Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രനെ കൊന്ന കേസിൽ ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; പ്രതികൾ ഒരോ ലക്ഷം രൂപ പിഴയടക്കണെമെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; പുലർച്ചെ പാലുവാങ്ങാൻ പോകുകയായിരുന്ന പവിത്രനെ പ്രതികൾ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധം

സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രനെ കൊന്ന കേസിൽ ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; പ്രതികൾ ഒരോ ലക്ഷം രൂപ പിഴയടക്കണെമെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; പുലർച്ചെ പാലുവാങ്ങാൻ പോകുകയായിരുന്ന പവിത്രനെ പ്രതികൾ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സി പി എം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധക്കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തലശേരി അഡീഷണൽ ജില്ലാ സെഷൻ കോടതിയുടേതാണ് വിധി. ആകെ എട്ട് പ്രതികളുള്ള കേസിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു. ആർഎസ്എസ്- ബിജെപി പ്രവർത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തിൽവീട്ടിൽ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടിൽ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തിൽ ഹൗസിൽ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈൽ ലക്ഷ്മി നിവാസിൽ കെ സി അനിൽകുമാർ (51), എരഞ്ഞോളി മലാൽലക്ഷംവീട് കോളനിയിലെ കിഴക്കയിൽ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതിൽ ഹൗസിൽ തട്ടാരത്തിൽ കെ മഹേഷ് (38) എന്നിവർക്കാണ് ജീവപരന്ത്യം തടവിന് വിധിച്ചത്.

2007 നവംബർ ആറിന് രാവിലെയാണ് പാറക്കണ്ടി പവിത്രൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയവിരോധം വെച്ച് പ്രതികൾ പവിത്രനെ വെട്ടുകയായിരുന്നു. പാല് വാങ്ങാൻ വീട്ടില് നിന്ന് പൊന്ന്യം നായനാർ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ പുലർച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അംഗൻവാടിക്ക് സമീപം ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർഥം മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയ പവിത്രനെ പിന്നാലെയെത്തിയ അക്രമിസംഘം തലക്കും കൈകാലുകൾക്കും വെട്ടി. അമ്മാവൻ ശിവദാസനും സ്ഥലത്തെത്തിയ പൊലീസും ചേർന്നാണ് പവിത്രനെ ആദ്യം തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പവിത്രൻ ചികിത്സയ്ക്കിടെ 2008 ഓഗസ്റ്റ് 10നാണ് മരിച്ചത്. കതിരൂർ പൊലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

പവിത്രന്റെ ഭാര്യ രമണി, മകൻ വിപിൻ, ഏഴാം പ്രതി വിജിലേഷിനെ തിരിച്ചറിയൽ പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‌സ് ജഡ്ജി സുരേഷ്‌കുമാര് പോൾ എന്നിവരടക്കം 23 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

കൊലപാതകത്തിന് ശേഷം പവിത്രന്റെ കുടുംബത്തിന് നാമത്ത് മുക്കിൽ നിന്നുതന്നെ മാറിത്താമസിക്കേണ്ടിവന്നു. വിചാരണക്കിടെ പ്രതികളടക്കമുള്ള സംഘം സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല് പ്രോസിക്യൂട്ടർ അഡ്വ.വിനോദ്കുമാര് ചമ്പളോനും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി.എസ്. ശ്രീധരൻപിള്ള, ടി. സുനിൽകുമാർ എന്നിവരുമായിരുന്നു ഹാജരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP