Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ കൂട്ടുകാരിയായ ആറര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് 10 വർഷം കഠിന തടവും പിഴയും; മദ്രസയിൽ വെച്ച് പെൺകുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ അദ്ധ്യാപകർ ചോദ്യം ചെയ്തതോടെ പീഡന കഥ പുറത്ത്; കൂട്ടുകാരിയുമായി കളിക്കുന്നതിനിടെ തൊടിയിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ

മകളുടെ കൂട്ടുകാരിയായ ആറര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് 10 വർഷം കഠിന തടവും പിഴയും; മദ്രസയിൽ വെച്ച് പെൺകുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ അദ്ധ്യാപകർ ചോദ്യം ചെയ്തതോടെ പീഡന കഥ പുറത്ത്; കൂട്ടുകാരിയുമായി കളിക്കുന്നതിനിടെ തൊടിയിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മകളുടെ കൂട്ടുകാരിയായ ആറര വയസ്സുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയസ്‌കനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി പത്തു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മങ്കട വെള്ളില തായാട്ടുപീടികക്കൽ അബ്ദുൽ അസീസ് എന്ന അസീസ് (56) നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസം കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാര തുക ലഭ്യമാകുന്നതിനായി പരാതിക്കാരിക്ക് സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2014 ഏപ്രിൽ 28നാണ് കേസിന്നാസ്പദമായ സംഭവം.

മകളുടെ കൂട്ടുകാരിയായ ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയപ്പോൾ തൊടിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. മദ്രസയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയെ അദ്ധ്യാപകർ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് മങ്കട പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ഐഷാ പി ജമാൽ ഹാജരായി. അതേസമയം 12വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ദിവസങ്ങൾക്ക് മുമ്പ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാട്ടിപ്പരുത്തി ഇല്ലത്ത്പടി നിഷാന്ത് (28)നെയാണ് വളാഞ്ചേരി എസ്എച്ച് ഒ എസ്‌പി.സുധീരൻ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഈരീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയുള്ള വ്യാപകമായ പീഡനങ്ങളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം പൊതു സ്ഥലത്തു വെച്ച് ഉടുമുണ്ട് മാറ്റി രഹസ്യാവയവയം കാണിച്ച് അപമാനിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്ധ്യവയസ്‌കന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരൂർ പുതുപ്പള്ളി അഴീക്കൽ സുബ്രഹ്മണ്യൻ (55)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ വി നാരായണൻ തള്ളിയത്. പതിമൂന്നുകാരിയായ പെൺകുട്ടിയാണ് കേസിലെ പരാതിക്കാരി. 2019 മാർച്ച് 22ന് പുതുപ്പള്ളിയിൽ വച്ചാണ് സംഭവം. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് പ്രതി ഒളിവിൽ പോകുകയായിരുന്നു.

അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം മലപ്പുറം ജില്ലയിൽ അവതാളത്തിലാണ്, കുട്ടികൾക്കെതിരെ അതിക്രമം ജില്ലയിൽ വർധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്.

ഇതിന് കീഴിൽ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിപുലപ്പെടുത്താൻ ഇത് വരെ സാധ്യച്ചിട്ടില്ല. ലൈംഗിക ചൂഷണം, ദത്തെടുക്കൽ, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചത്.

എന്നാൽ 94 പഞ്ചായത്തുകളുള്ള ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം 40 പഞ്ചായത്തുകളിൽ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളിൽ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകൾ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ജില്ലാ ചൈൽഡ് പ്രാട്ടക്ഷൻ യൂനിറ്റ് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP