിത് പവാറിനെയും മുകുൾ റോത്തഗി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രതിനിധീകരിച്ചു. എൻ.സി.പി, ശിവസേന, കോൺഗ്രസ് സഖ്യത്തിനെതിരെ ഹിന്ദു മഹാസഭ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സുപ്രീം കോടതി പരിഗണിച്ചില്ല.ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് തന്റെ കൈവശം ഉണ്ടെന്ന് തുഷാർ മേത്ത പറഞ്ഞു.

അജിത് പവാർ തന്റെ കൂടെ 54 എംഎൽഎമാർ ഉണ്ടെന്ന് കാട്ടി ഗവർണർക്ക് നൽകിയ കത്തും തുഷാർ മേത്ത കോടതിയിൽ വായിച്ചു. താൻ ബിജെപിയോടൊപ്പം ചേരുകയാണെന്നുള്ള പ്രസ്താവനയും എംഎൽഎമാരുടെ ഒപ്പുകളുമാണ് കത്തിൽ ഉണ്ടായിരുന്നതെന്നും തുഷാർ മേത്ത പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിക്കാനുള്ള അധികാരം ഗവർണർക്ക് ഉണ്ടെന്നും മേത്ത കോടതിയിൽ പറഞ്ഞു. ഗവർണർക്ക് അജിത് പവാറിന്റെ വാക്കുകൾ അവിശ്വസിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്നും ബിജെപി - എൻ.സി.പി സഖ്യത്തിന് 106 എംഎൽഎമാരുടെ പിന്തുണ സർക്കാർ രൂപീകരിക്കാനായി ഉണ്ടായിരുന്നുവെന്നും മേത്ത കോടതിയിൽ പറഞ്ഞു. അതേസമയം, ബിജെപിയോടൊപ്പം ചേർന്ന ശേഷം കുടുംബത്തിലുള്ള പ്രശ്നങ്ങൾ കാരണം ശരദ് പവാർ ഇപ്പോൾ കുതിര കച്ചവടം നടത്തുകയാണെന്ന് മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന കാര്യം തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണെന്നും റോത്തഗി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് ആർക്കും എതിർപ്പില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകൻ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തിയേ തീരൂ എന്നും ഇക്കാര്യത്തിൽ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും റോത്തഗി പറഞ്ഞു. സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഫഡ്നാവിസിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ കോടതി പറഞ്ഞു.

അജിത് പവാർ തന്നെയാണ് എൻ.സി.പിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം 154 എംഎൽഎമാരുടെ പിന്തുണയുണയുണ്ടെന്ന് ശിവസേന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ബിജെപി ക്ഷണിക്കാൻ എന്തായിരുന്നു ഗവർണറുടെ തിടുക്കമെന്നും കപിൽ സിബൽ കോടതിയിൽ ചോദിച്ചു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും വിശ്വാസവോട്ടെടുപ്പിൽ പ്രോട്ടേം സ്പീക്കറെ സുപ്രീം കോടതി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫഡ്‌നാവിസിന് 170 പേരുടെ പിന്തുണയെന്ന് മഹാരാഷ്ട്ര ഗവർണർ കോടതിയിൽ അറിയിച്ചു. അതുകൊണ്ടാണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചതെന്നും ഗവർണർ അറിയിച്ചു. അതേസമയം 54 എൻസിപി എംഎൽഎമാരുടെ പിന്തുണക്കുന്ന കത്ത് അജിത് പവാർ നൽകിയെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ തുഷാർ മേത്തയും അറിയിച്ചു. ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് കൈയിലുണ്ടെന്നും വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP