Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗിക പീഡന കേസുകളിലെ അന്വേഷണം; അതിജീവിതയുടെ മൊഴി ഒരിക്കൽ വിശ്വാസത്തിലെടുത്താൽ അത് മതി; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ലൈംഗിക പീഡന കേസുകളിലെ അന്വേഷണം; അതിജീവിതയുടെ മൊഴി ഒരിക്കൽ വിശ്വാസത്തിലെടുത്താൽ അത് മതി; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ലൈംഗിക പീഡനകേസുകളിലെ അന്വേഷണം സംബന്ധിച്ച് സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി.പീഡന കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയുടെ മൊഴി ഒരിക്കൽ വിശ്വാസത്തിൽ എടുത്തു കഴിഞ്ഞാൽ കേസിന്റെ തുടർ നടപടികൾക്ക് ആ മൊഴി ആധികാരികമാണെന്നാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.ഛത്തീസ്‌ഗഡ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ഫോറൻസിക് പരിശോധന നടത്താൻ പൊലീസ് പരാജയപ്പെട്ടാലും കേസിന്റെ മുന്നോട്ടുള്ള നടപടികൾക്ക് അതിജീവിതയുടെ മൊഴി മതിയാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.എഫ് ഐ ആറിൽ ഉൾപ്പടെയുള്ള മൊഴി കേസിന് ബലം നൽകും.പ്രസ്തുത കേസിൽ അതിജീവിതയുടെ മൊഴി തന്നെ ധാരാളമാണെന്നും കോടതി വ്യക്തമാക്കി.സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്ത വസ്ത്രങ്ങളോ മറ്റു തെളിവുകളോ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയില്ല എന്ന കാരണത്താൽ കേസിന്റെ ബലം കുറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഇതോടൊപ്പം ഹൈക്കോടതി വിധിക്കെതിരേ നൽകിയ ഹർജി സുപ്രീം തള്ളുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP