Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുക്കൂർ വധം സിബിഐക്ക് വിട്ട ഉത്തരവിന് സ്റ്റേ; ഡിവിഷൻ ബഞ്ചിന്റെ നടപടി പി ജയരാജന്റെയും ടിവി രാജേഷിന്റെയും അപ്പീൽ പരിഗണിച്ച്; വിശദമായ വാദംകേൾക്കൽ നാളെ

ഷുക്കൂർ വധം സിബിഐക്ക് വിട്ട ഉത്തരവിന് സ്റ്റേ; ഡിവിഷൻ ബഞ്ചിന്റെ നടപടി പി ജയരാജന്റെയും ടിവി രാജേഷിന്റെയും അപ്പീൽ പരിഗണിച്ച്; വിശദമായ വാദംകേൾക്കൽ നാളെ

കൊച്ചി: എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള ഉത്തരവിന് സ്‌റ്റേ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടിവി രാേജഷ് എം.എൽഎ എന്നിവർ നൽകിയ അപ്പീൽ പരിഗണിച്ച കോടതി അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു. നടപടികൾ നിർത്തിവെക്കാനും കോടതി സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ഹരജിയിൽ വിശദമായ വാദം നാളെ കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

ഈ വർഷം ഫെബ്രുവരിയിലാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സിംഗിൾ ബെഞ്ച് ഉ്ത്തരവിട്ടത്. കേസിൽ സിബിഐ അന്വേഷണത്തിന് നേരത്തെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചിരുന്നു. ഇതേ തുടർന്ന് ഷുക്കൂറിന്റെ മാതാവ് സമർപ്പിച്ച ഹർജിയിലായിരുന്നു സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി ശരിവച്ചത്. ഈ വിധിയാണ് ഡിവിഷൻ ബഞ്ച് ഇ്‌പ്പോൾ അപ്പീൽ പരിഗണിച്ച് സ്റ്റേ ചെയ്തത്.

ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾ ബഞ്ച് കേസ് സിബിഐ അന്വേഷിക്കാൻ നിർദേശിച്ചത്. കേസിൽ സിപിഐഎം നേതാക്കളായ പി ജയരാജൻ, ടിവി രാജേഷ് എന്നിവരെ രക്ഷിക്കാൻ അന്വേഷണസംഘം ശ്രമിച്ചതായി സംശയമുണ്ടെന്നും കോടതി പറഞ്ഞിരുന്നു സ്വയം പ്രഖ്യാപിത രാജാക്കന്മാരെ രാജ്യം ഭരിക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ രാജ്യത്തിന് അത് നാണക്കേടുണ്ടാകുമെന്നും നിരീക്ഷിച്ചായിരുന്നു കേസ് സിബിഐക്ക് വിട്ടത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമായിരുന്നു സിബിഐ നടത്തേണ്ടിയിരുന്നത്.

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുൽ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ ജനശ്രദ്ധ നേടിയിരുന്നു. കേസ് കോൺഗ്രസ് രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നതായി സിപിഎമ്മും ആരോപിച്ചിരുന്നു.

കേസിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഇപ്പോൾ സ്‌റ്റേ വരുന്നത്. നേരത്തേ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വീണ്ടും രജിസ്റ്റർ ചെയ്താണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ 32ഉം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎ‍ൽഎ 33ഉം പ്രതികളാക്കിയാണ് എഫ്.ഐ.ആർ. പൊലീസ് നേരത്തേ നൽകിയ കുറ്റപത്രത്തിലെ 31 പേരും സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.

2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലിൽ പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടിയായി മണിക്കൂറുകൾക്കുശേഷം സിപിഐ(എം) ശക്തികേന്ദ്രമായ കീഴറ വള്ളുവൻകടവിൽവച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടത്തെൽ. ഷുക്കൂറിന്റെ സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അന്വേഷണം സിബിഐക്ക് വിടുന്നതിനെതിരായ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹരജികൾ തള്ളിയാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃത്യമായരീതിയിൽ അന്വേഷിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടത്തെിയാണ് കോടതി അന്വേഷണം സിബിഐക്ക് വിട്ടത്.

സിബിഐ. സംഘം ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഉൾപ്പെടെയുള്ള സാക്ഷികളിൽനിന്നും മൊഴിയെടുത്തു കഴിഞ്ഞിട്ടുണ്ട്. രണ്ടു മാസമായി കണ്ണൂരിൽ ക്യാമ്പ് ചെയ്ത് തെളിവുകൾ ശേഖരിച്ചു വരികയായിരുന്നു സിബിഐ.അന്വേഷണ സംഘം. അടുത്ത ഘട്ടത്തിൽ പി.ജയരാജനും ടിവി.രാജേഷും ഉൾപ്പെടെയുള്ള 33 പ്രതികൾക്കും നോട്ടീസ് അയച്ചു വരുത്തി ചോദ്യം ചെയ്യാനായിരുന്നു സിബിഐയുടെ നീക്കം. ഈ ഘട്ടത്തിലാണ് ഇപ്പോൾ സ്‌റ്റേ വന്നിട്ടുള്ളത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP