Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ കമ്മീഷനിൽ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറി; നാലു പേരുമൊത്തുള്ള ദൃശ്യങ്ങൾ കമ്മീഷനു മുന്നിൽ സമർപ്പിച്ചു; ശ്രീധരൻ നായരുമൊത്ത് ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും നൽകി; തനിക്കെതിരായ തെളിവുകൾ വെളിപ്പെടുത്തണമെന്നു കെ സി വേണുഗോപാൽ

സോളാർ കമ്മീഷനിൽ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറി; നാലു പേരുമൊത്തുള്ള ദൃശ്യങ്ങൾ കമ്മീഷനു മുന്നിൽ സമർപ്പിച്ചു; ശ്രീധരൻ നായരുമൊത്ത് ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും നൽകി; തനിക്കെതിരായ തെളിവുകൾ വെളിപ്പെടുത്തണമെന്നു കെ സി വേണുഗോപാൽ

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ തെളിവുകൾ സോളാർ കമ്മീഷനു മുന്നിൽ സരിത സമർപ്പിച്ചു. യുഡിഎഫ് നേതാക്കളെ വിളിച്ചതിന്റെ കോൾ റെക്കോർഡുകളും ജിക്കുമോൻ അയച്ച ഇ മെയിൽ സന്ദേശങ്ങളുടെ തെളിവുകളും കമ്മീഷനു കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും കൊടുത്തിട്ടുണ്ട്. നാലു പേരുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ കൈമാറിയെന്നും ഇൗ ദൃശ്യങ്ങൾ പുറത്തുവിടരുതെന്നു കമ്മീഷേനാട് ആവശ്യപ്പെട്ടെന്നും സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു.

ശ്രീധരൻ നായരും താനും ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു സോളാർ കമ്മീഷനു മുന്നിൽ കൈമാറിയത്. മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന വാക്കുകൾ വ്യക്തമല്ലെന്നും സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും സരിത വ്യക്തമാക്കി.

മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാൽ, മന്ത്രി എ പി അനിൽകുമാർ എന്നിവരും അത്യുന്നതനടക്കം മറ്റ് രണ്ടുപേരും ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ നിരവധി തെളിവുകളടങ്ങിയ പെൻഡ്രൈവും രേഖകളുമായാണു സരിത എസ് നായർ സോളാർ കമീഷനിലെത്തിയത്. മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ് എന്നിവർ നടത്തിയ അശ്‌ളീല സംഭാഷണങ്ങളടങ്ങിയ ശബ്ദരേഖയും മല്ലേലിൽ ശ്രീധരൻ നായർക്കൊപ്പം താൻ മുഖ്യമന്ത്രിയെ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പെൻഡ്രൈവിലുണ്ടെന്ന് സരിത പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായർ സരിതയോടൊത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട ദൃശ്യങ്ങളിൽ സംഭാഷണം വ്യക്തമല്ല. കാരണം വീഡിയോ അകലെനിന്നാണ് എടുത്തിട്ടുള്ളത്. ശെൽവരാജ് എംഎൽഎയെയും കൂടെ വന്നവരെയും യാത്രയാക്കിയശേഷമാണ് 'ഹായ് ലക്ഷ്മി' എന്നുപറഞ്ഞ് ജോപ്പനൊന്നിച്ച് മുഖ്യമന്ത്രിതന്നെയും ശ്രീധരൻ നായരെയും കണ്ട് സംസാരിക്കുന്നത്. സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽവച്ചാണിത്.

ക്ലിഫ് ഹൗസ്, ഡൽഹിയിലെ കേരള ഹൗസ്, മന്ത്രി എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ് കൈമാറിയവയിലുള്ളത്. ശ്രീധരൻ നായരും സരിതയും മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്. താനുമായി ബന്ധമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇതു തെറ്റാണെന്നു ഈ ദൃശ്യങ്ങൾ തെളിയിക്കുമെന്നും സരിത പറഞ്ഞു. ജിക്കുമോൻ അയച്ച ഇമെയിലിലെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ജയിലിൽവച്ചെഴുതിയ കത്തിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ് നൽകിയ തെളിവുകളിലെ ഉള്ളടക്കം.- സരിത പറഞ്ഞു.

സോളാർ ഇടപാടുമായി ബന്ധപ്പെട്ടും അതിനുശേഷം കേസ് ഒത്തുതീർക്കുന്നതിന്റെ ഭാഗമായും തന്റെ ഫോണിൽനിന്നും ബന്ധു വിനുകുമാറിന്റെ ഫോണിൽനിന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരുമായും നടത്തിയ ഫോൺസംഭാഷണങ്ങളും സമർപ്പിച്ച തെളിവുകളുടെ കൂട്ടത്തിലുണ്ട്. ബെന്നി ബെഹ്നാനും വിനുകുമാറുമായി നടത്തിയ ഫോൺസംഭാഷണം, കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് താൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വാസുദേവ ശർമയുമായി ഏറ്റവുമൊടുവിൽ നടത്തിയ സംഭാഷണം എന്നിവയും പെൻഡ്രൈവിലുണ്ട്. സോളാർ കേസിലെ പരാമർശമായ പ്രധാനപ്പെട്ട വീഡിയോയും നൽകിയിട്ടുണ്ട്. ഇതിന്റെ ഓഡിയോ പ്രത്യേകമായാണു നൽകിയത്. രണ്ട് ചിത്രങ്ങൾ കൂടി നൽകാനുണ്ടെന്നും സരിത പറഞ്ഞു.

പി സി വിഷ്ണുനാഥുമായുള്ള ബന്ധത്തിന്റെ തെളിവുകൾ, ജിക്കുവിന്റെ ജിമെയിൽ വിശദാംശങ്ങൾ, മോൻസ് ജോസഫ് എംഎൽഎവഴി തെരുവുവിളക്ക് പദ്ധതിക്കായി സമർപ്പിച്ച നിർദേശത്തിന്റെ വിവരങ്ങൾ, മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിന്റെ വിവരങ്ങൾ, സുരാന വെഞ്ചേഴ്‌സിനായി അനെർട്ടുമായി നടത്തിയ ഇടപാടുകൾ, കൊച്ചിയിൽ സോളാർ സിറ്റി മാസ്റ്റർപദ്ധതിക്കായി മുൻ മേയർ ടോണി ചമ്മണിക്കു നൽകിയ അപേക്ഷ, മുൻ ധനകാര്യ സെക്രട്ടറി പളനി മാണിക്യവുമായുള്ള ബന്ധത്തിന്റെ തെളിവുകൾ, ടെന്നി ജോപ്പനും എൻ സുബ്രഹ്മണ്യവുമായി നടത്തിയ ഇമെയിൽ കത്തിടപാടിന്റെ രേഖകൾ എന്നിവയും കമീഷന് കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രി തന്നെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. അത് മറ്റൊരാളുടെ കൈയിലാണ്. അവർ അത് രണ്ടുദിവസത്തിനകം അയാൾ നേരിട്ടോ, താൻ മുഖേനയോ കമീഷനിൽ നൽകും. ആ ദൃശ്യങ്ങളുടെ ഫോട്ടോയും ഉണ്ട്. അദ്ദേഹത്തിന്റെ കൂടെയുള്ളവർതന്നെയാണ് ഫോട്ടോ എടുത്തതെന്നും സരിത പറഞ്ഞു. വെള്ളിയാഴ്ച വെകിട്ട് 4.30നാണ് തെളിവുകളുമായി സരിത കമീഷൻ ഓഫീസിലെത്തിയത്. കമീഷൻ സെക്രട്ടറിക്കാണ് തെളിവുകൾ കൈമാറിയത്. ദൃശ്യങ്ങളുടെ ആധികാരികതയ്ക്കായി ഫോറൻസിക് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്നും സരിത പറഞ്ഞു.

അതിനിടെ, തനിക്കെതിരായി സരിത സമർപ്പിച്ച രേഖകളും തെളിവുകളും പുറത്തുവിടണമെന്നു കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. സോളാർ കമ്മീഷനോടാണ് ആവശ്യം ഉന്നയിച്ചു കത്തു നൽകിയത്. പൊതുജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനാണ് ആവശ്യമെന്നും വേണുഗോപാൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP