Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങായി തിരിക്കാം; സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ഉത്തരവു സുപ്രീം കോടതി; വിഷയം ചീഫ് ജസ്റ്റിസിന്റെ പിരഗണനയ്ക്ക് അയച്ചു; മുൻ ഉത്തരവ് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങിയ ബെഞ്ച്  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിനായി ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ഉത്തരവു സുപ്രീം കോടതി പുനപ്പരിശോധിക്കുന്നു. ഉത്തരവു പുനപ്പരിശോധിക്കുന്നതിന് ഉചിതമായ നടപടിക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘനടാ ബെഞ്ച് വ്യക്തമാക്കി.

2004ലെ ഇവി ചിന്നയ്യ കേസിലാണ്, പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാനങ്ങൾ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് മറിച്ചുള്ള അഭിപ്രായം മുന്നോട്ടുവച്ച സാഹചര്യത്തിലാണ്, പുനപ്പരിശോധനയിൽ തീരുമാനം ചീഫ് ജസ്റ്റിസിനു വിട്ടത്.

മുൻ ഉത്തരവ് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നാണ് കരുതുന്നതെന്ന് ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിൽ മുൻഗണന തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങൾക്കു നിയമ നിർമ്മാണം നടത്താമെന്ന ബെഞ്ച് വ്യക്തമാക്കി.

പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കാൻ സർക്കാരിന് അധികാരം നൽകി പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്. ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുന്നതായി ഉത്തരവിൽ കോടതി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP