Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ ജോലിക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം; ഉയർന്ന മാർക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി

സർക്കാർ ജോലിക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം; ഉയർന്ന മാർക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഉദ്യോഗാർഥികളെ സർക്കാർ ജോലിക്ക് തിരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന് സുപ്രീംകോടതി. ഉയർന്ന മാർക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പൊതു തൊഴിലിടങ്ങളിലേക്ക് പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പൊലീസ് സബ് ഇൻസ്‌പെക്ടർ തസ്തികയിൽ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം 43 പേരെ നിയമിക്കാൻ ഝാർഖണ്ഡ് സർക്കാറിന് അനുമതി നൽകിയ റാഞ്ചി ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

2008ലാണ് ഝാർഖണ്ഡ് ആഭ്യന്തര വകുപ്പ് പൊലീസ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടർന്ന് അന്തിമഫലം പ്രസിദ്ധീകരിക്കുകയും 382 പേരെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, നിയമന നടപടികളിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതോടെ പരിശോധിക്കാൻ സർക്കാർ ഉന്നത തല സമിതിയെ നിയമിച്ചു. ഇതിനിടെ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾ റാഞ്ചി ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.

ഹൈക്കോടതിയിൽ ഹരജി പരിഗണിക്കുന്നതിനിടെ, യഥാർഥ സെലക്ഷൻ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയ 42 ഉദ്യോഗാർഥികളുടെ നിയമനം സർക്കാർ റദ്ദാക്കി. പകരം ക്രമക്കേടുകൾ പരിഹരിച്ച് ഉന്നത തല സമിതി നൽകിയ ശിപാർശപ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ 43 പേരെ നിയമിക്കുകയും ചെയ്തു.

ഈ നടപടി ചോദ്യംചെയ്ത് ഒരു കൂട്ടം ഉദ്യോഗാർഥികൾ റാഞ്ചി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും നിയമനം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP