Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അശ്ലീല പരാമർശം നടത്തിയ ഓൺലൈൻ ചാനൽ അവതാരകയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുത്ത സംഭവം: മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ആളുകൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരി എറിയുന്നത് നിയന്ത്രിക്കാൻ നിയമ നിർമ്മാണം നടത്താൻ സർക്കാരിന് വിധിപകർപ്പ് അയച്ചു കൊടുത്ത് ഹൈക്കോടതി; സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്തു എന്ന് പറഞ്ഞ് വിവാദത്തിലായ ശ്രീജാ പ്രസാദിന് ഇനി ധൈര്യമായി ഒളിവു ജീവിതം ഉപേക്ഷിച്ച് വീട്ടിൽ പോകാം

അശ്ലീല പരാമർശം നടത്തിയ ഓൺലൈൻ ചാനൽ അവതാരകയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുത്ത സംഭവം: മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ആളുകൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരി എറിയുന്നത് നിയന്ത്രിക്കാൻ നിയമ നിർമ്മാണം നടത്താൻ സർക്കാരിന് വിധിപകർപ്പ് അയച്ചു കൊടുത്ത് ഹൈക്കോടതി; സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്തു എന്ന് പറഞ്ഞ് വിവാദത്തിലായ ശ്രീജാ പ്രസാദിന് ഇനി ധൈര്യമായി ഒളിവു ജീവിതം ഉപേക്ഷിച്ച് വീട്ടിൽ പോകാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ വാർത്താ ചാനലിലൂടെ അസഭ്യവർഷം ചൊരിഞ്ഞതിനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അവതാരക ശ്രീജ പ്രസാദിനു മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിക്കുന്നത് മതിയായ കരുതലുകളുമായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്പോരും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും അപകീർത്തികരമോ അശ്ലീലമോ ആയ പോസ്റ്റ് ഇട്ടാൽ പൊലീസിനെ സമീപിക്കുന്നതിനു പകരം കൂടുതൽ മോശമായ ഭാഷയിൽ പ്രതികരിക്കുന്ന സമൂഹമാധ്യമങ്ങളിലെ രീതി അപകടകരമാണെന്നു ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ശ്രദ്ധേയമായ നിരീക്ഷണമാണ് കോടതി നടത്തിയത്.

ജാമ്യം ഉത്തരവിലും ഇക്കാര്യമുണ്ട്. സമൂഹ മാധ്യമത്തിലൂടെയുള്ള വാക്‌പോര് അന്തമില്ലാതെ തുടർന്നാൽ നിയമവാഴ്ചയുടെ തകർച്ചയിലാകും കലാശിക്കുകയെന്നു കോടതി മുന്നറിയിപ്പു നൽകി. നിയമവാഴ്ചയെക്കുറിച്ചു ചിന്തിക്കാത്ത സമാന്തര സമൂഹങ്ങൾ വളർന്നുവരുന്നത് അപകടകരമാണ്. പൊതുജീവിതക്രമം സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. സമൂഹമാധ്യമത്തിലെ അസഭ്യ പദപ്രയോഗങ്ങൾ ഐടി നിയമത്തിന്റെ പരിധിയിൽ വരാറില്ല. സർക്കാർ ഉണർന്നു പ്രവർത്തിച്ച് നിയമം കൊണ്ടുവരണം. ചില കാര്യങ്ങളിൽ ശിക്ഷാനിയമപ്രകാരം നടപടി സാധ്യമായതിനാൽ പൊലീസിന്റെ ജാഗ്രത വേണം. തുടർനടപടിക്കായി ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും വിധിപ്പകർപ്പ് എത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാരിന്റെ ജാഗ്രത ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ കോടതി.

കേസിന് ആസ്പദമായ പരാമർശത്തിലെ ചില പദപ്രയോഗങ്ങൾ അസഭ്യവും പ്രസിദ്ധീകരണ യോഗ്യമല്ലാത്തതുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചില പ്രയോഗങ്ങളിൽ പശ്ചാത്താപമുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെയുണ്ടായ അസഭ്യവർഷത്തിൽ മനംനൊന്തു പ്രതികരിച്ചതാണെന്നും ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകൻ ബോധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ 7 വർഷത്തിൽ കുറഞ്ഞ ശിക്ഷ കിട്ടാവുന്ന കേസുകളിൽ ജാമ്യം നൽകണമെന്നു വിധിയുള്ളതിനാൽ, അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്നു കോടതി നിർദ്ദേശിച്ചു. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്. അതുകൊണ്ട് തന്നെ ശ്രീജാ പ്രസാദിന് ഇനി ഒളിവു ജീവിതം അവസാനിപ്പിക്കാൻ കഴിയും.

ഫേസ്‌ബുക്ക് ചാനലിലൂടെ അശ്ലീല അവതരണം നടത്തിയ കേസിലെ പ്രതിയായ അവതാരകയും ന്യൂസ് എഡിറ്റും ഒളിവിൽ പോയത് ഏറെ ചർച്ചയായിരുന്നു. തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘപരിവാർ ചാനലായ അവതാരക വള്ളിക്കോട് സ്വദേശി ശ്രീജാ പ്രസാദായിരുന്നു പുലിവാൽ പിടിച്ചത്. തൊട്ടാൽ തിരിച്ചടിക്കും കട്ടായം എന്ന ടാഗ്ലൈൻ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ച വീഡിയോയാണ് വില്ലനായത്. ചാനലിന്റെ ഷൂട്ടിങിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് ചുവട്ടിൽ അശ്ലീല പദപ്രയോഗം നടത്തിയവർക്കെതിരേ മറ്റൊരു വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുചാനലും അവതാരക ശ്രീജയും ചെയ്തത്. കേരളത്തിലുട നീളവും വിദേശത്ത് നിന്നും ഇവർക്കെതിരേ പരാതി പൊലീസിൽ ലഭിച്ചു.

പത്തനംതിട്ട എസ്‌പിക്ക് ലഭിച്ച പരാതി സൈബർ സെൽ പരിശോധിച്ച ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഫേസ്‌ബുക്ക് പേജിൽ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീജയുടെ പ്രതികരണം എത്തിയത്. ഇതിന് മുൻപ് ശ്രീജ തന്നെ അവതരിപ്പിച്ച ഒരു വീഡിയോയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ രസകരമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചാനലിന്റെ എഡിറ്റർ രഞ്ജിത്ത് തന്നെയാണ് ഈ രസകരമായ നിമിഷങ്ങൾ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ലഭിച്ചു. ചിലർ ഫേക്ക് ഐഡികളിൽ നിന്ന് എത്തി പച്ചത്തെറി തന്നെ കമന്റായി ഇട്ടു. ഇതിൽ പ്രകോപിതയായിട്ടാണ് അവതാരകയുടെ വീഡിയോ പുറത്തു വന്നത്. അൽപ്പം പോളിഷ് ചെയ്താണ് പറയുന്നതെങ്കിലും പച്ചത്തെറിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെ നിലപാട് എന്ന പേരിൽ ശ്രീജയുടെ ഫേസ് ബുക്ക് പോസ്റ്റും ഓൺലൈൻ ചാനൽ പോസ്റ്റ് ചെയ്തു. അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന ഭീഷണി സ്വരത്തിലുള്ള ടാഗ്ലൈനാണ് ഇതിന് കൊടുത്തത്.

സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്ത് ചരിത്രമുള്ള സുഡാപ്പികളോടും സ്വന്തം അമ്മ പെങ്ങന്മാരെയും ഭാര്യയെയും വരെ വ്യഭിചരിക്കാൻ വിടുന്ന അന്തം കമ്മികളോടും ഞങ്ങൾക്ക് പറയാനുള്ളത് എന്ന പേരിലാണ് ശ്രീജയുടെ പച്ചത്തെറി വീഡിയോ ചർച്ചയായത്. അമ്മയെ ഭോഗിച്ച് ആത്മരതിയടയുന്ന ചെറ്റകളോട്, നിന്റെയൊന്നും തറവാട്ടിൽ നിന്നല്ല ഞങ്ങൾക്ക് ചെലവിന് തരുന്നത് എന്ന് അവതാരക രോഷം കൊണ്ടിരുന്നു. അമ്മയും പെങ്ങളുമടക്കം വീട്ടിലുള്ള സകല സ്ത്രീകളെയും തെറി പറഞ്ഞു കൊണ്ടാണ് വീഡിയോയിൽ ഈ യുവതി കത്തിക്കയറുന്നത്. നല്ല സ്വഭാവം കലർപ്പില്ലാത്ത രക്തത്തിൽ നിന്നുമാണ് ലഭിക്കുന്നത്. അതിന് ഒറ്റത്തന്തയ്ക്ക് ജനിക്കണം. അച്ഛനാരാണെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒരാൾ മാത്രമേ ഉണ്ടാകാവൂ. സ്വന്തം വീട്ടിലുള്ളവരെ കൂട്ടിക്കൊടുത്തു കിട്ടുന്ന പണം കൊണ്ട് വാങ്ങിയ മൊബൈലിൽ അശ്ലീല കമന്റുകൾ കുത്തിക്കുറിച്ച് നാട്ടിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചാൽ ഏതറ്റവും വരെ ഞങ്ങൾ പോകും-ഈ വാചകങ്ങളാണ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

അതിനിടെ വിധി പകർപ്പിൽ അസത്യ പ്രചരണം നടത്തിയെന്ന വാദവുമായി പരിവാറുകാർ സജീവമാണ്. അഭിഭാഷകനായ ശ്രീജിത് പെരുമനയ്‌ക്കെതിരെയാണ് ആരോപണം. അഡ്വക്കേറ്റ് കൃഷ്ണരാജാണ് ഇത് ചർച്ചയാക്കുന്നത്.

ആഡ്വക്കേറ്റ് കൃഷ്ണരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ആവേശ പെരുമനക്ക് (വക്കീൽ?!) ഒരു മറുപടി.

പല തവണ ആലോചിച്ചു. എനിക്ക് മറുപടി പറയാൻ പറ്റിയ ചരക്കണോ ശ്രീജിത്ത് പെരുമന എന്ന്. ജിഹാദികളുടെ ചെലവിൽ ജീവിക്കുന്ന ഒരാൾക്ക് മറുപടി പറയുന്നത് എന്റെ സ്റ്റാൻഡേർഡിന് ചേർന്നത് അല്ലെങ്കിലും എന്റെ സമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ മറുപടി ആവാം എന്ന് തീരുമാനിച്ചു.

ശ്രീജിത്ത് പെരുമന വക്കീൽ ലൈവിൽ വന്ന് തുള്ളി ചാടി. ശ്രീജാ പ്രസാദും കേസ് നടത്തിയ ഈ ഞാനും കോടതിയിൽ തെറ്റ് അംഗീകരിച്ചു കുറ്റം ഏറ്റു പറഞ്ഞു മാപ്പ് ഇരക്കിയെന്നാണ് പെരുമന കോടതി വിധി വായിച്ചിട്ട് മനസ്സിലാക്കിയത്.

ഞാൻ നേരത്തെ തന്നെ ഈ സുപ്രീം കോടതി വക്കീൽ എന്ന് അവകാശപ്പെടുന്ന ആളെ പറ്റി സംശയം പ്രകടിപ്പിച്ചതാണ്. സുപ്രീം കോടതിയിൽ ആരും ഇദ്ദേഹത്തെ കണ്ടിട്ടില്ല. ഇദ്ദേഹം സ്വയം പരാതിക്കാരനായി കൊടുക്കുന്ന പരാതികൾ ഒരു തല്ലിപൊളി വക്കീൽ ഗുമസ്ഥൻ തയ്യാറാക്കുന്ന പരാതിയേക്കാൾ ദയനീയവും.

ശ്രീജ പ്രസാദിന്റെ കേസ്സിൽ ഹൈക്കോടതി വിധി ഇംഗ്ലീഷിൽ ആയതിനാൽ സുപ്രീം കോടതിക്കാരന് ന്യായമായും മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും. ഇംഗ്ലീഷിൽ 'regret' ഉം (ഖേദം) 'apology' യും (മാപ്പ്) തമ്മിലുള്ള വ്യത്യാസം സുപ്രീം കോടതിക്കാരന് അറിയാൻ സാദ്ധ്യത ഇല്ല.

ശ്രീജാ പ്രസാദ് അവർ ടീവിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണ് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ പെരുമനേ. മാപ്പും പറഞ്ഞിട്ടില്ല. ശ്രീജാ പ്രസാദ് ഉപയോഗിച്ച ചില വാക്കുകൾ തന്നെയും തന്റെ കൂട്ടുകാരായ ജിഹാദികളേയും വിളിക്കാൻ പറ്റിയ വാക്കുകൾ തന്നെയാണ്. പക്ഷേ ശ്രീജാ പ്രസാദിന്റെ കുടുംബം നിങ്ങളുടേതും ജിഹാദികളുടെയും പോലെയാകില്ല പെരുമനേ. അതു കൊണ്ട് അവർക്ക് ചില വാക്കുകൾ ഉപയോഗിച്ചതിൽ ഖേദം ഉണ്ടാവും. പക്ഷേ അത് ഉപയോഗിച്ചത് തെറ്റാണെന്ന് അവരും അവർക്ക് വേണ്ടി ഞാനും കോടതിയിൽ ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ പെരുമനേ. മാപ്പും പറഞ്ഞിട്ടില്ല.

പെരുമനക്ക് വിധി വായിച്ചപ്പോൾ മനസ്സിലായത് ഹൈക്കോടതി മുസ്ലിങ്ങൾക്കെതിരെ വർഗ്ഗീയ വിഷം തുപ്പിയ ശ്രീജാ പ്രസാദിന്റെ വാക്കുകൾ അത്യന്തം ലജ്ജാകരമാണ് എന്ന് പറഞ്ഞു എന്നാണ്. അങ്ങനെയൊക്കെ എവിടെയാണ് പെരുമനേ ഹൈക്കോടതി വിധിയിൽ ഉള്ളത്.

മുസ്ലിം വിദ്വേഷം എന്നൊരു കാര്യമേ ഹൈക്കോടതി പരാമർശിച്ചിട്ടില്ലല്ലോ പെരുമനേ.പൊലീസിനും അങ്ങനെ ഒരു കേസ് ഇല്ല. പിന്നെ താങ്കൾക്ക് എവിടുന്ന് കിട്ടി പെരുമനേ ഇതൊക്കെ.

പിന്നെ പെരുമനയുടെ തള്ള് ഹൈക്കോടതി കോവിഡ് സാഹചര്യം അല്ലായിരുന്നു എങ്കിൽ ശ്രീജയെ അകത്തിട്ടേനെ എന്നാണ്. പെരുമനേ നിങ്ങൾ കോവിഡ് കാലത്തെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവുകൾ കാണാത്തതിന്റെ കുഴപ്പമാണ്.

ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥകളെ നിങ്ങൾ പൊലിപ്പിച്ചു വർണിക്കുന്നത് കാണുമ്പോൾ ഒറ്റ തവണയെങ്കിലും കോടതി വരാന്ത കണ്ട ആർക്കും ഒരു സംശയം തോന്നും നിങ്ങൾ അവകാശപ്പെടുന്ന പോലെ നിങ്ങൾ ഒരു വക്കീൽ ആണോ എന്ന്.

പൊലീസിന്റെ മുമ്പിൽ ഹാജരാവുന്നതും ബോണ്ട് എഴുതി വെക്കുന്നതും പൊലീസ് അന്വേഷണം തുടരും എന്നൊക്കെ പറയുന്നതും എല്ലാ ജാമ്യ വിധികളിലും ഉണ്ടാവും പെരുമനേ.

പിന്നെ നിങ്ങൾ പറയുന്നത് പോലെ ശ്രീജാ പ്രസാദ് വീണ്ടും കുറ്റം ചെയ്താൽ 5 വർഷം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഇടണമെന്നു ഹൈക്കോടതി ഒരിടത്തും പറയുന്നില്ലല്ലോ പെരുമനേ. താങ്കൾ ഹൈക്കോടതി വിധിയെ പറ്റി പറയുന്ന കാര്യങ്ങൾ ഒന്നും ഹൈക്കോടതി പറയാത്ത കാര്യങ്ങൾ ആണല്ലോ ഹേ.

പെരുമനേ നിങ്ങൾ സന്തോഷിക്കുന്നത് പോലെ നിങ്ങൾ ശ്രീജക്കെതിരെ കൊടുത്ത പരാതിയിൽ അല്ല സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തൊന്ന്യാസങ്ങൾക്കെതിരെ ഹൈക്കോടതി ഉത്തരവ് വന്നത്. അത് ഞാൻ കൊടുത്ത കേസ്സിലാണ് ഹേ.

നിങ്ങൾ വർഗ്ഗീയ വിദ്വേഷം എന്നൊക്കെ പറഞ്ഞ് കൊടുത്ത പരാതി വെറും സെക്ഷൻ 294A ഐപിസിയും സെക്ഷൻ 67 IT ആക്റ്റും പ്രകാരമാണ് പെരുമനേ പൊലീസ് കണ്ടത്.

ശ്രീജയുടെ ടീവി പരിപാടിയിലെ ഭാഷ കൊണ്ടാണ് കോടതി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നടപടി എടുക്കാൻ പറഞ്ഞത് എന്നതും കള്ളമല്ലേ പെരുമനേ. ശ്രീജക്കെതിരെയുള്ള സൈബർ ആക്രമണവും ഹൈക്കോടതി പരിഗണിച്ചത് നിങ്ങൾക്ക് മറച്ചു വച്ചില്ലേ പെരുമനേ.

ഹൈക്കോടതി വിധി തെറ്റായി പരസ്യപ്പെടുത്തിയാൽ ഏത് വകുപ്പ് അനുസരിച്ച് അകത്തു പോകും എന്ന് പെരുമനക്ക് അറിയാൻ വഴിയില്ല. മാപ്പ്പറയാത്ത ശ്രീജയും നമോ ടീവിയും മാപ്പ് പറഞ്ഞു എന്ന് പറഞ്ഞു അവരെ അപമാനിച്ചതിനും ഹൈക്കോടതി വിധി തെറ്റായി പ്രചരിപ്പിച്ചതിനും നിങ്ങൾക്കെതിരെ കേസ് എടുക്കാൻ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട് പെരുമനേ. ചില്ലറ ചില വകുപ്പുകൾ പെരുമനേ നിങ്ങൾ അതോടെ പഠിക്കും.

പെരുമനേ നിങ്ങൾ കേസ് കൊടുക്കാം എന്ന് പറഞ്ഞു ഒരു കക്ഷിയിൽ നിന്നും 25000 രൂപ വാങ്ങി കേസ് കൊടുക്കാതെയും, വാങ്ങിയ പണം തിരികെ നല്കാതെയും പറ്റിച്ച കേസിൽ നിങ്ങൾക്കെതിരെ പാലാ മജിസ്ട്രേറ്റ് കോടതി-I, ST. 5462/2019 കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ശ്രീജിത്ത് P. R. എന്ന നിങ്ങൾക്കെതിരെയുള്ള കേസ് 30.5.2020 ലേക്ക് നിങ്ങളെ അറസ്റ്റ് ചെയ്തു ഹാജരാക്കാനായി വച്ചിട്ടുണ്ട്. ഫിജോ ജോസഫ് എന്ന തട്ടിപ്പ്കാരി ജിഹാദിയും നിങ്ങളുമായുള്ള ബന്ധവും ആ കേസിൽ വിഷയം ആണല്ലോ പെരുമനേ.

പെരുമനയുടെയും പെരുമനയുടെ ജിഹാദി ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെയും അറിവിലേക്കായി കേസിന്റെ കോടതിയിലെ കമ്പ്യൂട്ടർ സ്റ്റാറ്റസ് റിപ്പോർട്ട് ഞാൻ ഇതോടൊപ്പം ഇടുന്നുണ്ട് പെരുമനേ.
കോടതി നിങ്ങൾക്ക് ജാമ്യം തരുകയാണെങ്കിൽ ഇതുപോലെ ഒരു വിധി നിങ്ങൾക്ക് കിട്ടും. അപ്പോൾ നിങ്ങൾക്ക് ജാമ്യ അപേക്ഷയിലെ വിധി എങ്ങനെയിരിക്കും എന്ന് മനസ്സിലാവും.

ആദ്യം നിങ്ങൾ സ്വന്തം തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആവാതെ ജാമ്യം എടുക്കൂ. എന്നിട്ടാവാം നാട്ടാരെ നന്നാക്കുന്നത്.

സ്വന്തം കക്ഷിക്ക് ജാമ്യം എടുത്തു കൊടുത്ത ഒരു വക്കീൽ തൽക്കാലം ഇത്രയും പറഞ്ഞാൽ പോരേ തട്ടിപ്പ് കേസിൽ പ്രതിയായ 'സുപ്രീം കോടതി വക്കീലേ'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP