Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഒരു തെരുവ് നായയെ വന്ധ്യംകരിക്കാൻ സർക്കാർ 2100 രൂപ നൽകും; ഈ നായകളെ തല്ലിക്കൊന്നാൽ ശിക്ഷ വെറും 50രൂപ പിഴയും; കാരണം 1960ലെ പഴഞ്ചൻ ആക്ട്; 15 തെരുവ് നായകളെ തല്ലിക്കൊന്നകേസിൽ 50രൂപ പിഴവിധിച്ച് മഞ്ചേരി കോടതിയും

ഒരു തെരുവ് നായയെ വന്ധ്യംകരിക്കാൻ സർക്കാർ 2100 രൂപ നൽകും; ഈ നായകളെ തല്ലിക്കൊന്നാൽ ശിക്ഷ വെറും 50രൂപ പിഴയും; കാരണം 1960ലെ പഴഞ്ചൻ ആക്ട്; 15 തെരുവ് നായകളെ തല്ലിക്കൊന്നകേസിൽ 50രൂപ പിഴവിധിച്ച് മഞ്ചേരി കോടതിയും

ജംഷാദ് മലപ്പുറം

മലപ്പുറം: തെരുവ് നായയെ തല്ലിക്കൊന്നാൽ പരമാവധി ശിക്ഷ 50രൂപ പിഴമാത്രം. നിലനിൽക്കുന്നത് 1960ലെ പഴഞ്ചൻ ആക്ട്. എല്ലാ വസ്തുക്കളുടേയും വിലവർധിച്ചിട്ടും 1960ന് ശേഷം തെരുവ് നായകളുടെ വില 50രൂപതന്നെ.

ഒരുതെരുവ് നായയെ വന്ധ്യംകരിക്കാൻ സർക്കാർ 2100രൂപനൽകുമ്പോഴാണ് ഈ നായകളെ തല്ലിക്കൊന്നാൽപോലും 50രൂപ പിഴഈടാക്കുന്നത്. 15തെരുവ് നായകളെ തല്ലിക്കൊന്നകേസിൽ 50രൂപ പിഴവിധിച്ച് മഞ്ചേരി കോടതിയും. പ്രൊട്ടക്ഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് ആക്ട്1960 പ്രകാരമാണ് തെരുവ് നായയെ തല്ലിക്കൊന്നാൽ വെറും 10രൂപ മുതൽ 50രൂപാവരെ പിഴ ശിക്ഷയായുള്ളത്. എന്നാൽ ഇത് വളർത്തുനായകളാണെങ്കിൽ ഐ.പി.സി സെക്ഷൻ 428, 429 പ്രകാരം അഞ്ചു വർഷംവരെ തടവോ അല്ലെങ്കിൽ പിഴയോ നൽകാവുന്ന കുറ്റകരമാണ്. എന്നാൽ തെരുവ് നായകളാകുമ്പോൾ 1960ലെ പഴഞ്ചൻ ആക്ട് മാത്രമാണ് നിലനിൽക്കുന്നതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം തെരുവ് നായയുടെ വില 50രൂപയിൽതന്നെ നിൽക്കുമ്പോഴും ഈ നായകളുടെ വന്ധ്യംകരിക്കാൻ സർക്കാർ നിലവിൽ ചെലവഴിക്കുന്നത് 2100രൂപയാണ്. ഇത്തരത്തിൽ പണംചെലഴിച്ച് വന്ധ്യംകരിച്ച നായകളെ തലക്കടിച്ചുകൊന്നകേസിലെ പ്രതികൾക്കും ഇന്നലെ മഞ്ചേരി കോടതി ശിക്ഷ വിധിച്ചത് 50രൂപ പിഴമാത്രമാണ്. തെരുവ് നായകളുടെ വില നിശ്ചയിക്കുന്ന 1960ലെ ആക്ട് പുതുക്കി നിശ്ചയിക്കണമെന്നതാണ് മൃഗസ്നേഹികളുടെ ഒന്നടങ്കം ആവശ്യം.

കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ചകേസായിരുന്നു മഞ്ചേരിയിലെ 15ഓളം തെരുവ് നായകളെ കൂട്ടത്തോടെ തല്ലിക്കൊന്ന സംഭവം. സംഭവത്തിൽ നഗരസഭാ കൗൺസിലർമാർ ക്കെതിരെയായിരുന്നുകേസ്. ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ കേരളാ കോർഡിനേറ്റർ സാലിവർമയാണ് പരാതിയുമായി മുന്നോട്ടുവന്നത്. തുടർന്ന് മഞ്ചേരി നഗരസഭയിലെ രണ്ട് കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു.

ആദ്യഘട്ടത്തിൽ പ്രതികൾക്കെതരെ ഐ.പി.സി.സെക്ഷൻ 429ചേർത്തിരുന്നെങ്കിലും പിന്നീട് ഈകേസ് നിലനിൽക്കില്ലെന്ന് കണ്ട് ഒഴിവാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇന്നലെ വിധി വന്നപ്പോഴാണ് പ്രതികളോട് രണ്ടുപേരോടും 50രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ ആർ.ഡി.ഒ, തഹസിൽദാർ, മഞ്ചേരി നഗരസഭാ സെക്രട്ടറി, ചെയർപേഴ്സൺ, വെറ്റിനറി സർജൻ എന്നിവരിൽനിന്നും റിപ്പോർട്ട് വാങ്ങുകയും അതോടൊപ്പം ചത്തനായകളുടെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള നടപടിക്രമങ്ങളെല്ലാം ചെയ്യുമ്പോഴും കേസിൽ പ്രതികൾക്ക് ലഭിക്കുന്നത് പരമാവധി 50രൂപ പിഴ മാത്രമാണെന്നത് മൃഗസ്നേഹികളുടെയടക്കം പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. തെരുവ്നായ വിഷയത്തിൽ നിലവിലുള്ളത് കാലഹവരണപ്പെട്ട നിയമങ്ങൾതന്നെയാണെന്ന്കേസിൽ പ്രതികൾക്കുവേണ്ടി വാദിച്ച അഡ്വ. കെ.വി. യാസർ പറഞ്ഞു.

അതേ സമയം 1960ന് ശേഷം എല്ലാ വസ്തുക്കളുടേയും വിലവർധിച്ചിട്ടും തെരുവ് നായകളുടെ വിഷയത്തിൽ മാത്രം ഇതുസംഭവിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേസിലെ പരാതിക്കാരിയും ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ കേരളാ കോർഡിനേറ്ററുമായ സാലിവർമ പറഞ്ഞു. മലപ്പുറം ജില്ലയിൽ വന്ധ്യംകരിച്ച നായകളുടെ ചെവിൽ 'വി' ആകൃതിയിൽ അടയാളമുണ്ടാക്കിട്ടുണ്ടെന്നും എന്നിട്ടും ഇത്തരത്തിൽ സർക്കാറിന്റെ ആയിരത്തിലധികംരൂപ ഉപയോഗിച്ച് വന്ധ്യംകരിച്ച നായകളെ കൊല്ലപ്പെടുത്തിയകേസിലും 50രൂപ മാത്രം പിഴനൽകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇവർ പറഞ്ഞു.

തെരുവ്നായകളെ കൊല്ലരുതെന്ന സുപ്രീം കോടതി നിയമം നിലനിൽക്കുമ്പോഴും ഇത്തരത്തിൽ നായകളെ കൊല്ലപ്പെടുത്തിയിട്ടും ഐ.പി.സി സെക്ഷൻ ഉപയോഗിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയുന്നില്ലെന്നും സംസ്ഥാന മൃഗക്ഷേമ ബോർഡംഗം എം.എൻ. ജയാനന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP