1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജോർജുകുട്ടിക്ക് സെഷൻസ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്; ജൂലൈ 30 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം; ലഹരിക്കടത്തുകാർക്കിടയിലെ ജി.കെയെ എക്സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി

July 06, 2020 | 11:20 PM IST | Permalinkഅന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജോർജുകുട്ടിക്ക് സെഷൻസ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്; ജൂലൈ 30 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം; ലഹരിക്കടത്തുകാർക്കിടയിലെ ജി.കെയെ എക്സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജി.കെ എന്ന ജോർജുകുട്ടിക്ക് പ്രൊഡക്ഷൻ വാറണ്ട്. ബംഗ്ളുരുവിൽ നിന്ന് തലസ്ഥാനത്തെ കോവളം - കാരോട് ബൈപാസ് വഴി 20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയിലെ രഹസ്യ അറയിൽ വെച്ച് കള്ളക്കടത്ത് നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജുകുട്ടിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചത്. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചത്. തെളിവെടുപ്പിനിടെ ബാംഗ്ളൂരിൽ വച്ച് ജി. കെ. ക്ക് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാനും ഒളിത്താവളങ്ങൾ ഒരുക്കുന്നതിനും സഹായിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ , മുഹമ്മദ് ഷാഹിർ എന്നിവരും 30 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.

2019 ജൂൺ 22നാണ് കേസിനാസ്പദമായ ലഹരി കള്ളക്കടത്ത് നടന്നത്. അന്തർ സംസ്ഥാന ലഹരി കടത്തുകാരൻ കോട്ടയം ഓണം തുരുത്ത് ചക്കുപുരയ്ക്കൽ വീട്ടിൽ നിന്നും നിലവിൽ ബംഗ്ളുരു ബെല്ലാരിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജി.കെ.എന്ന ജോർജു കുട്ടി ( 34 ) യാണ് പിടിയിലായത്. ലഹരിക്കടത്തുകാർക്കിടയിലാണ് ഇയാൾ ജി.കെ. എന്ന അപര നാമത്തിൽ അറിയപ്പെടുന്നത്. ബംഗ്ളുരുവിൽ നിന്ന് തലസ്ഥാനത്തേക്ക് വൻതോതിൽ നർകോട്ടിക് ഡ്രഗ്സ് ഇയാൾ കാറിൽ കടത്തവേ എക്സൈസ് പിടിയിലാവുകയായിരുന്നു. കോവളം - കാരോട് ബൈപ്പാസിൽ വാഴമുട്ടം ദേശീയ പാതയിൽ വച്ചാണ് ഇയാൾ സഞ്ചരിച്ച കാർ എക്സൈസ് സംഘം പിൻ തുടർന്ന് തടഞ്ഞത്. 20 കോടി രൂപ വിലയുള്ള 20 കിലോഗ്രാം ഹാഷിഷും 2.5 കിലോഗ്രാം കഞ്ചാവും 240 ഗ്രാം ചരസും കാറിനടിയിൽ നിർമ്മിച്ച രഹസ്യ അറക്കുള്ളിൽ വച്ച് ഇയാൾ കടത്തിക്കൊണ്ടു വരുകയായിരുന്നു. കാറിന്റെ അടിയിൽ കയറി നടത്തിയ പരിശോധനയിലാണ് ഡിക്കിക്ക് താഴെ സ്റ്റെപ്പിനി ടയറിന് സമീപം നിർമ്മിച്ച രഹസ്യ അറ കണ്ടെത്തിയത്. മൂവാറ്റുപുഴയിൽ നിന്ന് വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്.

കാപ്പ നിയമപ്രകാരം തടവിൽ കഴിഞ്ഞിട്ടുള്ള ജോർജുകുട്ടിക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. തൃപ്പൂണിത്തുറ എസ് ഐയെ കുത്തിയ കേസിലും കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഭവന ഭേദനം , ഏറ്റുമാനൂർ സ്റ്റേഷനതിർത്തിയിൽ പിടിച്ചുപറി , തൃപ്പൂണിപ്പുറ ഹിൽ പാലസ് സ്റ്റേഷനതിർത്തിയിൽ ഒരു കിലോ ഹാഷിഷ് കടത്തിയ കേസ് , കൊച്ചിയിൽ 13.5 ലക്ഷത്തിന്റെ കുഴൽപ്പണം , കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ബാംഗ്ളുരുവിലേക്ക് ഭാര്യയുമായി താമസം മാറ്റിയ ഇയാൾ ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ആന്ധ്രയിൽ നിന്നും ബംഗ്ളുരുവിൽ വൻതോതിൽ ഹാഷിഷും കഞ്ചാവും ചരസും എത്തിച്ച ശേഷം ഒന്നിലധികം പേരുമായി ഇടപാട് ഉറപ്പിച്ച ശേഷം കൂട്ടാളികൾ മുഖാന്തിരം കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജി.കെ. യുടെ മോഡസ് ഓപ്പറാന്റി ( കുറ്റകൃത്യം ചെയ്യുന്ന പതിവ് രീതി ). സാധാരണ കേരളത്തിലേക്ക് വരാത്ത ഇയാൾ വൻ മയക്കു മരുന്ന് ഇടപാടായതുകൊണ്ടാണ് നേരിട്ട് വന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്സൈസ് പ്രത്യേക സംഘം ഇയാളെ പിന്തുടർന്ന് പിടികൂടിയത്. സംസ്ഥാന തല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കേസ് കണ്ടു പിടിച്ചത്.

ഇടപാടുകാരെ കുറിച്ചന്വേഷിച്ചതിൽ മയക്കുമരുന്ന് വാങ്ങാനായി പണം നൽകിയ എറണാകുളം സ്വദേശി അനസിനെ തിരിച്ചറിഞ്ഞു. എക്സൈസ് പിടികൂടിയ ജി.കെ യുടെ ഫോണിലേക്ക് ഇയാൾ വിളിച്ചിരുന്നു. അനസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബംഗ്ളുരുവിൽ ഉള്ളതായി കണ്ടെത്തി. 2019 ജൂൺ 23 ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ എക്സൈസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനും കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും ബംഗ്ളുരുവിൽ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി കോടതി എക്സൈസ് കസ്റ്റഡിയിൽ ജി.കെയെ വിട്ടു നൽകി. ആന്ധ്ര , കമ്പം എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ നേരത്തെ വാങ്ങിയ ഹാഷിഷ് ഇയാളുടെ ബംഗ്ളുരുവിലെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെടുക്കാനാണ് ബംഗ്ളുരു മജെസ്റ്റിക്കിലെത്തിയത്. ബാംഗ്ളൂരിൽ ഒട്ടേറെ ബന്ധങ്ങളുള്ളയാളാണ് ജി.കെ. ചേരിപ്രദേശങ്ങളിലും ഇയാൾക്ക് താവളങ്ങളുണ്ട്.

അതേ സമയം തെളിവെടുപ്പിനിടെ ജൂലൈ 4 രാവിലെ 8 മണിക്ക് മജെസ്റ്റിക്കിൽ വച്ച് എക്സൈസിനെ ആക്രമിച്ച് ഇയാൾ കടന്നു കളഞ്ഞു. മൂത്രമൊഴിക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ പ്രതിയുടെ വിലങ്ങ് ഒരു കൈയിലേക്ക് മാത്രമായി മാറ്റിക്കൊടുത്തു. ഈ വിലങ്ങു കൊണ്ട് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഞൊടിയിടയിൽ തിരക്കിലേക്ക് ഓടി മറഞ്ഞു. എക്സൈസ് സംഘം പിന്തുടർന്നെങ്കിലും മജെസ്റ്റിക്കിലെ തിരക്കു മുതലെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി എക്സൈസ് വ്യാപക തിരച്ചിൽ നടത്തി വരവേ കോട്ടയം ഏറ്റുമാനൂർ നീണ്ടൂർ സ്വദേശിയായ ഇയാൾ മലപ്പുറം വണ്ടൂർ വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വല വിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ എക്സൈസ് സംഘവും നിലമ്പൂർ എക്സൈസും സംയുക്തമായാണ് ഇയാളെ 2019 ജൂലൈ 30 ന് പിടികൂടിയത്.

വാണിയമ്പലത്തെ വീടുവളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയ ഇയാൾ കൈവശം കരുതിയിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. അടുക്കള വാതിൽ വളഞ്ഞു നിൽക്കുകയായിരുന്നു നിലമ്പൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ മനോജ്. മനോജിന് വലതു കാൽമുട്ടിൽ വെടിയേറ്റു. കാൽമുട്ട് തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി. ഒപ്പമുണ്ടായിരുന്നവർക്ക് നേരെയും ഇയാൾ തിരയുതിർത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ പിന്മാറാൻ കൂട്ടാക്കാതെ എക്സൈസ് സംഘം റിവോൾവർ ചൂണ്ടിയും ലാത്തി ഉപയോഗിച്ചും ഇയാളെ നേരിട്ടു. എക്സൈസിന്റെ പ്രത്യാക്രമണത്തിൽ പകച്ചുപോയ ഇയാളെ ബല പ്രയോഗത്താൽ കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിൽ ഇയാൾക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇൻസ്പെക്ടർ മനോജിനെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ബംഗ്ളുരുവിൽ വെച്ച് എക്സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. ആന്ധ്രയിലും കർണ്ണാടകയിലുമായി തെരച്ചിൽ തുടരുന്നതിനിടെ ജൂലൈ 27 ന് രാത്രി ബംഗ്ളുരുവിൽ എത്തിയതായി വിവരം ലഭിച്ചു. ഉടൻ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളുരുവിൽ എത്തി. ബംഗ്ളരുവിലെ ഒളിത്താവളം മനസ്സിലാക്കിയ സംഘം അവിടെയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ട് വീണ്ടും ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ പ്രതിക്ക് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കുന്നതിനും സഹായിച്ച കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ , മുഹമ്മദ് ഷാഹിർ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് കേസിൽ ഇവരെ യഥാക്രമം രണ്ടും മൂന്നും പ്രതിസ്ഥാനത്ത് ചേർത്തു. ഇവരിൽ നിന്നാണ് ജി.കെ. മലപ്പുറം വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. എക്സൈസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിന് ബംഗ്ളുരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും എക്സൈസ് ഉദ്യോഗസ്ഥനെ വെടിവച്ച സംഭവത്തിൽ വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ജി. കെ. പ്രതിയാണ്.

2020 ജനുവരിയിൽ തലസ്ഥാനത്തെ ആക്കുളത്തിന് സമീപത്തു നിന്ന് ഒന്നര കോടി വിലമതിക്കുന്ന ഒന്നര കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ നെടുമങ്ങാട് സ്വദേശി അജിത് ഏറ്റുമാനൂർ കഞ്ചാവ് കടത്തു കേസിൽ ജി.കെ.യുടെ കൂട്ടുപ്രതിയാണ്. ഏറ്റുമാനൂർ പൊലീസ് ഇരുവരെയും പതിനൊന്ന് കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. തലസ്ഥാനത്തെ പല മയക്കുമരുന്ന് ഇടപാടുകൾക്ക് പിന്നിലുള്ളവരും ജി.കെ.യുമായി ബന്ധപ്പെട്ടിരുന്നു. അനവധി ഗുണ്ടാസംഘങ്ങളുമായി ഇയാൾക്ക് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യ ഭാര്യയിലെ കുഞ്ഞിനെ മറയാക്കി മയക്കുമരുന്ന് കടത്തിയിരുന്നതായും എക്സൈസിന് സൂചന ലഭിച്ചു. ബൈക്കിൽ മയക്കുമരുന്ന് വിൽക്കാൻ പോകുമ്പോൾ കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നതായി എക്സൈസ് ഇന്റലിജന്റ്സിന് വിവരം ലഭിച്ചു. ജി.കെ യുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്ഥിരമായി ആന്ധ്രയിൽ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം തലസ്ഥാനത്തേക്ക് 20 കോടിയുടെ ഹാഷിഷ് കടത്തിയ കേസിൽ ഉറവിടം കണ്ടെത്താനോ ഹാഷിഷ് സംസ്കരണ ഫാക്ടറി കണ്ടെത്താനോ നിർമ്മാതാക്കളും വിതരണക്കാരും ഇടപാടുകാരുമായ കൂട്ടു പ്രതികളെ കണ്ടെത്താനോ എക്സൈസിനായിട്ടില്ല. ജി.കെ.യ്ക്ക് തലസ്ഥാനത്തുള്ള സൗഹൃദങ്ങളും ലഹരി മാഫിയക്ക് എക്സൈസ് വകുപ്പിലുള്ള ഉന്നത സ്വാധീനവുമാണ് ആറു മാസക്കാലം അന്വേഷണം നടത്തിയിട്ടും ഉന്നതങ്ങളിലേക്ക് അന്വേഷണം ചെന്നെത്താതെ ജി.കെയിൽ മാത്രം കേസൊതുങ്ങാൻ കാരണമായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 2019 ഡിസംബർ 17നാണ് ആറുമാസത്തെ അന്വേഷണം പൂർത്തിയാക്കി ജി. കെ ഉൾപ്പെടെ മൂന്നു പേരെ മാത്രം പ്രതിചേർത്ത് എക്സൈസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 1985ൽ നിലവിൽ വന്ന നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പുകളായ 8 ( സി ) ( കറപ്പ് , കഞ്ചാവ് എന്നിവയുടെ ഉൽപ്പാദനം , നിർമ്മാണം , കൈവശം വയ്ക്കൽ , വിൽപ്പന , വാങ്ങൽ , അന്തർ സംസ്ഥാന കടത്ത് , സംഭരണം ) , 20 ( ബി ) ( ii ) ( ബി ) , ( സി ) ( മയക്കുമരുന്ന് നിർമ്മാണം , കൈവശം വയ്ക്കൽ , വിൽപ്പന , അന്തർ സംസ്ഥാന കടത്ത് ) , 27 ( എ ) ( മയക്കുമരുന്ന് കള്ളക്കടത്തിന് സാമ്പത്തിക സഹായം ചെയ്യലും കുറ്റക്കാരെ ഒളിവിൽ പാർപ്പിക്കലും ) , 29 ( ലഹരിക്കടത്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കൽ , ബോധപൂർവ്വം സഹായിക്കൽ , ക്രിമിനൽ ഗൂഢാലോചനയിലേർപ്പെടൽ ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് രണ്ടുതവണ; ഡാറ്റ പുറത്തുവിട്ട് ഗ്ലോബൽ ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ്; പറന്നിറങ്ങും മുമ്പ് വിമാനം പലവട്ടം മുകളിലേക്കും താഴേക്കും പോയതായി രക്ഷപ്പെട്ട യാത്രക്കാർ; കനത്ത മഴയും ടേബിൾ ടോപ് റൺവേയുടെ പരിമിതിയും പൈലറ്റിന് വെല്ലുവിളിയായി; പരിചയസമ്പന്നനെങ്കിലും ക്യാപ്റ്റൻ ഡി.വി.സാഠേയ്ക്ക് ഒരുനിമിഷം പിഴച്ചു; പ്രത്യേക വിമാനത്തിൽ സിവിൽ വ്യോമയാന വിദഗ്ദ്ധർ പുലർച്ചെ കോഴിക്കോട്ടെത്തും; കേന്ദ്ര മന്ത്രി വി.മുരളീധരനും കോഴിക്കോട്ടേക്ക്
ഏഴുവർഷം മുമ്പ് നേമത്ത് ചെറിയകട നടത്തിയ ഇവരുടെ സാമ്പത്തികവളർച്ച പെട്ടെന്ന്; മലയിൻകീഴിൽ കോടികൾ മുടക്കി പുതിയ വീടിന്റെ നിർമ്മാണം; ബ്യൂട്ടീഷ്യനായി മുൻപരിചയമില്ലാത്ത യുവതി ലക്ഷങ്ങൾ മുടക്കി സ്ഥാപനമാരംഭിച്ചതു സ്വർണക്കടത്ത് ലോബിയുടെ സഹായത്തോടെ; സ്വപ്നയെ ശിവശങ്കർ പരിചയപ്പെട്ടത് ഈ ബ്യൂട്ടി പാർലറിലൂടെ; തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാർലർ ഉടമ ഒളിവിലെന്ന് മംഗളം; സ്വർണ്ണ കടത്തിൽ വീണ്ടും 'മാഡം' !
ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി ദുബായ് സന്ദർശിച്ച് യുഎഇ. ഭരണാധികാരികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി; പിണറായിയുടെ യാത്രക്ക് 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് പറന്നു; ലൈഫ് മിഷനിൽ സ്വകാര്യ ഏജൻസി എത്തിയപ്പോൾ സ്വപ്‌നയ്ക്ക് കിട്ടിയത് ഒരു കോടി കമ്മീഷൻ; യുഎപിഎ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വർണ്ണ കടത്ത് ആസൂത്രകയുടെ വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് സർക്കാരിനെ; ശിവശങ്കര കരുക്കിൽ പിണറായിക്ക് നേരെ സ്വപ്‌നയുടെ അഴിമതി ശരവും
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
റൺവേക്കിടയിലൂടെ റെയിൽപ്പാതയും തിരക്കേറിയ റോഡുമുള്ള എയർപോർട്ടുകൾ! വിമാനം വരുമ്പോൾ മാത്രം ഗതാഗതം തടയും; വെറും 525 മീറ്റർ തൊട്ട് 1200 മീറ്റർവരെ റൺവേയുള്ളവ; പലയിടത്തും റൺവേ അവസാനിക്കുന്നത് കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലും, സമുദ്രത്തിലും; ഓക്സിജൻ കുറവുള്ള മേഖലകളും ഒട്ടേറെ; ഐസ് മൂടിക്കിടക്കുന്ന വെളിച്ചം കാണാത്ത ആന്റാട്ടിക്കയും വെല്ലുവിളി; കരിപ്പൂരിലെ ടേബിൾ ടോപ്പ് ഇവർക്കുമുന്നിൽ ഒന്നുമല്ല; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ കഥ
അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ നാട്ടിൽ വന്ന് പോയത് ഒന്നരവർഷം മുൻപ്; വിമാനത്തിലുണ്ടായിരുന്നത് ഭാര്യയും കുട്ടിയും; ഭാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത് മെട്രോ ഹോസ്പിറ്റലിൽ; കുട്ടി എവിടെന്ന് അറിയാതെ അലമുറയിട്ട് ബന്ധുക്കൾ; അപകടത്തിന് മുൻപ് വരെ എയർപോർട്ടിൽ ഉറ്റവരെ കാത്ത് നിന്ന ബന്ധുക്കൾ വിവരം അറിഞ്ഞത് നടുക്കത്തോടെ; കരിപ്പൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത് മഴ ചതിച്ച അപകട കെണി  
എല്ലാം മറന്ന് മാസ്‌ക് ധരിച്ച് ഓടി എത്തിയത് ജീവനുകളുടെ വില തിരിച്ചറിഞ്ഞ്; രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുയരുന്ന പുകയും ഇന്ധന ചോർച്ചയിലെ ആശങ്കയും കാര്യമാക്കിയില്ല; വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സന്നദ്ധ സേനയെ അതിവേഗം ഒരുക്കിയത് കൺമുന്നിൽ പിടയുന്ന മനുഷ്യരുടെ വേദനയ്ക്ക് ആശ്വാസം നൽകാൻ; കാറുമായി വന്നവരെല്ലാം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയി; കരിപ്പൂരിലേത് കോവിഡിലെ സാമൂഹിക അകലം മറന്നുള്ള രക്ഷാപ്രവർത്തനം; കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം
പതുങ്ങിയിരുന്ന് പുലിമുരുകനിലെ പോലെ ചാടി വീണു; തലയിൽ ആഞ്ഞു കടിച്ചെങ്കിലും പല്ലുകൾ ഉടക്കിയത് ഹെൽമറ്റിൽ; വീണു പോയ റെയിഞ്ചോഫീസറെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട വാച്ചർ ബഹളം വച്ചു; കലിപൂണ്ട് മാനുവലിന് നേരെ പാഞ്ഞടുത്തു; കാലിൽ കടിച്ചപ്പോൾ കിട്ടിയ ഷൂസുമായി മടക്കം; ശശികുമാരനും വാച്ചറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുവയിൽ നിന്ന് രക്ഷപ്പെട്ട കഥ വനപാലകൻ മറുനാടനോട് പറയുമ്പോൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
മദ്യത്തിന് അടിമയായതിനൊപ്പം ലൈംഗിക വൈകൃതവും; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കുക പതിവ്; എതിര് പറഞ്ഞാൽ ക്രൂരമർദ്ദനവും; പീഡനത്തിൽ സഹികെട്ട ഭാര്യ എൻജിനീയറായ ഭർത്താവിനെ ഒഴിവാക്കിയതുകൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു; അദ്ധ്യാപികയായ ഭാര്യ അറസ്റ്റിലായത് യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ അടക്കം പരിക്കുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി