Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

നൃത്താദ്ധ്യാപിക മെറ്റിൽഡയുമായുള്ള അടുപ്പത്തെ തുടർന്ന് സത്താറിന് കടുത്ത വിരോധമുണ്ടായിരുന്നു: രാജേഷിന്റെ ഭാര്യ രോഹിണിയുടെ സാക്ഷിമൊഴി; അലിഭായി അടക്കം അഞ്ചു പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് സാത്താൻ ചങ്ക്സ് ഗ്രൂപ്പ് അംഗം; സെൽഫി ഫോട്ടോയും മെമ്മറി കാർഡും മൊബൈൽ ഫോണും കോടതി തെളിവായി സ്വീകരിച്ചു: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ വിചാരണ പുരോഗമിക്കുന്നു

നൃത്താദ്ധ്യാപിക മെറ്റിൽഡയുമായുള്ള അടുപ്പത്തെ തുടർന്ന് സത്താറിന് കടുത്ത വിരോധമുണ്ടായിരുന്നു: രാജേഷിന്റെ ഭാര്യ രോഹിണിയുടെ സാക്ഷിമൊഴി; അലിഭായി അടക്കം അഞ്ചു പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് സാത്താൻ ചങ്ക്സ് ഗ്രൂപ്പ് അംഗം; സെൽഫി ഫോട്ടോയും മെമ്മറി കാർഡും മൊബൈൽ ഫോണും കോടതി തെളിവായി സ്വീകരിച്ചു: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ വിചാരണ പുരോഗമിക്കുന്നു

അഡ്വ.പി നാഗ് രാജ്

തിരുവനന്തപുരം: തന്റെ ഭർത്താവ് കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷ് വിദേശത്ത് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയം അവിടുത്തെ വ്യവസായിയും ജിംനേഷ്യം ഉടമസ്ഥനുമായിരുന്ന അബ്ദുൾ സത്താറിന്റെ ഭാര്യ നൃത്താദ്ധ്യാപിക മെറ്റിൽഡ സോളമനുമായി അടുപ്പത്തിലായിരുന്നുവെന്ന് രാജേഷിന്റെ ഭാര്യ രോഹണി വിചാരണ കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ഇ.എം. സാലിഹ് മുമ്പാകെ പതിനൊന്നാം പ്രോസിക്യൂഷൻ സാക്ഷിയായി മൊഴി നൽകുകയായിരുന്നു അവർ. ഭർത്താവ് നാട്ടിൽ എത്തിയ ശേഷവും ബന്ധം തുടർന്നു വന്നിരുന്നു. മെറ്റിൽഡ ഫോണിൽ തന്നെ വിളിച്ച് രാജേഷും മെറ്റിൽഡയും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമെന്നും തന്നോട് വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മെറ്റിൽഡയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തിന്് കൊല്ലപ്പെട്ട ഭർത്താവുമായി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. മെറ്റിൽഡ സത്താറിൽ നിന്നും വിവാഹ മോചനം നേടിയ വിവരം താനറിഞ്ഞു. മെറ്റിൽഡയുമായുള്ള അടുപ്പത്തെ തുടർന്ന് സത്താറിന് രാജേഷിനോട് കടുത്ത വിരോധം ഉണ്ടായിരുന്നതായും തുടർന്നാണ് ക്വട്ടേഷൻ കൊടുത്ത് രാജേഷിനെ കൊലപ്പെടുത്തിയതെന്നും അവർ സാക്ഷി മൊഴി നൽകി.

സാക്ഷിക്കൂടിന് പുറത്തിറങ്ങിയ രോഹിണി കോടതി ഹാളിന് പുറത്ത് മൊഴി നൽകാൻ ഊഴം കാത്ത് പന്ത്രണ്ടാം സാക്ഷിയും രാജേഷിന്റെ സഹോദരിയുമായ ആശയെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു. ആശ അവരെ ആശ്വസിപ്പിച്ചു. തന്റെ വീട്ടുകാരാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താര ചോദ്യത്തിൽ നിന്നുണ്ടായ മാനസിക വേദനയിലും ഭർത്താവിന്റെ ഓർമ്മയുമായാണ് അവർ വിതുമ്പിക്കരഞ്ഞത്. തന്നെയും ഫോണിൽ വിളിച്ച് രാജേഷുമായി ഒന്നിച്ചു ജീവിക്കാൻ പോകുകയാണെന്ന് മെറ്റിൽഡ പറഞ്ഞതായി ആശ സാക്ഷിമൊഴി നൽകി.

രണ്ടു മുതൽ ആറു വരെ പ്രതികളായ അലിഭായി,അപ്പുണ്ണി, തൻസിർ, സ്വാതി സന്തോഷ്, സാനു എന്നിവരെ അറിയാമെന്നും പ്രതികൾ അഡ്‌മിൻ ആയുള്ള സാത്താൻ ചങ്ക്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ താനും അംഗമാണെന്നും എഞ്ചിനീയറായ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി പ്രവിത്ത് പതിനാലാം സാക്ഷിയായി മൊഴി നൽകി.ഉത്സവത്തിനായി സാനുവിന്റെ വീട്ടിൽ താൻ ചെന്നു തങ്ങിയിരുന്നു. പ്രതികൾ ഫോർഡ് ഫിഗോ കാറിലും പൾസർ ബൈക്കിലും സാനുവിന്റെ വീട്ടിൽ നിന്നും നിരവധി പ്രാവശ്യം പുറത്ത് പോകുന്നതും മടങ്ങി വരുന്നതും കണ്ടു. സാനുവിന്റെ വീട്ടിൽ നിന്നും കൊല നടന്ന ദിവസം താനും പതിനേഴാം സാക്ഷിയും മങ്ങെി പോകുന്ന സമയം തന്റെ ഫോണിൽ പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ഗ്രൂപ്പ് സെൽഫിയെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഗ്രൂപ്പ് സെൽഫി ഫോട്ടോകൾ , മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവ പ്രോസിക്യൂഷൻ ഭാഗം അഞ്ചും ആറും ഏഴും അക്കങ്ങളായി നമ്പരിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ചൂണ്ടിക്കാണിച്ച് പ്രവിത്ത് സാക്ഷിമൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ കെ.ഒ.അശോകൻ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP