Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ റോപ് വെ കെട്ടിയത് റസ്റ്ററന്റിന്റെ മറവിൽ; കേസിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാ പിതാവും സെക്രട്ടറിയും ഓംബുഡ്സ്മാൻ മുമ്പാകെ ഹാജരായില്ല; പരാതി അതീവ ഗൗരവമുള്ളതെന്ന് ഓംബുഡ്‌സ്മാൻ; നവംബർ 22ന് ഹാജരാകാൻ വീണ്ടും നിർദ്ദേശം

ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ റോപ് വെ കെട്ടിയത് റസ്റ്ററന്റിന്റെ മറവിൽ; കേസിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാ പിതാവും സെക്രട്ടറിയും ഓംബുഡ്സ്മാൻ മുമ്പാകെ ഹാജരായില്ല; പരാതി അതീവ ഗൗരവമുള്ളതെന്ന് ഓംബുഡ്‌സ്മാൻ; നവംബർ 22ന് ഹാജരാകാൻ വീണ്ടും നിർദ്ദേശം

ജംഷാദ് മലപ്പുറം

മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ റോപ് വെ കെട്ടിയെന്ന കേസിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ്, ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ മുമ്പാകെ ഹാജരായില്ല. എറണാകുളം ഗവൺമെന്റ് ഗെസ്റ്റ് ഹൗസിൽ നടന്ന സിറ്റിങിൽ അതീവ ഗൗരവമുള്ളതാണ് പരാതിയെന്നു വിലയിരുത്തി നവംബർ 22ന് ഹാജരാകാൻ ഇവർക്ക് ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.കെ ദിനേശൻ നോട്ടീസയക്കാൻ ഉത്തരവിട്ടു. കേസിൽ പരാതിക്കാരൻ നിലമ്പൂർ സ്വദേശി എംപി വിനോദ് മാത്രമാണ് ഹാജരായത്.

പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂർ ഹഫ്‌സ മഹൽ സി.കെ അബ്ദുൽലത്തീഫ്, ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മലപ്പുറം എന്നിവർക്ക് ഹാജരാകാൻ ഓംബുഡ്സ്മാൻ നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ റോപ് വേ നിർമ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല. അഴിമതി നടത്തി റോപ് വെ പണിയാൻ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ്വെയും. വനഭൂമിയോട് ചേർന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, പെരിന്തൽമണ്ണ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തടയണയുടെ ഒരു ഭാഗം പൊളിച്ച് മലപ്പുറം കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ റോപ് വെക്കെതിരെ ജില്ലാ ഭരണകൂടം നടപടിയെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP