Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരിനിന്ന വിദ്യാർത്ഥികളോട് ജീവനക്കാർ മോശമായി പെരുമാറുന്നതും അവരെ തള്ളിയിടുന്നതും നേരിൽ കണ്ടു; എസ് ഐയോട് ജീവനക്കാരെ വിളിച്ചുവരുത്താൻ മൈക്കിലൂടെ ആവശ്യപ്പെട്ട് സബ് ജഡ്ജി; കുമ്പള ബസ് സ്റ്റാൻഡിൽ സ്‌കൂൾ കുട്ടികൾക്ക് നീതിയൊരുക്കാൻ സബ് ജഡ്ജി ഫിലിപ്പ് തോമസിന്റെ ഇടപെടൽ ഇങ്ങനെ

വരിനിന്ന വിദ്യാർത്ഥികളോട് ജീവനക്കാർ മോശമായി പെരുമാറുന്നതും അവരെ തള്ളിയിടുന്നതും നേരിൽ കണ്ടു; എസ് ഐയോട് ജീവനക്കാരെ വിളിച്ചുവരുത്താൻ മൈക്കിലൂടെ ആവശ്യപ്പെട്ട് സബ് ജഡ്ജി; കുമ്പള ബസ് സ്റ്റാൻഡിൽ സ്‌കൂൾ കുട്ടികൾക്ക് നീതിയൊരുക്കാൻ സബ് ജഡ്ജി ഫിലിപ്പ് തോമസിന്റെ ഇടപെടൽ ഇങ്ങനെ

കുമ്പള: കുട്ടികളോട് ബസ് ജീവനക്കാർ കാണിക്കുന്ന അതിക്രമം കേരളത്തിലുടനീളം ചർച്ചയാണ്. കളികളുടെ ശല്യം കാരണം ഓടിയൊളിക്കുന്ന സ്‌കൂൾ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് കുമ്പളയിൽ ജഡ്ജിയുടെ ഇടപെടൽ വരുന്നത്. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം നേരിൽ കാണാനിടയായ സബ് ജഡ്ജി അവരെ വിളിച്ചുവരുത്തി താക്കീതു ചെയ്തു. കുമ്പള ബസ്സ്റ്റാൻഡ് പരിസരത്താണ് സംഭവം.

കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരേ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയും ചൈൽഡ്ലൈനും ചേർന്നുനടത്തുന്ന ബോധവത്കരണ ജാഥയ്ക്കിടെയാണ് സംഭവം. ബസ്സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകുന്നതിനിടെയാണ് ജഡ്ജിയുടെ കണ്ണിൽ ക്രൂരത പെട്ടത്.

കുട്ടികളോട് ബസ് ജീവനക്കാർ കാണിക്കുന്ന അതിക്രമം ചടങ്ങിൽ പ്രസംഗിക്കുകയായിരുന്ന സബ് ജഡ്ജി ഫിലിപ്പ് തോമസിന്റെ ശ്രദ്ധയിൽപ്പെട്ടു. ബസ്സിൽ കയറാൻ വരിനിന്ന വിദ്യാർത്ഥികളോട് ജീവനക്കാർ മോശമായി പെരുമാറുന്നതും അവരെ തള്ളിയിടുന്നതും അദ്ദേഹം നേരിൽ കണ്ടു. കുമ്പള എസ്.ഐ.യോട് ജീവനക്കാരെ വിളിച്ചുവരുത്താൻ ജഡ്ജി മൈക്കിലൂടെ ആവശ്യപ്പെട്ടു.

തുടർന്ന് ഇത്തരം പെരുമാറ്റം തുടർന്നാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാവുമെന്നുപറഞ്ഞ് ജീവനക്കാരെ താക്കീത് ചെയ്തു. കുമ്പള, ബദിയടുക്ക സ്റ്റാൻഡുകളിലും കുമ്പള പ്രധാന സ്റ്റാൻഡിലും വിദ്യാർത്ഥികളെ വെയിലിൽ വരിനിർത്തുന്നതും ഒടുവിൽ പകുതിമാത്രം കുട്ടികളെ കയറ്റി ബസ് വിടുന്നതും സ്ഥിരം സംഭവമാണ്. ഇതാണ് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP