Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവിവാഹിതരായ പെൺകുട്ടികൾ ഗർഭിണികളായാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകും; ഗർഭകാലയളവ് 24 ആഴ്ചയാക്കും; ആയുഷ് ഡോക്ടർമാർക്കും ഗർഭച്ഛിദ്രമാകാം; മെഡിക്കൽ പ്രെഗ്‌നൻസി ആക്ടിൽ വൻ പൊളിച്ചെഴുത്തുമായി സർക്കാർ

അവിവാഹിതരായ പെൺകുട്ടികൾ ഗർഭിണികളായാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകും; ഗർഭകാലയളവ് 24 ആഴ്ചയാക്കും; ആയുഷ് ഡോക്ടർമാർക്കും ഗർഭച്ഛിദ്രമാകാം; മെഡിക്കൽ പ്രെഗ്‌നൻസി ആക്ടിൽ വൻ പൊളിച്ചെഴുത്തുമായി സർക്കാർ

ന്യൂഡൽഹി: മിക്ക രംഗങ്ങളിലും വിപ്ലവകാത്മകമായ പരിഷ്‌കാരങ്ങളുമായാണ് മോദി സർക്കാർ മുന്നേറുന്നത്. ഇപ്പോഴിതാ മെഡിക്കൽ പ്രഗ്‌നൻസി ആക്ടിലും വൻ പൊളിച്ചെഴുത്താണ് സർക്കാർ നടത്തിയിരിക്കുന്നത്.ഇതു പ്രകാരം അവിവാഹിതരായ പെൺകുട്ടികൾ ഗർഭിണികളായാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി വരുത്തും. ഇതിന് പുറമെ 24 മാസമാക്കാനും ആയുഷ് ഡോക്ടർമാർക്കും ഗർഭച്ഛിദ്രം നടത്താനുള്ള അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്.

പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനായി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി (എംടിപി) അമെൻഡ്‌മെന്റ് ബിൽ ഇനി വരുന്ന മൺസൂൺ പാർലമെന്റ് സെഷനിൽ വയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആയുർവേദ ഡോക്ടർമാർ, ഹോമിയോപ്പതി ഡോക്ടർമാർ എന്നിവരെയും നഴ്‌സുമാരെയും എംടിപി ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും വിമർശനങ്ങളും കൊഴുക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ബിൽ കൂടി രംഗത്തുകൊണ്ടു വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും ചൂടുപിടിക്കുമെന്നുറപ്പാണ്. പുതിയ ബിൽ പ്രകാരം ഇതു സംബന്ധിച്ച 1971ലെ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.പ്രത്യേക കാറ്റഗറികൾക്കായി ഗർഭകാലം ഇപ്പോഴുള്ള 20 ആഴ്ചകൾ എന്നുള്ളത് 24 ആഴ്ചകളാക്കി ഉയർത്താനും ബില്ലിൽ നിർദ്ദേശമുണ്ട്.

തെരഞ്ഞെടുത്ത കേസുകളിൽ അബോർഷൻ ഏത് സമയവും ചെയ്യാമെന്ന ഭേദഗതിയും പുതിയ ബില്ലിലുണ്ട്. 20 ആഴ്ചയുള്ള ജെസ്‌റ്റേഷൻ പിരിയഡിൽ അത്തരം ഗർഭങ്ങൾ തിരിച്ചറിയാൻ പറ്റില്ലെന്നും ബിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 20 ആഴ്ച വരെയുള്ള ഗർഭത്തിന് മാത്രമെ അബോർഷൻ അനുവദിക്കുന്നുള്ളൂ. ഈ ബിൽ പാർലമെന്റിൽ പാസാകുകയാണെങ്കിൽ ഓരോ കാറ്റഗറിക്കുമുള്ള വ്യക്തമായ നിയമങ്ങൾ ആവിഷ്‌കരരിച്ച് നടപ്പിലാക്കുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്. ആയുഷ് ഡോക്ടർമാരെ അബോർഷൻ നിർവഹിക്കാൻ അനുവദിക്കുകയാണെങ്കിൽ അവർക്ക് അതിനനുസൃതമായ പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റായ നിഖിൽ ദത്താൽ ഒരു ലേഖനമെഴുതിയിരുന്നു. പുതിയ ബിൽ വിപരീതഫലമാണുണ്ടാക്കുകയെന്നും അത് അടിയന്തിരമായി മാറ്റങ്ങൾ വരുത്തണമെന്നുമാണ് നിഖിൽ ആവശ്യപ്പെടുന്നത്. അതു പോലെതന്നെ ആയുർവേദ ഡോക്ടർമാരെ അബോർഷൻ ചെയ്യാൻ ്അനുവദിക്കുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളെ നിഖിൽ തെറ്റായാണ് മനസിലാക്കിയിരിക്കുന്നതെന്നാണ് പൊതുജന ആരോഗ്യ വിഗദ്ധർ പറയുന്നത്.ഇത് സ്ത്രീകളുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കുമെന്നും അബോർഷൻ നിയമങ്ങൾ ഒരിക്കലും ദുരുപയോഗിക്കപ്പെടില്ലെന്നും അവർ അവകാശപ്പെടുന്നു.

ഇന്ത്യയിൽ വർഷം തോറും 7 മില്യൺ അബോർഷനുകളാണ് നടക്കുന്നത്. ഇവയിൽ അമ്പത് ശതമാനവും നിയമാനുസൃതമല്ലാതെയാണ് നടക്കുന്നത്. സുരക്ഷിതമല്ലാത്ത അബോർഷൻ കാരണം ഇവയിൽ എട്ട് ശതമാനവും സ്ത്രീകളും മരിക്കുന്നുമുണ്ട്. 1971 മുതൽ ഇന്ത്യയിൽ അബോർഷന് നിയമാനുമതി നൽകിയിട്ടുണ്ട്. ലോകമാകമാനം വർഷം തോറും 22 മില്യൺ അബോർഷനുകളാണ് നടക്കുന്നത്.നിരവധി രാജ്യങ്ങൾ പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ അബോർഷൻ നടത്താൻ അനുവദിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP