Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രിട്ടണിൽ നിന്നും ബാങ്കിനെ കമ്പളിപ്പിച്ചു മുങ്ങിയ യുവതിയാണെന്ന് തെറ്റിധരിച്ച് എയർപോർട്ടിൽ അറസ്റ്റ് ചെയ്ത മലയാളി സ്ത്രീയോട് കോടതിയുടെ കരുണ; നഷ്ടപരിഹാരം ലഭിക്കുന്ന തുക ദുരതാശ്വാസ ഫണ്ടിലേക്ക് കൈമാറി പ്രവാസി യുവതിയുടെ മാതൃക

ബ്രിട്ടണിൽ നിന്നും ബാങ്കിനെ കമ്പളിപ്പിച്ചു മുങ്ങിയ യുവതിയാണെന്ന് തെറ്റിധരിച്ച് എയർപോർട്ടിൽ അറസ്റ്റ് ചെയ്ത മലയാളി സ്ത്രീയോട് കോടതിയുടെ കരുണ; നഷ്ടപരിഹാരം ലഭിക്കുന്ന തുക ദുരതാശ്വാസ ഫണ്ടിലേക്ക് കൈമാറി പ്രവാസി യുവതിയുടെ മാതൃക

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെന്നൈ രാജ്യാന്തരവിമാനത്താവളത്തിൽ തെറ്റിദ്ധാരണയുടെ പേരിൽ മലയാളി സ്ത്രീയെ അറസ്റ്റുചെയ്ത സംഭവത്തിൽ തമിഴ്‌നാട് സർക്കാറിനും ഇമിഗ്രേഷൻ അധികൃതർക്കും മദ്രാസ് ഹൈക്കോടതിയുടെ ശാസന. തമിഴ്‌നാട് സർക്കാറും ഇമിഗ്രേഷൻ വകുപ്പും ചേരന്ന് സാറാ തോമസിന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക തുല്യമായി ഇരുവകുപ്പുകളും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക താൻ കൈപ്പറ്റില്ലെന്നും ഇത് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്കു സമരപ്പിക്കുന്നുവെന്നും സാറാ തോമസ് കോടതിയെ അറിയിച്ചു.

കോട്ടയം തിരുവല്ല സ്വദേശിനി സാറാ തോമസിനെയാണ് ഒരു വരഷംമുമ്പ് അറസ്റ്റുചെയ്തത്. 2014 ഒക്ടോബര 14നാണ് കേസിനാസ്പദമായ സംഭവം. വിദൂര രൂപസാദൃശ്യവും പാസ്‌പോർട്ടിലെ ജനനത്തീയതി മറ്റൊരാളുടേതിന് സമാനമായതും സാറ തോമസ് എന്ന സ്ത്രീക്ക് നൽകിയത് ദുരനുഭവങ്ങളായിരുന്നു. ഇന്റർപോൾ അന്വേഷിക്കുന്ന കൊടുംകുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് അഞ്ചുദിവസമാണ് വിമാനത്താവള എമിഗ്രേഷൻ അധികൃതരുടെയും ക്രൈംബ്രാഞ്ചിന്റെയും മാനസിക പീഡനത്തിന് പത്തനംതിട്ട റാന്നി അങ്ങാടി പുല്ലൂപ്ര കൊടിത്തോപ്പിൽ വീട്ടിൽ സാറാ തോമസ് ഇരയായത്. തന്റേതല്ലാത്ത കുറ്റത്തിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സാറ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഇത് വിജയം കാണുകയാണ്.

പ്രതിയുടെ വിലാസം ഉറപ്പാക്കുന്നതിൽ ക്രൈംബ്രാഞ്ച് ഗുരുതര വീഴ്ച വരുത്തിയതാണ് സാറ തോമസിന് വിനയായത്. പുനലൂർ പത്തേക്കർ ഇട്ടിവിള ബംഗ്ലാവിൽ ആനിയമ്മ വില്യംസിന്റെ മകൾ സാറാ വില്യംസ് എന്നാണ് പ്രതിയുടെ വാറന്റിലെ വിലാസം. ഇത് പരിശോധിക്കാതെയാണ് സാറ തോമസിനെ പൊലീസ് പിടികൂടിയത്. ലണ്ടനിലെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് രണ്ടു കോടി തട്ടാൻ ശ്രമിച്ചതിന് ഇന്റർപോൾ തെരയുന്ന സ്ത്രീയാണ് പുനലൂർ പത്തേക്കർ സ്വദേശിനി സാറാം വില്യംസ്. ഇവരാണെന്ന് തെറ്റിദ്ധരിച്ചാണ് കൊല്ലം ക്രൈംബ്രാഞ്ച് ചെന്നൈ വിമാനത്താവളത്തിൽനിന്ന് സാറാ തോമസിനെ കസ്റ്റഡിയിലെടുത്തത്.

ദുബായിൽ 13 വർഷമായി അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്ന സാറാ തോമസ് ചെന്നൈയിലുള്ള മകനെ കാണാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. കുവൈത്തിൽ സ്ഥിരതാമസമാക്കിയ അച്ഛനമ്മമാരുടെ വിവാഹവാർഷികത്തിൽ പങ്കെടുത്തശേഷം ചെന്നൈയിൽ വിമാനമിറങ്ങിയ സാറാ തോമസിനെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചു. ഒളിവിൽ കഴിയുന്ന സാറാ വില്യംസിനെ പിടികൂടാൻ ഇന്റർപോൾ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിലെ വിദൂര രൂപസാദൃശ്യമാണ് സാറാ തോമസിന് വിനയായത്. പാസ്‌പോർട്ടിലെ ജനത്തീയതിയും സമാനമായിരുന്നു.

താൻ സാറാ വില്യംസ് അല്ലെന്നും പാസ്‌പോർട്ട് വിശദമായി പരിശോധിക്കണമെന്നും സാറാ തോമസ് കേണപേക്ഷിച്ചിട്ടും എമിഗ്രേഷൻ അധികൃതർ ചെവിക്കൊണ്ടില്ല. പാസ്‌പോർട്ടിലെ ഫോട്ടോയിൽ കൃത്രിമം നടത്തിയതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥിയായ മകൻ കെവിൻ ജോൺ സജിത്തിനെ വിവരം അറിയിക്കണമെന്ന ആവശ്യവും നിരസിച്ചു. ഇതിനിടെ സാറാ തോമസ് ഫോണിൽനിന്നു രഹസ്യമായി അയച്ച മെസേജിൽനിന്നാണ് കെവിൻ വിവരം അറിഞ്ഞത്. എമിഗ്രേഷൻ അധികൃതരുടെ പരാതി പ്രകാരം എയർപോർട്ട് എസ്ടു പൊലീസ് സാറാ തോമസിനെതിരെ കേസ് രജിസ്റ്റർചെയ്തു. വൈകിട്ടോടെ ആലന്തൂർ കോടതിയിൽ ഹാജരാക്കിയശേഷം രാത്രി സ്റ്റേഷൻ ലോക്കപ്പിൽ അടച്ചു.

കൊല്ലത്തുനിന്നെത്തിയ ക്രൈംബ്രാഞ്ച് 31ന് സാറാ തോമസിനെ കസ്റ്റഡിയിൽവാങ്ങി വൈകിട്ട് ബസിൽ കൊല്ലത്തേക്ക് കൊണ്ടുവന്നു. കോടതിയിലേക്കും പിന്നീട് ജയിലിലേക്കും കൊണ്ടുപോയപ്പോൾ മാത്രമാണ് കെവിന് അമ്മയെ കാണാനായത്. അതേ ബസിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം മകൻ കെവിനും കൊല്ലത്തേക്ക് വന്നു. അടുത്ത ദിവസം രാത്രി 11.30നു കൊല്ലത്ത് എത്തിച്ച സാറാതോമസിനെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ വനിതാ സെല്ലിൽ പാർപ്പിച്ചു. റാന്നിയിൽ താമസിക്കുന്ന അനുജത്തി മെർലിൻ തോമസും ബന്ധുക്കളും അഭിഭാഷകൻ ലാലു ജോണും എത്തിയെങ്കിലും സാറാ തോമസിനെ കാണാൻ പൊലീസ് അനുവദിച്ചില്ല. ഞായറാഴ്ച പ്രതി സാറ വില്യംസിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി കസ്റ്റഡിയിലുള്ളത് യഥാർഥ സാറയല്ലെന്നു തിരിച്ചറിഞ്ഞശേഷം രാത്രി ഒമ്പതോടെ പുനലൂർ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

മകൾക്കുണ്ടായ ദുരവസ്ഥ അറിഞ്ഞ് കുവൈത്തിൽനിന്ന് അച്ഛൻ തോമസ് എബ്രഹാമും അമ്മ മറിയാമ്മയും നാട്ടിലെത്തി. സാറ തോമസിനെ തെറ്റിദ്ധാരണയാൽ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്ന് ഇൻഷുറൻസ് തട്ടിപ്പ് കേസിലെ യഥാർഥ പ്രതി സാറാ വില്യംസിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP