Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോൾവോ ബസിൽ എം.ഡി.എം.എ ലഹരി കടത്ത്: ആലംകോട് സ്വദേശി ഷാനടക്കം 5 പേർക്ക് പ്രൊഡക്ഷൻ വാറണ്ട്

വോൾവോ ബസിൽ എം.ഡി.എം.എ ലഹരി കടത്ത്: ആലംകോട് സ്വദേശി ഷാനടക്കം 5 പേർക്ക് പ്രൊഡക്ഷൻ വാറണ്ട്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കിഴക്കേ അതിർത്തി അമരവിള ചെക്ക് പോസ്റ്റിലൂടെ വോൾവോ ബസിൽ 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് നടത്തിയ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസിൽ ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പേർക്ക് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്. 2022 നവംബർ 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച പ്രതികളെ ജയിൽ സൂപ്രണ്ട് ജൂൺ 27 ന് ഹാജരാക്കാനാണ് ഉത്തരവ്. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിനായാണ് പ്രതികളെ കോടതി ഹാജരാക്കാനാവശ്യപ്പെട്ടത്. ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് പ്രതികൾ.

ബാംഗ്ലൂർ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവൽസിന്റെ എ.സി. വോൾവോ ബസിൽ യാത്രക്കാരനായ ആലംകോട് വഞ്ചിയൂർ കടവിള പുല്ല്ത്തോട്ടം ദേശ സേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടിൽ മുരളീധരൻ മകൻ അച്ചുവെന്ന എം. എസ്. ഷാൻ (23) , വർക്കല മേൽ വെട്ടൂർ പോസ്റ്റാഫീസ് പരിധിയിൽ വെട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടിൽ ആദർശ് (22) , എസ്. മുഹമ്മദ് സഫൽ , സൂരജ്.എസ്.നായർ , മുഹമ്മദ് സീജ എന്നിവരാണ് 1 മുതൽ 5 വരെയുള്ള പ്രതികൾ.

2022 നവംബർ 11 രാവിലെയാണ് ഷാനെ എക്‌സൈസ് ചെക്‌പോസ്റ്റിന് മുന്നിൽ വച്ച് ബസ്സിൽ നിന്നും തൊണ്ടി സഹിതം സ്പോട്ട് അറസ്റ്റ് ചെയ്തത്. തുടർന്ന് കൃത്യത്തിലെ പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയതുമായ രണ്ടാം പ്രതിയെ കൃത്യ ദിവസം തന്നെ പിടികൂടുകയായിരുന്നു. തുടർന്ന് ഉള്ള ചോദ്യം ചെയ്യലിൽ കൃത്യത്തിൽ ഉൾപ്പെട്ട മറ്റുപ്രതികളുടെ പേരും വിലാസവും കുറ്റസമ്മത മൊഴിയിൽ ആദ്യ രണ്ടു പ്രതികൾ നൽകിയെന്നാണ് എക്‌സൈസ് കുറ്റപത്രത്തിൽ പറയുന്നത്.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ആർ.വി. മോനി രാജേഷ്, പ്രിവന്റീവ് ആഫീസർ സുനിൽ രാജ് .ജി, സി ഇ ഒ മാരായ വിജേഷ്. വി , സുബാഷ് കുമാർ. എൻ, എസ്‌പി. അനീഷ് കുമാർ , യു.കെ. ലാൽ കൃഷ്ണ, വി. .ജെ. അനീഷ്, എച്ച് ജി.. അർജുൻ, വനിതാ ഓഫീസർ ഇന്ദുലേഖ പി.എസ്, ഡ്രൈവർ. സി സൈമൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതൽ വാണിജ്യ അളവുമാണ്.
അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP