Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ക്രിപ്റ്റോ കറൻസി ഇനി ആർക്കും വ്യാപാരം ചെയ്യാം; റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി സുപ്രിംകോടതി; ഇതോടെ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും; ക്രിപ്‌റ്റോ കറൻസിക്ക് സമ്പൂർണ നിരോധനം ശരിയല്ലെന്നും ഇത്തരം കറൻസിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി

ക്രിപ്റ്റോ കറൻസി ഇനി ആർക്കും വ്യാപാരം ചെയ്യാം; റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി സുപ്രിംകോടതി; ഇതോടെ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും; ക്രിപ്‌റ്റോ കറൻസിക്ക് സമ്പൂർണ നിരോധനം ശരിയല്ലെന്നും ഇത്തരം കറൻസിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഇനി ക്രിപ്‌റ്റോ കറൻസിയുടെ വ്യാപാരം നിയമവിധേയം. ക്രിപ്‌റ്റോ കറൻസ് വ്യാപാരത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കം ചെയ്തു. 2018ൽ ആർ.ബി.ഐ ഏർപ്പെടുത്തിയ നിരോധനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും. ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, അനിരുദ്ധ ബോസ്, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിപ്‌റ്റോ കറൻസിക്ക് സമ്പൂർണ്ണ നിരോധനമെന്നത് നിയമപരമായി ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കറൻസിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ കറൻസിയുടെ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കോടതിയുടെ ഇന്നത്തെ ഉത്തരവ് ഈ ഹരജികളെയെല്ലാം സ്വാധീനിക്കും.

ക്രിപ്‌റ്റോകറൻസിക്ക് നിരോധനമേർപ്പെടുത്തിയ ആർ.ബി.ഐ ഉത്തരവിനെതിരെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആർ.ബി.ഐയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങൾ ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നുണ്ടെന്നും ആർ.ബി.ഐ ആരോപിച്ചു.

2018 ഏപ്രിൽ 6 നാണ് ക്രിപ്റ്റോ കറൻസിയുടെ വ്യാപാരം വിലക്കി ആർബിഐ സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം വെർച്വൽ കറൻസി ഇടപാട് നടത്തുവാനോ ഇതുമായി ബന്ധപ്പെട്ട് സേവനം നൽകുവാനോ പാടില്ലായിരുന്നു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമം മൂലം നിരോധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഭരണഘടനയ്ക്ക് കീഴിൽ വരുന്ന നിയമാനുസൃതമായ വ്യാപാരമായും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചിരുന്നു. ബാങ്കിങ് സംവിധാനത്തെ ദുർബലപ്പെടുത്തുന്ന വ്യാപാരങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു റിസർവ് ബാങ്കിന്റെ വാദം.

ക്രിപ്റ്റോ കറൻസി ഡിജിറ്റൽ ഇടപാടുകൾക്ക് സമാനമായതാണെന്നും അതുകൊണ്ട് ആർബിഐക്ക് അത് നിയന്ത്രിക്കാനുള്ള അധികാരം ഉണ്ടെന്നുമായിരുന്നു ആർബിഐയുടെ വാദം. ഇത് തള്ളിക്കളഞ്ഞാണ് സുപ്രീംകോടതി ക്രിപ്റ്റോ കറൻസിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. ലോകത്തിൽ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോ കറൻസിയാണ് ബിറ്റ്‌കോയിൻ. കറൻസിയുടെ വിപണി മൂലധനം 161 ബില്യൺ ഡോളറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP