Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണറുമായുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്; സിസ തോമസിനെതിരായ ഹർജി വിശദമായ വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി; സംസ്ഥാന സർക്കാറിന് തിരിച്ചടി

ഗവർണറുമായുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്; സിസ തോമസിനെതിരായ ഹർജി വിശദമായ വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി; സംസ്ഥാന സർക്കാറിന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. ഗവർണറും സർക്കാരുമായുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. വിശദമായ വാദം പോലും കേൾക്കാതെയാണ് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. സിസ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ആദ്യ ദിവസം തന്നെയാണ് വിശദമായ വാദം പോലും കേൾക്കാതെ സുപ്രീംകോടതി സർക്കാരിന്റെ ഹർജി തള്ളിയത്. മുൻ വിസി ഡോ. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ്, സിസ തോമസിനെ താൽക്കാലി വിസിയായി ഗവർണർ നിയമിച്ചത്. എന്നാൽ സർക്കാരിന്റെ അനുമതി തേടാതെയാണ് സിസ തോമസ് വിസിയായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ്, സർക്കാർ സിസ തോമസിനെതിരെ രംഗത്തു വന്നത്.

സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതി സമീപിച്ചു. തുടർന്ന് സിസ തോമസിന് അനുകൂലമായി ഹൈക്കോടതി വിധിച്ചു. എന്നാൽ സിസ തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP