Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലമ്പൂർ രാധ വധക്കേസ്: കീഴ്‌കോടതി ശിക്ഷ പോരാ, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഹൈക്കോടതിയിൽ സർക്കാർ

നിലമ്പൂർ രാധ വധക്കേസ്: കീഴ്‌കോടതി ശിക്ഷ പോരാ, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സർക്കാർ. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലാണ്, മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും നിലമ്പൂർ ബ്‌ളോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയുമായ നിലമ്പൂർ എൽ.ഐ.സി റോഡ് ബിജിനയിൽ ബി.കെ. ബിജുനായർ (38), ചുള്ളിയോട് ഉണ്ണികുളം കുന്നശ്ശേരി ഷംസുദ്ദീൻ (29) എന്നിവർക്ക് മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ബ്‌ളോക്ക് കോൺഗ്രസ് ഓഫീസിൽ ജോലിക്കുപോയ രാധ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 10ന് രാവിലെ പൂക്കോട്ടുംപാടം ചുള്ളിയോടിനു സമീപം പരപ്പൻകുഴിച്ചാൽ കുളത്തിൽ രാധയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP