Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്ക് ടോക്ക് നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി; വീഡിയോകൾ സംപ്രേഷണം ചെയ്യരുതെന്ന് മധ്യമസ്ഥാപനങ്ങൾക്കും നിർദ്ദേശം; പ്രാങ്ക് വിഡിയോകൾക്കു വിലക്കേർപ്പെടുത്തി; എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടു നിരോധനം ഏർപ്പെടുത്തുമെന്നു വിചാരിക്കരുത്; സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും കോടതി

ടിക്ക് ടോക്ക് നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി; വീഡിയോകൾ സംപ്രേഷണം ചെയ്യരുതെന്ന് മധ്യമസ്ഥാപനങ്ങൾക്കും നിർദ്ദേശം; പ്രാങ്ക് വിഡിയോകൾക്കു വിലക്കേർപ്പെടുത്തി; എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടു നിരോധനം ഏർപ്പെടുത്തുമെന്നു വിചാരിക്കരുത്; സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകൾ സംപ്രേഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങൾക്ക് കോടതി നിർദ്ദേശം നൽകി.

ടിക്ക് ടോക്ക് വീഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടികാട്ടിയാണ് നടപടി. ജസ്റ്റിസ് എസ്.എസ്.സുന്ദർ, എൻ കൃപാകരൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.പൊതുതാത്പര്യ ഹർജിയിലാണ് കോടതി നിർദ്ദേശം. ചൈനീസ് ആപ്ലീക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭിയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു

സ്വകാര്യത ലംഘിക്കുന്നതിനാൽ ആളുകൾ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വിഡിയോകൾക്കു മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ടിക് ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണു കോടതി പ്രാങ്ക് വിഡിയോകൾക്കു വിലക്കേർപ്പെടുത്തിയത്. .ഗൗരവപരമായ വിഷയത്തിൽ സർക്കാർ എന്തു നടപടിയാണ് എടുത്തതെന്ന് ആരാഞ്ഞ കോടതി ബ്ലൂവെയിൽ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്നു സർക്കാരിനോടു ആവശ്യപ്പെട്ടു.

എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടു നിരോധനം ഏർപ്പെടുത്തുമെന്നു വിചാരിക്കരുത്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഈ വിഷയത്തിൽ റിപ്പോർട്ടു സമർപ്പിക്കാനും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു. ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളാണു ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്. സ്വകാര്യത മുൻനിർത്തി അമേരിക്കയും ഇന്തൊനീഷ്യയും ടിക്ടോക്കിനു നിരോധനമേർപ്പെടുത്തിയതു പോലെ ഇന്ത്യയിലും നിരോധനം കൊണ്ടു വരണമെന്നാണു ഹർജിക്കാരന്റെ ആവശ്യം.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹാസ്യപരിപാടികൾക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വിഡിയോകൾ സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യയ്ക്കു കാരണമായ സംഭവങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെ മുൻനിർത്തിയാണു പ്രാങ്ക് വിഡിയോകൾ വിലക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP