Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്ന് അഡ്വ. വി ഗിരി; തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ലെന്ന് അഡ്വ. പരാശരൻ; ഹിന്ദു മതത്തിൽ ആചാരങ്ങൾ നിർവചിക്കുക പ്രയാസമെന്ന് മനു അഭിഷേക് സിങ്വി; ശബരിമല ശാസ്ത്ര മ്യൂസിയം അല്ല; ഒരേ വാദം ആവർത്തിക്കുമ്പോൾ വാദം വേഗം തീർക്കാൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ്; ബഹളം വെച്ചവർക്ക് താക്കീത് നൽകി; ശബരിമല യുവതീ പ്രവേശന കേസിൽ കോടതിയിൽ കത്തിക്കയറി അഭിഭാഷകരുടെ വാദങ്ങൾ; മറുവാദങ്ങളുമായി ജസ്റ്റിസുമാരും

ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്ന് അഡ്വ. വി ഗിരി; തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ലെന്ന് അഡ്വ. പരാശരൻ; ഹിന്ദു മതത്തിൽ ആചാരങ്ങൾ നിർവചിക്കുക പ്രയാസമെന്ന് മനു അഭിഷേക് സിങ്വി; ശബരിമല ശാസ്ത്ര മ്യൂസിയം അല്ല; ഒരേ വാദം ആവർത്തിക്കുമ്പോൾ വാദം വേഗം തീർക്കാൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ്; ബഹളം വെച്ചവർക്ക് താക്കീത് നൽകി; ശബരിമല യുവതീ പ്രവേശന കേസിൽ കോടതിയിൽ കത്തിക്കയറി അഭിഭാഷകരുടെ വാദങ്ങൾ; മറുവാദങ്ങളുമായി ജസ്റ്റിസുമാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കണമെന്ന ഹർജിയിൽ കോടതിയിൽ വാദം തുടരുന്നു. വാദങ്ങളും മറുവാദങ്ങളുമായി ചൂടുപിടിച്ചുകൊണ്ടാണ് കോടതിയിൽ നടപടികൾ പുരോഗമിക്കുന്നത്. എൻഎസ്എസിന്റെ ഹർജിയിലാണ് ആദ്യം കോടത് വാദം കേട്ടത്. പിന്നാലെ തന്ത്രിയുടെ അഭിഭാഷകരുടെ വാദവും പ്രയാർ ഗോപാലകൃഷ്ണന്റെയും അഭിഭാഷകരുടെ വാദങ്ങൾ കോടതി കേട്ടു. ബ്രാഹ്മണ സഭയുടെ വാദങ്ങളും കോടതി കേട്ടു. ഇതിനിടെ എല്ലാ വാദങ്ങളും കേൾക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാർത്ഥിക്കാനാണെന്നും, പ്രാർത്ഥിക്കാൻ എത്തുന്ന ആൾ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി.ഗിരി സുപ്രീംകോടതിയിൽ പറഞ്ഞു. മതപരമായ കാര്യങ്ങളിൽ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളിൽ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്ക്. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു നിർവചിക്കണമെന്നും എൻ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരാശരൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചത്. മനുഷ്യനെന്ന പരിഗണന നൽകാതെ വരുമ്പോൾ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തർക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരൻ വാദിച്ചു.

മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരൻ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തിൽ ഊന്നി പരാശരന്റെ വാദം. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നും പരാശരൻ വാദിച്ചു.

യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരൻ. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണ്. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ വാദം തുടങ്ങി. പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് സിങ്‌വി ഹാജരാകുന്നതിൽ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർപ്പ് പ്രകടിപ്പിച്ചു. സിങ്‌വി നേരത്തേ ദേവസ്വംബോർഡിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന് ബോർഡ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ സിങ്‌വിയെ വാദിക്കാൻ ചീഫ് ജസ്റ്റിസ് അനുവദിച്ചു. ഭരണഘടനാധാർമികത മതവിശ്വാസത്തിൽ പൂർണമായി പ്രയോഗിക്കാനാവില്ലെന്നു വാദത്തിൽ സിങ്വി പറഞ്ഞു. ഹിന്ദുമതം ഒട്ടേറെ വൈവിധ്യങ്ങളുള്ളതാണ്. ആചാരങ്ങൾ നിർവചിക്കാനും പ്രയാസമാണെന്നു സിങ്വി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്നു സുപ്രീംകോടതിയിൽ തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. വി.ഗിരി വാദിച്ചു. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങൾ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി. ആരാധനാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്, പ്രതിഷ്ഠയെ ചോദ്യംചെയ്യാനല്ല. പ്രതിഷ്ഠയുടെ സ്വഭാവത്തോട് ചേർന്നതാണ് ഭക്തരുടെ ഭരണഘടനാഅവകാശമെന്നും ഗിരി വാദിച്ചു.

സിങ്വിയുടെ വാദം പൂർത്തിയാക്കിയ ശേഷം ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്ഡേ വാദിക്കുകയാണ് ചെയത്. നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരമാണിതെന്ന് നാഫ്ഡേ പറഞ്ഞു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലർ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നുമെന്നും നാഫ്ഡേ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. വിധി വന്നപോൾ ആ സമയത്തു ടിവി കണ്ടാൽ മനസിലാകും വിശ്വാസികൾ ഈ വിധി അംഗീകരിക്കുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തിരുവിതാംകൂർ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. നൽകാമെന്ന് നാഫ്ഡേയും വ്യക്തമാക്കി. അയ്യപ്പനെ എങ്ങനെ ആരാധിക്കണമെന്നത് പൊതുസമൂഹത്തിന്റെ വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.

നാഫ്ഡേയുടെ വാദം പൂർത്തിയായതിന് ശേഷം മുതിർന്ന അഭിഭാഷകൻ വെങ്കിട്ട രമണിയാണ് കേസ് ഇപ്പോൾ വാദിക്കുന്നത്. ഈ കോടതി വിധി നിരവധി വിശ്വാസങ്ങളെ ബാധിക്കുമെന്നും വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. ശബരിമലയിലേത് അനിവാര്യമായ മതാചാരം ആണ്. കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിൽ നാല് സെറ്റ് തെളിവുകൾ പരിഗണിച്ചതാണ്. ആചാരത്തിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ആചാരണങ്ങളിൽ സുപ്രധാനം ദേവപ്രശനമാണ്. തന്ത്രി ദേവപ്രശനം നടത്തി യുവതീ പ്രവേശനം പ്രതിഷ്ഠയ്ക്ക് അഹിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിധിയിൽ ഉണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിൽ ശിരൂർ മഠം വിധിയെപ്പറ്റി പറയുന്നുണ്ട്. പക്ഷെ അനിവാര്യമായ മതാചാര്യം കോടതി നിർണ്ണയിക്കുന്നത് ഉചിതമല്ലെന്നും വെങ്കിട്ട രമണി ചൂണ്ടിക്കാട്ടി.

അനുവദനീയമായ ആചാരം ഏതാണ് ഏതല്ല എന്നു തീരുമാനിക്കേണ്ടത് കോടതി അല്ല. അവസരം ലഭിച്ചാൽ തെളിയിക്കും, ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം മാത്രം അല്ല. ഈജിപ്തിൽ അടക്കം ആർത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ട്. അതിന് തെളിവുണ്ടെന്നും അദ്ദേഹം വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. അതിനിടെ വാദം വേഗത്തിൽ തീർക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

അതിനിടെ ബിജെപി നേതാവ് രാധാകൃഷ്ണമേനോന് വേണ്ടി അഡ്വ. മോഹൻ പരാശരൻ വാദിച്ചു. അയ്യപ്പനെ ദർശിക്കാനെത്തുന്നവരിൽ പല മതവിഭാഗങ്ങളിലുള്ളവരുമുണ്ടെന്ന് അഡ്വ. മോഹൻ പരാശരൻ. പല മതങ്ങളിലുമുള്ളവർ വരുന്നതുകൊണ്ട് മാത്രം അയ്യപ്പഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കില്ല എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഹൻ പരാശരന്റെ വാദം അവസാനിച്ചു. അഡ്വ. ഗോപാൽ ശങ്കരനാരായണന്റെ വാദം തുടങ്ങി.

പുനഃപരിശോധനാ ഹർജി നൽകിയ അഡ്വ. ഉഷാ നന്ദിനിക്ക് വേണ്ടി അഡ്വ. ഗോപാൽ ശങ്കരനാരായണന്റെ വാദം തുടങ്ങി. ശബരിമല വിധി രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കുമെന്ന് അഡ്വ. ഗോപാൽ ശങ്കരനാരായണൻ.പന്തളം രാജകുടുംബത്തിന് വേണ്ടി അഡ്വ. സായ് ദീപക് വാദിക്കുന്നു. നൈഷ്ഠികബ്രഹ്മചര്യം പ്രതിഷ്ഠയുടെ ഭാഗമെന്ന് പന്തളം രാജകുടുംബത്തിന് വേണ്ടി അഡ്വ. സായ് ദീപക് രംഗത്തെത്തി. ഇതിനിടെ വേഗത്തിൽ വാദം തീർക്കണമെന്ന് അഭിഭാഷകർ ബഹളം വെച്ചു. ഇതിനിടെ വാദിക്കാനായി അഭിഭാഷകരുടെ ബഹളം. കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ്. കോടതിയിൽ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്. വാദത്തിനിടെ മറുചോദ്യങ്ങളുമായി ജസ്റ്റിസുമാരും രംഗത്തെത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP