Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്ക്കകം വീണ്ടും പരീക്ഷ നടത്താനും സിബിഎസ്ഇക്കു കോടതി നിർദ്ദേശം

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്ക്കകം വീണ്ടും പരീക്ഷ നടത്താനും സിബിഎസ്ഇക്കു കോടതി നിർദ്ദേശം

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്തണമെന്നും കോടതി ഉത്തരവിട്ടു.

സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഉത്തരവ്. വാദങ്ങൾ കണക്കിലെടുത്ത് മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്.

പരീക്ഷയ്ക്ക് സിബിഎസ്ഇ തന്നെ മേൽനോട്ടം വഹിക്കണം. മെഡിക്കൽ കോളേജുകൾ സിബിഎസ്ഇയുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ചോദ്യങ്ങൾ എസ്എംഎസ് വഴി ചോർന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.

6.3 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. എന്നാൽ, ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് പരീക്ഷാ നടത്തിപ്പ് അന്വേഷിച്ച ഹരിയാന പൊലീസ് പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. 123 ചോദ്യങ്ങൾ എസ്എംഎസ് വഴി ചോർന്നിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് ഫലപ്രഖ്യാപനം സുപ്രീംകോടതി തടഞ്ഞുവച്ചു.

ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും പരീക്ഷ റദ്ദാക്കരുതെന്നുമാണ് സിബിഎസ്ഇ വാദിച്ചത്. ജസ്റ്റിസുമാരായ പ്രഫുല്ല സി പന്ദ്, അമിതാഭ് റോയ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.

ചോദ്യപേപ്പർ ചോർന്നതിലൂടെ ഒരു വിദ്യാർത്ഥിക്കെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കിൽ ഫലം റദ്ദാക്കുമെന്നു നേരത്തെ സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച 44 പേർക്ക് ഗുണകരമായിരുന്നു എന്ന വാദങ്ങൾ കണക്കിലെടുത്താണ് ഉത്തരവ്.

രണ്ടായിരം സീറ്റുകളിലേയ്ക്കായി 6.3ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്.  ഇവർക്കുള്ള പുനർപരീക്ഷ നടപടിക്രമങ്ങൾക്ക് മൂന്ന് മാസമെങ്കിലും വേണം. അത് പ്രവേശന നടപടികളെ ബാധിക്കുമെന്നുമാണ് സിബിഎസ്ഇയ്ക്ക് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞത്.

മെയ്‌ മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഹരിയാനയിലെ ഒരു സെന്ററിലാണ് ചോർന്നതായി കണ്ടെത്തിയത്. രൂപ് സിങ് ഡാങ്കി എന്നയാൾക്കാണ് ആദ്യം ചോദ്യം കിട്ടിയതെന്ന് പറയുന്നു. ഇയാൾ വിവിധ ഡോക്ടർമാരിൽ നിന്ന് ഉത്തരങ്ങൾ സംഘടിപ്പിച്ച് വിദ്യാർത്ഥികൾക്ക് വാട്‌സാപിലൂടെയും എസ്.എം.എസിലൂടെയും അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, രൂപ് സിങ്ങിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP