Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വവർഗരതി കുറ്റകരമല്ലാതാക്കുമെന്ന് സുപ്രീംകോടതി: പ്രായപൂർത്തിയായവർ വ്യക്തികൾ തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം കുറ്റകരമാകില്ലെന്ന് പരാമർശം; വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസർക്കാർ

സ്വവർഗരതി കുറ്റകരമല്ലാതാക്കുമെന്ന് സുപ്രീംകോടതി: പ്രായപൂർത്തിയായവർ വ്യക്തികൾ തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം കുറ്റകരമാകില്ലെന്ന് പരാമർശം; വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വവർഗരതി കുറ്റകരമല്ലാതാക്കുമെന്ന് സുപ്രീംകോടതി. വിഷയത്തിൽ കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. പായപൂർത്തിയായവർ വ്യക്തികൾ തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം പുലർത്തുന്നത് കുറ്റകരമായി കാണാനാകില്ലെന്ന് കോടതി പരാമർശിച്ചു. വിഷയത്തിൽ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചതോടെയാണ് കോടതിയുടെ ഭാഗത്തു നിന്നും ഈ പരാമർശം ഉണ്ടായത്.

സ്വവർഗരതി കുറ്റകരമാക്കണോ എന്നകാര്യത്തിൽ തീരുമാനം സുപ്രീംകോടതിക്ക് കൈക്കൊള്ളാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറയിച്ചിരുന്നു. സ്വവർഗ രതിയുടെ കാരയ്ത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായി തീരുമാനം കൈക്കൊള്ളാണെന്നാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ ഹാജരായ അഭിഭാഷകൻ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. ഭരണഘടനയുടെ 377ാം വകുപ്പ് പ്രകാരം സ്വവർഗരതി കുറ്റകരമാണെന്നതിനാലാണ് തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടു നൽകുന്നത്. അതൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.

ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണെന്നും പങ്കാളിയെന്നാൽ എതിർലിംഗമാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു. സ്വവർഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹരജി കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേൾക്കാൻ തുടങ്ങിയത്.

സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമം 377ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തിൽപെട്ടവർക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള 'പ്രകൃതിവിരുദ്ധ' ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ശരിവച്ച 2013 ഡിസംബറിലെ സുപ്രീംകോടതി വിധിയാണ് കോടതി പുനപ്പരിശോധിക്കാൻ ഒരുങ്ങുന്നത്.

സ്വവർഗാനുരാഗികളും ഭിന്നലിംഗക്കാരും ഉൾപ്പെടെയുള്ള (എൽജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങൾളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണ് 377ാം വകുപ്പെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി വാദിച്ചിരുന്നു. സ്വവർഗരതി കുറ്റകരമാക്കുന്ന നിയമം ഒരുപക്ഷേ 50 വർഷങ്ങൾക്കു നടപ്പിലാകുമെന്നും എന്നാൽ ഇപ്പോൾ സമൂഹിക അന്തരീക്ഷത്തിൽ മാറ്റം വന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP