Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലക്കേസിൽ വിശാല ബഞ്ചിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ; എതിർപ്പുമായി വാളെടുത്ത് അഡ്വ നരിമാനടക്കം മുതിർന്ന അഭിഭാഷകരും; വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കാണുന്നത് എങ്ങനെന്ന് നരിമാൻ; കേസിൽ കക്ഷിയല്ലാത്തവർ പോലും തടസ്സങ്ങളുമായി എത്തിന്നെന്ന് സോളിസിറ്റർ ജനറലിന്റെ മറുപടി; ചില നിയമപ്രശ്‌നങ്ങൾ മാത്രമാണ് വിശാല ബഞ്ചിന് വിട്ടതെന്ന് കേന്ദ്രം; വിശാല ബഞ്ചിന്റെ സാധുതയിൽ ഉത്തരവ് തിങ്കളാഴ്ച

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല കേസിൽ വിശാലബഞ്ചിന്റെ സാധുതയിൽ ഉത്തരവ് തിങ്കളാഴ്ച. പരിഗണനാവിഷയങ്ങൾ തിങ്കളാഴ്ച തന്നെ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ്. ബുധനാഴ്ച തന്നെ വാദം തുടങ്ങുമെന്നും കോടതി പുനഃപരിശോധനാഹർജി തീർപ്പാക്കാതെ വിശാലബഞ്ചിന് വിട്ടത് തെറ്റാണെന്നായിരുന്നു വാദിച്ചത്. വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു.

വിശാലബെഞ്ചിന് മുന്നിലുള്ള ചോദ്യങ്ങൾക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളുമായി ബന്ധമില്ലെന്നും സർക്കാർ അറിയിച്ചു. അതിനിടെ ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് ഫാലി എസ് നരിമാൻ വാദിച്ചു. ക്ഷേത്ര വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കാണാൻ ആകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിശാല ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതിക്ക് വ്യക്തമായ അധികാരമുണ്ടെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിരിക്കുന്നത്. നവംബർ 14ലെ ഉത്തരവ് പ്രകാരമാണ് വിശാല ബെഞ്ച് രൂപീകരിച്ചതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

ശബരിമല കേസിൽ കക്ഷിയല്ലാത്തവർ പോലും തടസ്സങ്ങളുമായി വരുന്നുവെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ചില നിയമപ്രശ്നങ്ങൾ മാത്രമാണ് വിശാല ബെഞ്ചിന് വിട്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.എന്നാൽ ഇതിനെ മുതിർന്ന അഭിഭാഷകൻ ഫാലി. എസ്. നരിമാൻ എതിർത്തു. സുപ്രീം കോടതിയുടെ മുന്നിൽ ശബരിമല കേസുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹർജി നിലനിൽക്കുന്നു.

ശബരിമല കേസിൽ ഒന്നിനെതിരെ നാല് എന്ന ഭൂരിപക്ഷ വിധിയിൽ ശബരിമല വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി കോടതിയുടെ മുന്നിൽ ഉള്ളപ്പോൾ ആ ഹർജികൾ ആദ്യം കേൾക്കുക എന്നതായിരുന്നു കോടതി ആദ്യം ചെയ്യേണ്ടിയിരുന്നത്.

പക്ഷെ അതിന് പകരം സമാനമായ മറ്റ് വിഷയങ്ങൾ ചേർത്തുകൊണ്ട് ചോദ്യാവലി തയ്യാറാക്കി അത് വിശാലബെഞ്ചിന് വിട്ടത് ശരിയായില്ലെന്ന് നരിമാൻ കൂട്ടിച്ചേർത്തു.ആദ്യ വിധിയിൽ തെറ്റുകളോ പിഴവുകളോ ഉണ്ടോയെന്നാണ് പുനഃപരിശോധനാ ഹർജിയിൽ പരിശോധിക്കുക. പക്ഷെ അതിന് പകരം മറ്റ് വിഷയങ്ങൾ ചേർത്തുകൊണ്ടാണ് ഇത് വിശാല ബെഞ്ചിന്റെ മുന്നിലേക്ക് പോകുന്നത്.

അതേസമയം പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുമില്ലെന്നും നരിമാൻ ചൂണ്ടിക്കാട്ടി.വിശാല ബെഞ്ചിന് വിട്ട വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ എങ്ങനെ തീർപ്പാക്കുമെന്ന് നരിമാൻ ചോദിച്ചു.അതേസമയം എന്തുകൊണ്ട് ഈ വിഷയങ്ങളെല്ലാം ഒന്നിച്ചു പരിഗണിച്ചുകൂട എന്നാണ് ചീഫ് ജസ്റ്റിസ് ഈ ഘട്ടത്തിൽ ചോദിച്ചത്.

ആ വിഷയങ്ങൾ തീർപ്പാക്കിയതിന് ശേഷം ശബരിമല കേസ് തീർപ്പാക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ സംഭവങ്ങൾ മറ്റ് മതങ്ങളിലുമുണ്ടെന്ന് കണ്ടതിനാലാവാം വിശാലബെഞ്ചിന് വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ വാദം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP