Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്: നസീമടക്കം 4 പ്രതികൾക്ക് ജാമ്യമില്ല; ആരോപണം ഗൗരവമേറിയതെന്ന് സി ജെ എം കോടതി:

പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്: നസീമടക്കം 4 പ്രതികൾക്ക് ജാമ്യമില്ല; ആരോപണം ഗൗരവമേറിയതെന്ന് സി ജെ എം കോടതി:

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നസീമടക്കം 4 പ്രതികളുടെ ജാമ്യ ഹർജികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ ശിവരഞ്ജിത്ത് , നസീം , പ്രണവ് , സഫീർ എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതി നിരസിച്ചത്.ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിലിനായി കഷ്ടപ്പെട്ട് പഠിക്കുന്ന സംസ്ഥാനത്ത് വളഞ്ഞ വഴിയിലൂടെ നിയമനം കരസ്ഥമാക്കുന്നതായ ആരോപണംഗൗരവമേറിയതാണെന്നും ഇത് പി എസ് സി യുടെ വിശ്വാസ്യതയെ മങ്ങലേൽപ്പിക്കുന്നതാണെന്നും സിജെഎം പ്രഭാഷ്‌ലാൽ ജാമ്യം നിരസിച്ച ഉത്തരവിൽ വ്യക്തമാക്കി. ഗൗരമേറിയ ആരോപണമുള്ള കേസിൽ ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനവില്ല. സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതികൾ ലഭ്യമാകില്ല. ഇനി പിടികൂടാനുള്ള പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘ്‌നം നേരിടുമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

അഞ്ചാം പ്രതി കോൺസ്റ്റബിൾ ഗോകുലിന്റെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം ഇതേ കോടതി തള്ളിയിരുന്നു. 95 എസ് എം എസ് ഉത്തരങ്ങൾ ഒന്നിലധികം മൊബൈൽ സ്മാർട്ട് ഫോണുകൾ വഴി പരീക്ഷാ കേന്ദ്രത്തിൽ പ്രതികൾക്ക് ലഭിച്ചതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത് , നസീം , പ്രണവ് , സഫീർ , ഗോകുൽ എന്നിവരെ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോണുകൾ , ബ്ലൂ റ്റൂത്ത് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ വീണ്ടെടുക്കാനായും ഉത്തരം നൽകിയ സ്വകാര്യ കോച്ചിങ് സെന്ററിലെ അദ്ധ്യാപകരടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായും ഉത്തരങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായും മറ്റും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകിയത്. എന്നാൽ നാളിതുവരെ നിലവിലുള്ള 5 പ്രതികളല്ലാതെ മറ്റാരെയും ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിൽ ചേർക്കാനായി അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടില്ല.

കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരനായ ശിവരഞ്ജിത്ത് , രണ്ടാം റാങ്ക് നേടിയ പ്രണവ്, ഇരുപത്തിയൊന്നാം റാങ്കുകാരനായ നസീം , പ്രണവിന്റെ അയൽവാസി സഫീർ , ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി പരീക്ഷാ ഹാളിനുള്ളിൽ 3 പ്രതികൾക്കും അയച്ചു കൊടുത്ത പൊലീസ് കോൺസ്റ്റബിൾ ഗോകുൽ തുടങ്ങിയവർക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 420 ( വഞ്ചന ) ,120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 109 (കുറ്റകൃത്യത്തിന്‌പ്രേരണ നൽകൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. ഓഗസ്റ്റ് 8 നാണ് സംഭവത്തിൽ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ സമർപ്പിച്ചത്. സഫീർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഫീറും കൂട്ടു പ്രതിയായ പ്രണവും കോൺസ്റ്റബിൾ ഗോകുലും വിചാരണ കോടതിയിൽ കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP