Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യനെക്കാൾ പരിഗണന നിയമത്തിന് ലഭിക്കുമ്പോൾ ജീവിതം ഈ 14-കാരിയുടേതുപോലെ ദുരിത പൂർണമാകും; ബലാത്സംഗത്തിൽ ഗർഭം ധരിച്ച പത്താംക്ലാസ്സുകാരി ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയിൽ

മനുഷ്യനെക്കാൾ പരിഗണന നിയമത്തിന് ലഭിക്കുമ്പോൾ ജീവിതം ഈ 14-കാരിയുടേതുപോലെ ദുരിത പൂർണമാകും; ബലാത്സംഗത്തിൽ ഗർഭം ധരിച്ച പത്താംക്ലാസ്സുകാരി ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയിൽ

നിയമം നിമയത്തിന്റെ വഴിക്കുപോകും-സാധാരണക്കാർ പലപ്പോഴും പകച്ചുപോകുന്നത് ഈ വാക്കുകൾക്ക് മുന്നിലാണ്. അണുവിട തെറ്റാതെ നിയമം പാലിക്കാൻ കോടതികൾ ബാധ്യസ്ഥരാകുമ്പോൾ, ചിലരുടെ ജീവിതം അതിന് ഇരയായി മാറും. ബലാൽസംഗത്തിന് ഇരയായി ഗർഭിണിയായ ഈ പത്താം ക്ലാസ്സുകാരിയുടെ ജീവിതം അത്തരത്തിലൊന്നാണ്.

ഗർഭഛിദ്രം നടത്തി തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാണ് ഈ പെൺകുട്ടിയുടെ ആവശ്യം. പക്ഷേ, കീഴ്‌ക്കോടതികൾ അത് അംഗീകരിച്ചില്ല. ഗർഭഛിദ്രം നടത്താവുന്ന സമയം അതിക്രമിച്ചുവെന്നതാണ് നിയമത്തിന് മുന്നിലുള്ള ന്യായം. 24 ആഴ്ച ഗർഭിണിയാണ് പെൺകുട്ടിയിപ്പോൾ.

ഗർഭഛിദ്രത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. കോടതി കേസ് പരിഗണിക്കാമെന്ന് സമ്മതിച്ചതുതന്നെ ഈ കുടുംബത്തിന് ആശ്വാസം പകർന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എച്ച.എൽ.ദത്തുവിന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.

20 ആഴ്ചയ്ക്കുശേഷം ഗർഭഛിദ്രം നടത്താൻ പാടില്ലെന്നാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് നിഷ്‌കർഷിക്കുന്നത്. ഗർഭസ്ഥശിശു മാതാവിന്റെ ജീവന് അപകടമുണ്ടാക്കുമെങ്കിൽ 20 ആഴ്ചവരെ ഗർഭഛിദ്രം നടത്താമെന്ന് നിയമം അനുവദിക്കുന്നു. എന്നാൽ, ആ പരിധി പിന്നിട്ടതോടെയാണ് പെൺകുട്ടിയുടെ കേസ് കോടതിയിലെത്തിയത്. 

ബലാൽസംഗത്തിലൂടെ പിറന്ന കുട്ടിയുമായി ജീവിക്കേണ്ടിവരുന്നത് പെൺകുട്ടിയുടെ ജീവിതത്തെ ശാരീരികമായും മാനസികമായും തകർക്കുമെന്നും അതിൽനിന്ന് മോചനം നേടാൻ ഗർഭഛിദ്രം മാത്രമേ പോംവഴിയുള്ളൂവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പ്രസവിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു പെൺകുട്ടിക്കുണ്ടെന്നും അവർ വാദിക്കുന്നു.
ഗർഭഛിദ്രത്തിനുള്ള അനുമതി തേടി ഗുജറാത്ത് ഹൈക്കോടതിയെ ഇവർ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഹർജി തള്ളിയതോടെയാണ് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. പെൺകുട്ടിയോട് സഹതാപം രേഖപ്പെടുത്തിയ ഹൈക്കോടതി സർക്കാരിനോട് അവളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാനും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP