Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുക്കൂർ വധക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി; വിചാരണ തലശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം തള്ളി; കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് അവിടെ തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി

ഷുക്കൂർ വധക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി; വിചാരണ തലശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം തള്ളി; കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് അവിടെ തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി. വിചാരണ തലശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ ജില്ലയ്ക്ക് പുറത്തേക്ക് കേസ് മാറ്റുക എന്നത് കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും തലശേരി സെഷൻസ് കോടതി വ്യക്തമാക്കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി സെഷൻസ് കോടതി മടക്കുകയായിരുന്നു.

കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ഏത് കോടതി കുറ്റപത്രം സ്വീകരിക്കണം എന്ന കാര്യത്തിൽ ഹൈക്കോടതിയാണ് തീരുമാനമെടുക്കുന്നതെന്നും തലശേരി കോടതി വ്യക്തമാക്കി. വധകേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ തകരുന്നത്.

തലശേരി സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണെന്നും ഇവുടെ കേസിന്റെ വിചാരണ നടന്നാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണെന്നും കൃത്യമായ രീതിയിൽ വിചാരണ നടത്താൻ കഴിയില്ലെന്നും കാട്ടി സിബിഐ സമർപ്പിച്ച അപേക്ഷയിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. വിചാരണ ഏത് കോടതിയിൽ വേണം എന്ന് തീരുമാനിക്കലായിരുന്നു ഇന്ന് കോടതിയിൽ നടന്ന ആദ്യ നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിയും ഇന്ന് കോടതിയിലുണ്ടായിരുന്നു.

പി ജയരാജൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇരുകൂട്ടർക്കും എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം കോടതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ പി ജയരാജൻ ഹാജരാകാതെ അവധി അപേക്ഷ നൽകുകയാണ് ചെയ്തത്. ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദിന്റെ ആവശ്യം.

ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തി നേരത്തേ തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ടി വി രാജേഷിനെതിരെ ഗൂഢാലോചനക്കും കേസെടുത്തു. ഗൂഢാലോചനയിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.ഇതോടെ മുഖ്യപ്രതികൾക്ക് മേലുള്ള കൊലക്കുറ്റം ഇവർക്കും ബാധകമാവും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ജയരാജനെതിരെ തലശ്ശേരി കോടതിയിൽ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതെന്നതാണ് ശ്രദ്ധേയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP