Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല യുവതിപ്രവേശം: സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരുവർഷത്തെ സാവകാശം വേണമെന്ന് നിരീക്ഷക സമിതി; അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഒരുക്കേണ്ടതുണ്ടെന്ന് സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ; ശബരിമലയിൽ ഏറ്റവും നല്ല തീർത്ഥാടനകാലമായിരുന്നു ഇത്തവണത്തേതെന്ന് പിണറായി വിജയൻ; ഏറ്റവും നല്ല സൗകര്യമാണുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി

ശബരിമല യുവതിപ്രവേശം: സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരുവർഷത്തെ സാവകാശം വേണമെന്ന് നിരീക്ഷക സമിതി; അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഒരുക്കേണ്ടതുണ്ടെന്ന് സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ; ശബരിമലയിൽ ഏറ്റവും നല്ല തീർത്ഥാടനകാലമായിരുന്നു ഇത്തവണത്തേതെന്ന് പിണറായി വിജയൻ; ഏറ്റവും നല്ല സൗകര്യമാണുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരുവർഷത്തെ സാവകാശം തേടി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവ ഒരുക്കേണ്ടതുണ്ടെന്ന് സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കണം. ശൗചാലയങ്ങൾ അടക്കമുള്ളവ തയ്യാറാക്കണം. കാനന പാതയിൽ പൊലീസ് സുരക്ഷയും ശക്തമാക്കേണ്ടതുണ്ട്.

പ്രളയത്തിൽ പമ്പ പൂർണമായും തകർന്നു. വിവാദങ്ങളെത്തുടർന്ന് തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതുമൂലം ദേവസ്വം ബോർഡിന്റെ വരുമാനം കുറഞ്ഞു. ഈ സാഹചര്യത്തിൽ യുവതി പ്രവേശനം സാധ്യമാക്കാൻ കൂടുതൽ സമയം വേണമെന്നാണ് നിരീക്ഷക സമിതിയുടെ നിലപാട്. ശബരിമലയിൽ പോകാൻ പൊലീസ് സംരക്ഷണം തേടി കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് നൽകിയ ഹർജിയിലാണ് നിരീക്ഷക സമിതി റിപ്പോർട്ട് നൽകിയിട്ടുള്ളത്.

അതിനിടെ, ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്താനെത്തിയത് പൊലീസിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം പത്തനംതിട്ട എസ്‌പി ഹൈക്കോടതിയിൽ സമർപ്പിച്ചു. നാല് പൊലീസുകാർ മഫ്തിയിൽ അവർക്ക് സുരക്ഷ നൽകി. യുവതികൾ ആദ്യം മലകയറാൻ എത്തിയപ്പോൾ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്തായിരുന്നു ഇതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഏറ്റവും മികച്ച തീർത്ഥാടന കാലമായിരുന്നു ഇത്തവണ ശബരിമലയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. തിരുപ്പതി വിമാനത്താവള മോഡലിൽ ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നതായും പിണറായി വ്യക്തമാക്കി. കരമന -കളിയിക്കാവിള റോഡ് വികസനത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ ഏറ്റവും നല്ല സൗകര്യമാണ് ഇത്തവണ ഉണ്ടായിരുന്നത്. ശബരിമലയെ ഏറ്റവും വലിയ കേന്ദ്രമാക്കി ഉയർത്തണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ദേശീയ പാതയുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെക്കുറേ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP