Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭർതൃബന്ധം ഇല്ലായിരുന്നുവെങ്കിൽ ജയിലിൽ ജനിച്ച കുഞ്ഞിന്റെ അച്ഛൻ ആരെന്ന് സോളാർ കമ്മീഷൻ; അതു സ്വകാര്യം ആണെന്നും പറയാൻ മനസ്സില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് സരിത; മൂക്കിൽ നിന്നും ചോര വന്നതിനെ തുടർന്ന് തെളിവെടുപ്പ് നീട്ടി

ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭർതൃബന്ധം ഇല്ലായിരുന്നുവെങ്കിൽ ജയിലിൽ ജനിച്ച കുഞ്ഞിന്റെ അച്ഛൻ ആരെന്ന് സോളാർ കമ്മീഷൻ; അതു സ്വകാര്യം ആണെന്നും പറയാൻ മനസ്സില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് സരിത; മൂക്കിൽ നിന്നും ചോര വന്നതിനെ തുടർന്ന് തെളിവെടുപ്പ് നീട്ടി

കൊച്ചി: സോളർ അന്വേഷണ കമ്മിഷനു മുൻപിൽ സരിത എസ്. നായർ മൊഴി നൽകുന്നതിനിടെ നാടകീയ രംഗങ്ങൾ. സരിത ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ ചോദ്യത്തിനു മുൻപിൽ സരിത പൊട്ടിക്കരഞ്ഞു. മൂക്കിൽനിന്നു രക്തം വന്നതിനെത്തുടർന്നു സരിതയുടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു. ടീം സോളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നെല്ലാം സരിത ഒഴിഞ്ഞുമാറി.

2007ൽ ആദ്യ വിവാഹ ബന്ധം വേർപെടുത്തുമ്പോൾ തനിക്ക് ഒരു കുട്ടി മാത്രമാണുണ്ടായിരുന്നതെന്നു സരിത പറഞ്ഞു. മൂന്നു വർഷങ്ങൾക്കുശേഷം 2010 ഏപ്രിൽ ഒന്നിനു ജയിലിൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ബിജു രാധാകൃഷ്ണനും താനും തമ്മിൽ ഭാര്യാ ഭർതൃബന്ധം ഉണ്ടായിരുന്നില്ല. ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നു സരിത പറഞ്ഞു. അപ്പോഴായിരുന്നു കമ്മീഷന്റെ ചോദ്യം.

ഭാര്യാ-ഭർതൃബന്ധം ഉണ്ടായിരുന്നില്ലെങ്കിൽ ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നായിരുന്നു കമ്മിഷന്റെ ചോദ്യം. അതു വ്യക്തിപരമായ കാര്യമാണെന്നും കമ്മിഷനു മുൻപിൽ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞായിരുന്നു സരിതയുടെ കരച്ചിൽ. അൽപസമയത്തിനുള്ളിൽ മൂക്കിൽനിന്നു രക്തം വന്ന സരിത പുറത്തേക്കു പോകാൻ അനുമതി ചോദിച്ചു. രക്തസമ്മർദം വർധിച്ചതുമൂലമാണു രക്തം വന്നതെന്നായിരുന്നു സരിതയുടെ വിശദീകരണം.

എന്നാൽ സരിതക്കൊപ്പം പുറത്തിറങ്ങി പരിശോധിച്ച കമ്മിഷന്റെ വനിതാ സ്റ്റാഫ്, സരിതയുടെ മൂക്കിൽ മുറിവുണ്ടെന്നു കമ്മിഷനെ അറിയിച്ചു. ഇതോടെ സിറ്റിങ് നിർത്തി. എന്തായാലും സരിത നാളെ രാവിലെ ഹാജരായാൽ മതിയെന്നു പറഞ്ഞു കമ്മിഷൻ സിറ്റിങ് അവസാനിപ്പിച്ചു. അങ്ങനെ നാടകീയതയായിരുന്നു നിറഞ്ഞത്. കമ്മീഷനുമായി സഹകരിക്കില്ലെന്ന സൂചനയാണ് സരിത ഇന്ന് നൽകിയത്. അതുകൊണ്ടാണ് പല നിർണ്ണായക ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയത്.

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനു കൊണ്ടുപോയതിനെതിരായ ഹൈക്കോടതി പരാമർശവും മാദ്ധ്യമങ്ങളിലെ മുഖപ്രസംഗങ്ങളും അഡ്വ. ശിവൻ മഠത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ കമ്മിഷന്റെ മറുപടി ഇങ്ങനെ: പുറത്ത് എന്തു പറയുന്നു എന്നത് താൻ കാര്യമാക്കുന്നില്ല. വേണ്ടത്ര സുരക്ഷയൊരുക്കി, നിയമപരമായാണു തെളിവെടുപ്പിനു ബിജുവിനെ കൊണ്ടുപോയത്. മുഖപ്രസംഗങ്ങൾ എഴുതുന്നതുപോലെ എളുപ്പമുള്ള പണിയല്ല കമ്മിഷൻ ചെയ്യുന്നത്. കമ്മിഷൻ മണ്ടനല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP