Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രജിസ്‌ട്രേഷൻ ഇല്ലാത്ത യത്തീംഖാനകൾക്കെതിരേ നടപടിയില്ല; പൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളെ കുറിച്ചും കേന്ദ്ര ഫണ്ടിലും വ്യക്തതയുമില്ല; വ്യക്തമായ വിവരം നൽകാത്തതിന് സംസ്ഥാന സർക്കാരിന് വിമർശനവും; ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കുള്ള കേന്ദ്രഫണ്ട് ഏതു രീതിയിലാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശം

രജിസ്‌ട്രേഷൻ ഇല്ലാത്ത യത്തീംഖാനകൾക്കെതിരേ നടപടിയില്ല; പൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളെ കുറിച്ചും കേന്ദ്ര ഫണ്ടിലും വ്യക്തതയുമില്ല; വ്യക്തമായ വിവരം നൽകാത്തതിന് സംസ്ഥാന സർക്കാരിന് വിമർശനവും; ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കുള്ള കേന്ദ്രഫണ്ട് ഏതു രീതിയിലാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശം

ഡൽഹി: സംസ്ഥാനത്ത് ബാലനീതി നിയമപ്രകാരം രജിസ്റ്റർചെയ്യാത്ത യത്തീംഖാനകൾക്കെതിരേ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടപടികൾ പാടില്ലെന്ന് സുപ്രീംകോടതി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിലെ 207 യത്തീംഖാനകൾക്കാണ് താത്കാലിക സംരക്ഷണം നൽകിയത്. ബാലനീതി നിയമത്തിലെ മറ്റുവകുപ്പുകൾ ഈ സ്ഥാപനങ്ങൾക്കുമേൽ തത്കാലം അടിച്ചേൽപ്പിക്കരുതെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, പൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളെ സംബന്ധിച്ചും കേന്ദ്രഫണ്ട് സംബന്ധിച്ചും വ്യക്തമായ വിവരം നൽകാത്തതിന് സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി വിമർശിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം ഫയൽചെയ്യാനും കോടതി ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്യാത്തതിന് എത്ര സ്ഥാപനങ്ങൾ പൂട്ടിയെന്നും അതിലെ കുട്ടികളെ എന്തുചെയ്തുവെന്നും അറിയിക്കണം. ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കുള്ള കേന്ദ്രഫണ്ട് ഏതു രീതിയിലാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കണം.

കേരളമുൾപ്പെടെ ഏഴു സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച ഓഡിറ്റിങ്ങിന് സമ്മതിക്കുന്നില്ലെന്ന് കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും ബാലനീതി നിയമത്തിന് കീഴിലും രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞ ഡിസംബർ 20-ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ, യത്തീംഖാനകളെ ബാലനീതി നിയമത്തിൽ പറയുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളായി കാണാനാവില്ലെന്നാണ് സമസ്തയുടെ വാദം. ബാലനീതി നിയമപ്രകാരം രജിസ്റ്റർചെയ്താൽ യത്തീംഖാനകളെയും ശിശു സംരക്ഷണകേന്ദ്രങ്ങളായി തന്നെ പരിഗണിക്കണമെന്നാണ് കേസിലെ അമിക്കസ് ക്യൂറി അപർണ ഭട്ട് ആവശ്യപ്പെട്ടത്.

യത്തീംഖാനകൾ വെറും അനാഥാലയങ്ങളല്ലെന്ന് സമസ്തയ്ക്ക് വേണ്ടി ഹുസേഫ അഹമ്മദി, അഡ്വ. സുൾഫിക്കർ അലി എന്നിവർ ചൂണ്ടിക്കാട്ടി. മതപഠനവും പൊതുവിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും നൽകുന്നവയാണ് യത്തീംഖാനകൾ. ഇവിടെ പഠിച്ച കുട്ടികൾ ഐ.എ.എസുകാരും എൻജിനീയർമാരുമെല്ലാം ആയിത്തീർന്നിട്ടുണ്ടെന്നും ഇവർ പറഞ്ഞു. രാജ്യത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ഡിസംബർ 31-നകം ബാലനീതി നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അനാഥാലയങ്ങളും ബാലനീതി നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെതിരേയാണ് സമസ്ത സുപ്രീംകോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP