Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരയ്ക്ക് പരിക്കേറ്റിട്ടില്ല എങ്കിൽ ബലാത്സംഗം നടന്നതായി കണക്കാൻ കഴിയില്ല എന്ന പഞ്ചാബ്-ഹരിയാന കോടതിയുടെ പരാമർശം തള്ളി സുപ്രീം കോടതി; സമ്മതമില്ലാതെയാണ് ലൈംഗികബന്ധം നടന്നത് എന്ന് ഇരയായ സ്ത്രീ പറയുകയാണെങ്കിൽ അത് ബലാത്സംഗം തന്നെ; നിർണ്ണായകമയ സുപ്രീം കോടതി വിധി വന്നത് തൊഴിലുടമ തന്നെ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ ഹർജിയിൽ

ഇരയ്ക്ക് പരിക്കേറ്റിട്ടില്ല എങ്കിൽ ബലാത്സംഗം നടന്നതായി കണക്കാൻ കഴിയില്ല എന്ന പഞ്ചാബ്-ഹരിയാന കോടതിയുടെ പരാമർശം തള്ളി സുപ്രീം കോടതി; സമ്മതമില്ലാതെയാണ് ലൈംഗികബന്ധം നടന്നത് എന്ന് ഇരയായ സ്ത്രീ പറയുകയാണെങ്കിൽ  അത് ബലാത്സംഗം തന്നെ; നിർണ്ണായകമയ സുപ്രീം കോടതി വിധി വന്നത് തൊഴിലുടമ തന്നെ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദങ്ങൾക്കിടയായക്കിയ ഒരു പരമാർശമായിരുന്നു, കഴിഞ്ഞമാസം പഞ്ചാബ് -ഹരിയാന ഹൈക്കോടതി നടത്തിയത്. ഇരയ്ക്ക് പരിക്കേറ്റിട്ടില്ല എങ്കിൽ ബലാത്സംഗം നടന്നതായി കണക്കാൻ കഴിയില്ല എന്ന ഹൈക്കോടതി വിധി വിമർശന വിധേയമായിട്ടുണ്ട്. ബലാത്സംഗം സംബന്ധിച്ച സുപ്രീം കോടതിയുടെ മുൻ വിധികൾക്ക് വിരുദ്ധമാണിതെന്നും നിരവധി റേപ്പ് കേസുകൾ ഇതുവഴി അട്ടിമറിക്കപ്പെടുമെന്നും വ്യാപകമായി വിമർശനം ഉണ്ടായിരുന്നു. എന്നാൽ അതേ കേസിൽ ആ പരാമർശം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അപ്പീലിൽ വിധി പറഞ്ഞത്.

സമ്മതമില്ലാതെയാണ് ലൈംഗികബന്ധം നടന്നത് എന്ന് ഇരയായ സ്ത്രീ പറയുകയാണെങ്കിൽ കോടതിക്ക് അത് ബലാത്സംഗമായി മാത്രമേ കാണാൻ കഴിയൂ എന്ന് സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്താമക്കി. ലൈംഗികബന്ധം നടന്നതായി തെളിയിക്കപ്പെടുകയും തന്റെ സമ്മതമില്ലാതെയാണ് അത് നടന്നത് എന്ന് സ്ത്രീ പറയുകയും ചെയ്യുന്ന പക്ഷം കോടതി അതിനെ ബലാത്സംഗമായി കണക്കാക്കും - ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര, ആർ സുഭാഷ് റെഡ്ഡി എന്നിവരുടെ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1872 ലെ തെളിവ് നിയമത്തിന്റെ സെക്ഷൻ 114 എ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തൊഴിലുടമ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും പല തവണ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഗുജറാത്തിലെ ഒരു നൽകിയ പരാതി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നൽകിയിരുന്നതായും തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുതന്ന് മാനസികമായി പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. അതേസമയം വലിയൊരു തുകയുടെ പണമിടപാട് നടന്നതായും ഇരയും ആരോപണവിധേയനും തമ്മിൽ പരസ്പര ധാരണയിൽ എത്തിയിരുന്നതായും പറഞ്ഞ ഗുജറാത്ത് ഹൈക്കോടതി ബലാത്സംഗ കേസ് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. തൊഴിലുമ ഒരു അധികാര കേന്ദ്രമാണെന്നാൽ അതിനാൽ ഒത്തുതീർപ്പ് രേഖ ബലം പ്രയോഗിച്ച് നിർമ്മിച്ചതാണെന്നേ കാണാൻ കഴിയൂവെന്നും കോടതി നിരീക്ഷിച്ചു.

ഒത്തുതീർപ്പ് രേഖ ഭീഷണിയുടേയും സമ്മർദ്ദത്തിന്റേയും ഭാഗമായാണ് ഉണ്ടായത് എന്ന് പരാതിക്കാരി പറയുന്നു. ഒത്തുതീർപ്പ് രേഖയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് തള്ളിയത് ശരിയായില്ല എന്ന സൂചിപ്പിച്ച സുപ്രീം കോടതി ഈ ഒതുതീർപ്പ് തന്നെ അന്വേഷണവിധേയമാക്കേണ്ടതുണ്ട് എന്ന് നിരീക്ഷിച്ചു. ബലാത്സംഗം സംബന്ധിച്ച സുപ്രീം കോടതിയുടെ മുൻ വിധികൾക്ക് വിരുദ്ധമായി പഞ്ചാബ് -ഹരിയാന ഹൈക്കോടതി പറഞ്ഞത് ഇരയ്ക്ക് പരിക്കേറ്റിട്ടില്ല എങ്കിൽ ബലാത്സംഗം നടന്നതായി കണക്കാൻ കഴിയില്ല എന്നാണ്. പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി വ്യാപകമായി വിമർശന വിധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP