Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായാൽ ദയാവധം നടത്താം; ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി; അന്തിമ നിർദ്ദേശം കൈക്കൊള്ളേണ്ടത് മെഡിക്കൽ ബോർഡ്; ജില്ലാ മജിസ്ട്രേറ്റിന്റെയും ഹൈക്കോടതിയുടേയും അനുമതിയും ആവശ്യം; അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ടെന്ന് കോടതി

ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായാൽ ദയാവധം നടത്താം; ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി; അന്തിമ നിർദ്ദേശം കൈക്കൊള്ളേണ്ടത് മെഡിക്കൽ ബോർഡ്; ജില്ലാ മജിസ്ട്രേറ്റിന്റെയും ഹൈക്കോടതിയുടേയും അനുമതിയും ആവശ്യം; അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ടെന്ന് കോടതി

ന്യൂഡൽഹി: ഇന്ത്യൻ നീതിവ്യവസ്ഥയിലെ ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ജീവിതത്തിലേക്ക് തിരിച്ചുവരില്ലെനന്ന് ഉറപ്പായാൽ ദയാവധം നടത്താമെന്നാണ് കോടതിയുടെ ഉത്തരവ്. കർശന ഉപാധികളോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. ഇത് സംബന്ധിച്ച് കോമൺകോസ് എന്ന സംഘടന 2005ൽ നൽകിയ ഹർജിയിലാണ് വിധി. അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോൾ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാൾക്ക് മുൻകൂട്ടി മരണപത്രം എഴുതിവെക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

കൃത്യമായ മാർഗ നിർദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. അതായത് ഒരു മെഡിക്കൽ ബോർഡായിരിക്കണം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. മാത്രമല്ല ജില്ലാ മജിസ്ട്രേറ്റിന്റെയും സ്ഥലത്തെ ഹൈക്കോടതിയുടേയും അുനുമതി വേണമെന്നും മാർഗ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരിച്ചുവരാനാവാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവൻരക്ഷാ ഉപാധികൾ പിൻവലിച്ചുകൊണ്ട് ബോധപൂർവം മരിക്കാൻ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം (പാസിവ് യുത്തനേസിയ) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാൻ പാടില്ല എന്ന് ഒരാൾ പറയുന്നതിന് എങ്ങനെ തടസ്സം നിൽക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാൾ ജീവിക്കണമെന്ന് എങ്ങനെ നിർബന്ധിക്കാൻ കഴിയുമെന്നും സന്നദ്ധ സംഘടന ഹർജിയിൽ ചോദിച്ചു.

മരണ താത്പര്യ പത്രം ഉപാധികളോടെ അനുവദിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാത്രമല്ല ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയില്ലെന്ന മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപത്രം ഉണ്ടായാൽ മാത്രമേ മരിക്കാൻ അനുവദിക്കാൻ പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ മരിക്കാൻ അനുവദിക്കാവൂ എന്നായിരുന്നു കോടതിയുടെ മറ്റൊരു നിരീക്ഷണം.

ആരോഗ്യപരമായി തിരിച്ചുവരാൻ കഴിയാത്ത സാഹചര്യങ്ങളിൽ പരിശോധിച്ചുറപ്പാക്കിയ ശേഷം ജീവൻരക്ഷാ സംവിധങ്ങൾ പിൻവലിക്കാൻ നിലവിൽ സൗകര്യമുണ്ട്. മരണ താത്പര്യപത്രം അനുവദിച്ചാൽ പ്രായമായവരുടെ കാര്യത്തിൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഹർജിയെ എതിർത്തിരുന്നു. നെതർലൻഡ്, ബെൽജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ദയാവധം നിലനിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP