Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികലാംഗർക്ക് പ്രമോഷന് സംവരണം കിട്ടില്ല; ജോലി നൽകാൻ മാത്രം അംഗവൈകല്യം പരിഗണിച്ചാൽ മതിയെന്ന് സുപ്രീംകോടതി; ഒഴിവുകൾ നികത്താത്തിന് സർക്കാരുകൾക്ക് വിമർശനവും

വികലാംഗർക്ക് പ്രമോഷന് സംവരണം കിട്ടില്ല; ജോലി നൽകാൻ മാത്രം അംഗവൈകല്യം പരിഗണിച്ചാൽ മതിയെന്ന് സുപ്രീംകോടതി; ഒഴിവുകൾ നികത്താത്തിന് സർക്കാരുകൾക്ക് വിമർശനവും

ന്യൂഡൽഹി: സർക്കാർ ജോലികളിൽ വികലാംഗർക്ക് പ്രമോഷന് സംവരണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജോലി ലഭിക്കുന്നതിന് സംവരണം ആകാം. എന്നാൽ പ്രെമോഷന് അംഗവൈകല്യം പരിഗണിക്കേണ്ടതില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയി, എൻ വി രാമണ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2013ലാണ് വികലാംഗർക്ക് മൂന്ന് ശതമാനം തൊഴിൽ സംവരണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. പൊതു മേഖലാ കമ്പനികളിലും ഇത് ബാധകമാണ്. ഈ സമയത്ത് തന്നെ ജോലിയിലെ പ്രമോഷന് വികലാംഗർക്ക് സംവരണം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യം മാറ്റേണ്ട സ്ഥിതിയില്ലെന്നാണ് സുപ്രീംകോടതി വീണ്ടും നിരീക്ഷിക്കുന്നത്. എന്നാൽ വികലാംഗ സംവരണത്തിൽ സർക്കാരുകൾ വരുത്തുന്ന വീഴ്ചയെ ഗൗരവത്തോടെയാണ് കോടതി കാണുന്നത്.

മൂന്ന് മാസത്തിനകം സംവരണം നടപ്പാക്കാനായിരുന്നു 2013ലെ ഉത്തരവ്. എന്നാൽ രണ്ടു വർഷമായിട്ടും ഇത് നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിച്ചില്ല. ഇതിനെ കോടതി വിമർശിച്ചു. ഈ സാമ്പത്തിക വർഷം അവസാനത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കാമെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP