Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വൈകരുത്; ക്വാറന്റൈൻ അവധിയായി കണക്കാക്കരുത്; ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം: കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം

ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വൈകരുത്; ക്വാറന്റൈൻ അവധിയായി കണക്കാക്കരുത്; ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം: കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്കും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം. ആരോഗ്യപ്രവർത്തകരുടെ ക്വാറന്റൈൻ കാലം അവധിയായി കണക്കാക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.

ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിച്ചുവയ്ക്കരുതെന്ന് ജൂൺ 17ന് കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന് അനുസൃതമായി എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ളവ ആരോഗ്യപ്രവർത്തകർക്ക് കൃത്യമായി ശമ്പളം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾ ഉത്തരവ് അനുസരിക്കാതിരിക്കുന്നത് കേന്ദ്രം നിസ്സഹായതയോടെ കാണേണ്ടതില്ലെന്ന് കോടതി ഓർമിപ്പിച്ചു.

''സംസ്ഥാനങ്ങൾ നിർദ്ദേശം അനുസരിക്കുന്നില്ലെങ്കിൽ കേന്ദ്രം നിസ്സഹായരായി ഇരിക്കേണ്ടതില്ല. ഉത്തരവ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള അധികാരം കേന്ദ്രത്തിനുണ്ട്''-കോടതി പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ഹർജി നൽകിയ ആരുഷി ജയിൻ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനു പിന്നാലെ കേന്ദ്ര സർക്കാർ ആരോഗ്യപ്രവർത്തകരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തിരിച്ചുകൊണ്ട് ഇറക്കിയ മാർഗനിർദേശത്തിന് യുക്തിപരമായ അടിസ്ഥാനമില്ലെന്ന് ആരുഷി ജയിൻ പറഞ്ഞു. കേസ് കോടതി ഓഗസ്റ്റ് പത്തിലേക്കു മാറ്റി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP