Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പല കോടതികളിലായി ജോലി തടസ്സപ്പെടുത്തും വിധം ഹർജികൾ; എജിയടക്കം പലവട്ടം ഹാജരായി വിശദീകരിക്കേണ്ടി വന്നു; സന്നിധാനത്ത് നിരോധനാജ്ഞയുടെയും നിയന്ത്രണങ്ങളുടെയും പേരിലും വിമർശനങ്ങൾ; ശബരിമലവിധി നടപ്പാക്കാൻ തടസ്സങ്ങളേറെ; വിധി നടപ്പാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണം; പൊലീസ് സുപ്രീം കോടതിയിലേക്ക്; ഹർജി നൽകുന്നത് ബുധനാഴ്ച; ഹർജിയിൽ കഴമ്പില്ലെന്ന് ബിജെപി

പല കോടതികളിലായി ജോലി തടസ്സപ്പെടുത്തും വിധം ഹർജികൾ; എജിയടക്കം പലവട്ടം ഹാജരായി വിശദീകരിക്കേണ്ടി വന്നു; സന്നിധാനത്ത് നിരോധനാജ്ഞയുടെയും നിയന്ത്രണങ്ങളുടെയും പേരിലും വിമർശനങ്ങൾ; ശബരിമലവിധി നടപ്പാക്കാൻ തടസ്സങ്ങളേറെ; വിധി നടപ്പാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണം; പൊലീസ് സുപ്രീം കോടതിയിലേക്ക്; ഹർജി നൽകുന്നത് ബുധനാഴ്ച; ഹർജിയിൽ കഴമ്പില്ലെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പൊലീസ് സുപ്രീം കോടതിയിലേക്ക്. വിധി നടപ്പാക്കാൻ ക്യത്യമായ മാർഗ്ഗനിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെടും ബുധനാഴ്ച ഹർജി നൽകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അഭിഭാഷകരുമായി ചർച്ച നടത്തി.

വിധി നടപ്പാക്കാൻ പൊലീസ് സാധ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഹൈക്കോടതിയിൽ എത്തുന്നുണ്ട്. ഓരോ ദിവസവും കോടതി നിർദ്ദേശപ്രകാരം മാറ്റങ്ങൾ വരുന്നു. ശബരിമലയിലെ നാമജപപ്രതിഷേധം നേരിടാനും ബുദ്ധിമുട്ട് വരുന്നുണ്ട്. പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനുള്ള പൊലീസ് നടപടികളെ തടയാനാണ് പല ഹർജികളിലും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ, പൊലീസിന്റെ നടപടികൾക്ക് തടസ്സം നേരിടേണ്ടി വരികയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നാണ് വിശദീകരണം. വിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും. എന്നാൽ പല കോടതികളിലായി പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ ഹർജികൾ വരുന്നു. ഇതിനാൽ വിധി നടപ്പാക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

കടുത്ത നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങളാണ് പൊലീസിന് കേൾക്കേണ്ടി വന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തലവണ വിശദീകരണം നൽകേണ്ടി വന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഹർജി നൽകുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർ ഡൽഹിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്. ശബരിമലയിൽ ഭക്തർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവിൽ കർശന നിയന്ത്രണങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ട. അമിത ഇടപെടൽ പാടില്ല. നിലക്കലിലടക്കം ഭക്തർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ശബരിമലയിൽ ഭക്തർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതിന് സംസ്ഥാന സർക്കാരിന് നേരേ ഹൈക്കോടതി രൂക്ഷ വിമർശനമം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ മറവിൽ കർശന നിയന്ത്രണങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ട. അമിത ഇടപെടൽ പാടില്ല. നിലക്കലിലടക്കം ഭക്തർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ശബരിമലയിൽ പൊലീസ് അതിരു കടക്കുകയാണ്. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ്മെന്റിന് യോഗ്യരാണോ എന്നറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. വിഷയത്തിൽ ഒന്നേമുക്കാലിന് എജി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അയ്യപ്പന്മാരെ തങ്ങാൻ അനുവദിക്കാത്തത് ആരെന്ന് വിശദീകരിക്കണം. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്തധികാരമാണുള്ളത്. നടപ്പന്തലിൽ ഭക്തർ വിരിവക്കാതിരിക്കാൻ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചത്. ഏത് ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.

ഹൈക്കോടതി വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മലകയറ്റത്തിനും, കെഎസ്ആർടിസി ബസുകളുടെ വിന്യാസത്തിനും, നാമജപയജ്ഞത്തിനുമൊക്കെ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. നിരോധനാജ്ഞ നാലുദിവസത്തേക്കായി ചുരുക്കുകയും ചെയ്തു.അതേസമയം, പൊലീസ് സുപ്രീം കോടതിയിൽ നൽകുന്ന ഹർജിയിൽ കഴമ്പില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. കേസിൽ സർക്കാരാണ് കക്ഷിയെന്നും, സർക്കാരാണ് ഹർജി നൽകേണ്ടതെന്നും ബിജെപി നേതാവ് എം ടി.രമേശ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP