Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു; ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖമുള്ളതായി ഭാവിച്ചത്; ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോകണമെന്ന് വാശി പിടിച്ചു; അസുഖം വെറും തട്ടിപ്പ്; തിരക്കഥ അനുസരിച്ചാണ് ചികിത്സ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുൻകൂർജാമ്യാപേക്ഷയിൽ ശക്തമായ വാദങ്ങളുമായി കസ്റ്റംസ്

ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു; ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖമുള്ളതായി ഭാവിച്ചത്; ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോകണമെന്ന് വാശി പിടിച്ചു; അസുഖം വെറും തട്ടിപ്പ്; തിരക്കഥ അനുസരിച്ചാണ് ചികിത്സ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുൻകൂർജാമ്യാപേക്ഷയിൽ ശക്തമായ വാദങ്ങളുമായി കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എം.ശിവശങ്കറിനെതിരെ ശക്തമായ വാദവുമായി കസ്റ്റംസ് ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസിന്റെ വാദം. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്നാണ് കസ്റ്റംസ് അഭിഭാഷകൻ പറഞ്ഞത്. തിരക്കഥ അനുസരിച്ചാണ് ആശുപത്രി ചികിത്സ നടക്കുന്നത്. മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു.

മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു. ശിവശങ്കറിനു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ പരാമർശങ്ങൾ. ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ചോദ്യം ചെയ്യൽ ഒഴിവാക്കാനായാണ് അസുഖമുള്ളതായി ഭാവിച്ചത്. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്കു പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസിന്റെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പൂജപ്പുരയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനമെടുത്തത്.

കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ശിവശങ്കറിനെ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നായിരുന്നു ശിവശങ്കർ പറഞ്ഞിരുന്നത്. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടി. വഞ്ചിയൂർ ത്രിവേണി ആശുപത്രിയിലാണ് ശിവശങ്കർ ചികിത്സ തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP